Sunday, March 21, 2021

മലബാറിലെ ചില ബ്രിട്ടീഷ് സ്മാരകങ്ങള്‍

പൊളിച്ചു നീക്കണം; നമ്മളുടെ നെഞ്ചിലാണീ കല്ല്​ നാട്ടിവെച്ചത്​


1947 ഡിസംബർ 12. സ്വാതന്ത്ര്യം ലഭിച്ച്​ മാസങ്ങളേ ആയുള്ളൂ. മദ്രാസ്​ അസംബ്ലിയിൽ ചൂടേ​റിയ ചർച്ച. മലബാറിൽനിന്നുള്ള സാമാജികൻ പി.കെ. മൊയ്​തീൻകുട്ടി സാഹിബ്​ ഒരു ചോദ്യമുന്നയിച്ചു. മലപ്പുറം വള്ളുവ​മ്പ്രത്തുണ്ടായിരുന്ന ഹിച്ച്​കോക്ക്​ സ്​മാരകം പൊളിച്ചുനീക്കുന്നത്​ സംബന്ധിച്ചായിരുന്നു ചോദ്യം. ഉത്തരം പറയുന്നത്​ ആഭ്യന്തരമ​ന്ത്രി ഡോ. പി. സുബ്ബരയ്യ​.

വള്ളുവ​മ്പ്രത്തുണ്ടായിരുന്ന ഹിച്ച്​കോക്ക്​ സ്​മാരകം


ചോദ്യം: 1921ലെ മലബാർ കലാപവുമായി ബന്ധ​പ്പെട്ട, വള്ളുവ​മ്പ്രത്തെ ഹിച്ച്​കോക്ക്​ സ്​മാരകം പോലെ വേറെ വല്ല സ്​മാരകങ്ങളും ​മലബാർ ജില്ലയിലുണ്ടോ​?

ഉ​ത്ത​രം: ഉ​ണ്ട്. 1. കാ​ളി​കാ​വി​ലെ ഇൗ​റ്റ​ൺ സ്​​മാ​ര​കം. 2. ക​ലാ​പ​ത്തി​ൽ കൊ​ല്ല​​പ്പെ​ട്ട പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒാ​ർ​മ​ക്കാ​യി കോ​ഴി​ക്കോ​ട്​ ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ഒാ​ഫി​സ്​ കോമ്പൗണ്ടിൽ സ്ഥാപിച്ച സ്​മാരകം.1 ആകെ മൂന്ന്​ സ്​മാരകങ്ങൾ.

ഇതിൽ ഹിച്ച്​കോക്ക്​ സ്​മാരകം നിരന്തര സമരപ്രക്ഷോഭങ്ങൾക്കൊടുവിൽ ഭരണകൂടം പൊളിച്ചുനീക്കി. അതേസ്ഥലത്ത്​, വാഗൺ കൂട്ടക്കൊലയിലെ വാഗണി​െൻറ മാതൃകയിൽ ബസ്​ കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചു. ജങ്​ഷനിലുണ്ടായിരുന്ന ഇൗറ്റൺ സ്​മാരകം അന്നാട്ടുകാർതന്നെ പൊളിച്ച്​ തോട്ടിലെറിഞ്ഞു. പകരം പഞ്ചായത്ത്​ ഒാഫിസ്​ പണിതു. പക്ഷേ, മൂന്നാമതൊരു സ്​മാരകമുണ്ട്​. മലബാർ പോരാട്ടങ്ങൾ അതി​െൻറ ജ്വലിക്കുന്ന നൂറാം വാർഷികത്തിലെത്തിനിൽക്കു​േമ്പാഴും, പിറന്ന മണ്ണി​െൻറ മോചനം കിനാകണ്ട്​ പടക്കിറങ്ങിയ പതിനായിരങ്ങളുടെ സ്​മൃതികളെ നോക്കി ഇപ്പോഴും പല്ലിളിച്ചുനിൽക്കുന്ന ഒരു സ്​മാരകശില. ഏറനാടി​െൻറ വിപ്ലവകവി കമ്പളത്ത്​ ഗോവിന്ദൻ നായരുടെ ഭാഷയിൽ 'ചാത്തനെ കുടിവെച്ച പോലുള്ള' ഒരു സ്​മാരകം. അതും മലബാറി​െൻറ നെഞ്ചിൻപുറത്ത്​!


നിലംപതിച്ച ഹിച്ച്​കോക്ക്​ സ്​മാരകം

മ​ഞ്ചേ​രി നി​ന്ന​ഞ്ചാ​റ് മൈ​ല്
ദൂ​ര​വേ മോ​ങ്ങ​ത്തി​ല്
സ​ഞ്ച​രി​ക്കു​ന്നോ​ർ​ക്ക് കാ​ണാ​-
റാ​കു​മാ നി​ര​ത്തി​ല്
ച​ത്ത് പോ​യ ഹി​ച്ച്കോ​ക്ക്
സാ​യി​വി​െ​ൻ​റ സ്മാ​ര​കം
ചാ​ത്ത​നെ കു​ടി​വെ​ച്ച​പോ​ലെ
ആ ​ബ​ലാ​ലി​ൻ സ്മാ​ര​കം
ന​മ്മ​ളു​ടെ നെ​ഞ്ചി​ലാ​ണാ
ക​ല്ലു​നാ​ട്ടി​വെ​ച്ച​ത്
​ന​മ്മ​ളു​ടെ കൂ​ട്ട​രെ​യാ​ണാ
സു​വ​റ്​ കൊ​ന്ന​ത്​
രാ​ജ്യ​സ്​​നേ​ഹം വീ​റു​കൊ​ണ്ട
ധീ​ര​രു​ണ്ടീ നാ​ട്ടി​ല്
​ര​ക്ഷ​വേ​ണ​മെ​ങ്കി​ൽ മ​ണ്ടി​-
ക്കോ​ട്ട​വ​ർ ക്കോ​ട്ട​വ​ർ ഇം​ഗ്ല​ണ്ടി​ല്.

മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ചോരയിൽ മുക്കി അടിച്ചൊതുക്കിയ, വാഗൺ കൂട്ടക്കൊ ലയടക്കം പൈശാചികതകൾക്ക്​ നേതൃത്വം നൽകിയ ബ്രിട്ടീഷ്​ പൊലീസ്​ സൂപ്രണ്ട്​ ആർ.എച്ച്​. ഹിച്ച്​കോക്കി​െൻറ ഒാർമക്കായി മലപ്പുറം വള്ളുവ​മ്പ്രത്ത്​ സ്​ഥാപിച്ച സ്​മാരകം ​പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട്​ 1939 ജനുവരിയിൽ പുളിക്കലിൽനിന്ന്​ വള്ളുവ​മ്പ്രത്തേക്ക്​ ഒരു സമരജാഥ നടന്നു. ജാഥക്ക്​ ആവേശം പകർന്ന്​ കമ്പളത്ത്​ ഗോവിന്ദൻ നായർ എന്ന വിപ്ലവ കവി രചിച്ച പടപ്പാട്ടാണിത്. അനീതി​ക്കും ചൂഷണത്തിനുമെതിരായ പോരാട്ടങ്ങൾക്ക്​ ഇന്നും ആവേശം പകരുന്ന മൂർച്ചയേറിയ ആവിഷ്​കാരം. 1926ലാണ്​ അസുഖം ബാധിച്ച്​ ഹിച്ച്​കോക്ക്​ മരിക്കുന്നത്​. ആ വർഷംതന്നെ അയാൾക്ക്​ വേണ്ടി സ്​മാരകം നിർമിക്കാൻ ബ്രിട്ടീഷുകാരും അവരുടെ ആശ്രിതരായ ത​ദ്ദേശീയരും തീരുമാനിച്ചു. ഹിച്ച്​കോക്കി​െൻറ സ്​മരണക്കായി മാപ്പിളമാരിൽനിന്ന്​ പണമൂറ്റി തന്നെയാണ്​ 1927ൽ ബ്രിട്ടീഷുകാർ സ്​മാരകം നിർമിച്ചത്. അന്ന്​ തുടങ്ങുന്നുണ്ട്​ ആ സ്​മാരകത്തിനെതിരായ മലബാറിലെ സ്വാതന്ത്ര്യദാഹികളുടെ പ്രതിഷേധം.

കോഴിക്കോട്​ ജില്ല പൊലീസ്​ സൂപ്രണ്ട്​ ഒാഫിസ്​ കോമ്പൗണ്ടിലെ സ്​മാരകം

മുഹമ്മദ്​ അബ്​ദുറഹ്​മാൻ സാഹിബ്​ പ്രസിഡൻറും ടി. മുഹമ്മദ്​ യൂസുഫ്​സെക്രട്ടറിയുമായി ഹിച്ച്ക്കോക്ക്​ സ്​മാരക വിരുദ്ധ കമ്മിറ്റി രൂപംകൊണ്ടു. 2 കമ്മിറ്റി, മദ്രാസ്​ സംസ്ഥാനത്തിലെ കോൺഗ്രസുകാരനായ മുഖ്യമന്ത്രി രാജഗോപാലാചാരിക്ക്​ സ്​മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട്​ നിവേദനം നൽകി. നിരന്തരസമരങ്ങളും ഇടപെടലുകളും സ്​മാരകം പൊളിക്കുക എന്ന ആവശ്യവുമായി നടന്നു. ഒടുവിൽ 1946 ഡിസംബർ 27ന്​ അത്​ പൊളിച്ച്​ മലപ്പുറം എം.എസ്​.പി ആസ്ഥാനത്തേക്ക്​ മാറ്റാൻ മദ്രാസ്​ സർക്കാർ ഉത്തരവിറക്കി. 3 എന്നാൽ, പിന്നെയും കുറേനാൾ ഉത്തരവ്​ കടലാസിലൊതുങ്ങി. മലബാറിൽനിന്നുള്ള സാമാജികരുടെ നിരന്തര ഇടപെടലുകൾ ഉത്തരവ്​ നടപ്പാക്കാത്തതിനെതിരെ മദ്രാസ്​ നിയമസഭയിലുണ്ടായി.

വള്ളുവ​മ്പ്രം ജങ്​ഷനിൽ മലബാർ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഒാർമകളെ നോക്കി പരിഹസിച്ചുനിന്ന ഹിച്ച്​കോക്ക്​ സ്​മാരകം ഇന്നില്ല. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സർക്കാർ മുൻകൈയിൽതന്നെ അത്​ പൊളിച്ചുനീക്കി. പിന്നീട്​ അതേ സ്ഥാനത്ത്​ ബസ്​ കാത്തിരിപ്പുകേന്ദ്രം (1969 ജൂൺ 15ന്​) ഉദ്​ഘാടനം ചെയ്യപ്പെട്ടു.


കാളികാവുകാരുടെ ത​േൻറടം

1921 ആഗസ്​റ്റിൽ ബ്രിട്ടീഷുകാർ തിരൂരങ്ങാടിയിൽ തുടങ്ങിവെച്ച​ പ്രകോപനത്തിന്​ പോരാളികൾ വീറോടെ തിരിച്ചടി കൊടുത്തുതുടങ്ങിയ സമയം. സർക്കാർ ഒാഫിസുകളും വാർത്താവിനിമയ സംവിധാനങ്ങളും ത​ൂത്തെറിയപ്പെടുകയും ഭരണം സ്​തംഭിക്കപ്പെടുകയും​ ചെയ്​ത ദിനങ്ങൾ. കൂട്ടത്തിൽ പോരാളികൾ ഉന്നംവെച്ച മറ്റൊരു കേ​ന്ദ്രമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ മുഖ്യവരുമാന സ്രോതസ്സുകളായിരുന്ന തോട്ടങ്ങൾ. ആഗസ്​റ്റ്​ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിപ്ലവകാരികൾ പൂനൂർ, കാലിക്കറ്റ്​, പുല്ല​േങ്കാട്​, കേരള എസ്​റ്റേറ്റുകൾ ആക്രമിച്ച​ു. പുല്ല​േങ്കാട്​ എസ്​റ്റേറ്റിലെ പ്ലാൻററായ ബ്രിട്ടീഷുകാരൻ സ്​റ്റാൻലി പാട്രിക്​ ഈറ്റണെ കൊലപ്പെടുത്തി ബംഗ്ലാവിന്​ തീയിട്ടു. വി​പ്ല​വ​കാ​രി​ക​ളു​ടെ വെ​ടി​യേ​റ്റു​​വീ​ണ ഇൗ​റ്റ​ണി​െ​ൻ​റ മ​ര​ണം ഉ​റ​പ്പു​വ​രു​ത്തി​യ​ത്​ സ്വ​ന്തം തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ​നി​ന്ന്​ മു​ഴു​വ​ൻ ബ്രി​ട്ടീ​ഷ്​ അ​ധി​കാ​ര രൂ​പ​ങ്ങ​ളെ​യും തു​ര​ത്തു​ക എ​ന്ന​താ​യി​രു​ന്നു മ​ല​ബാ​ർ പോ​രാ​ളി​ക​ളു​ടെ അ​ജ​ണ്ട. 

പുല്ല​േങ്കാട്​ എസ്​റ്റേറ്റി​െൻറ കൈകാര്യകർതൃത്വം കൊച്ചിയിലെ ആസ്​പിൻവാളിനും കാലിക്കറ്റിലേത്​ ഹാരിസൺ, ക്രോസ്​ഫീൽഡ്​ എന്നിവക്കുമായിരുന്നു.4 ടാറ്റയും ഹാരിസണും ഇന്നും സമാന്തര അധികാര കേന്ദ്രങ്ങളായി കേരളക്കരയിലുള്ളപ്പോൾ, എസ്​റ്റേറ്റ്​ മുതലാളിത്തത്തെ സമരത്തി​െൻറ ആരംഭത്തിൽതന്നെ പോരാളികൾ ലക്ഷ്യംവെച്ചതി​െൻറ കാരണം തേടി മലയാളിക്ക്​ അധികദൂരം പോകേണ്ടിവരില്ല. കൊല്ലപ്പെട്ട ഇൗറ്റ​ണി​െൻറ സ്​മരണക്കായി ബ്രിട്ടീഷുകാരുടെ മുൻകൈയിൽ 1922 ഏപ്രിലിൽ കാളികാവ്​ ജങ്​ഷനിൽ സ്​മാരകം സ്​ഥാപിച്ചു. ഏതാണ്ട്​ രണ്ട്​ മീറ്റർ വീതിയും അഞ്ച്​ മീറ്റർ ഉയരവുമുണ്ടായിരുന്നു ഇൗ കൽസ്​തൂപത്തിനെന്ന്​ കാളികാവിലെ പഴമക്കാർ പറയുന്നു. ''1964ൽ കാളികാവ്​ പഞ്ചായത്ത്​ നിലവിൽ വന്നു. സഖാവ്​ കുഞ്ഞാലി പ്രഥമ പഞ്ചായത്ത്​ പ്രസിഡൻറായി. പഞ്ചായത്ത്​ ഒാഫിസിന്​ കെട്ടിടം പണിയാൻ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്​ കാളികാവ്​ ജങ്​ഷനിലെ പുറ​േമ്പാക്ക്​ ഭൂമി ശ്രദ്ധയിൽപെടുന്നത്​. അവിടെയായിരുന്നു ഇൗറ്റൺ സ്​മാരകം. 1965-66 കാലയളവിൽ ഇൗറ്റൺ പ്രതിമ പൊളിച്ചുകളഞ്ഞ്​ ആ ഭാഗത്ത്​ പഞ്ചായത്ത്​ ഒാഫിസ്​ കെട്ടിടം പണിതു. സ്​​മാ​ര​ക​ത്തി​െ​ൻ​റ അ​വ

https://www.madhyamam.com/in-depth/colonial-statues-k-778837?utm_campaign=pubshare&utm_source=Facebook&utm_medium=642191032463143&utm_content=auto-link&utm_id=175&fbclid=IwAR3H6_h5UWDbL4rXHfze5_Joagi3tgdNhftB7FX2xGn7Sa0ZWHibYgmlqxc