Thursday, November 2, 2017

ഒളപ്പമണ്ണമന - വെള്ളിനേഴി( വള്ളുവനാടൻ കാഴ്ച്ച)


മഹാകവി ഒളപ്പമണ്ണയുടേ ജന്നസ്ഥലം. പാലക്കാട് ചെർപുളശ്ശേരി അടുത്ത് 'വെള്ളിനേഴി' എന്ന കലാഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ലൊക്കേഷൻ പറയുമ്പോ ഒറ്റപ്പാലത്തിനടുത്ത് എന്നേ പറയാറുള്ളൂ. കലാഗ്രാമം എന്ന അപരനാമത്തിലും വെള്ളിനേഴി അറിയപ്പെടുന്നു.
വെള്ളിനേഴിയിലെ ഓരോ ഊടുവഴികളും ചെന്നെത്തുന്നത് ഒരു കലാകാരന്റെ വീട്ടിലായിരിക്കും എന്നൊരു പഴമൊഴി തന്നെയുണ്ട്‌. വെള്ളിനെഴിയിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രശസ്തമായ ഒളപ്പമണ്ണ മനയുള്ളത്.



200 വർഷങ്ങൾക്കു മുമ്പ് കഥകളിയിലെ കല്ലുവഴിച്ചിട്ടയ്ക്ക് രൂപം നൽകിയത് ഒളപ്പമണ്ണ മനക്കാരായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. സാഹിത്യലോകത്തിനും വാദ്യലോകത്തിനം നൃത്തലോകത്തിനുമൊക്കെ വലിയ സംഭാവന ചെയ്ത ഇടമാണ്.

കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിപ്പാടും ബാലസാഹിത്യകാരി സുമംഗലയും ഈ മനയിലാണ് പിറന്നത്.
ഒട്ടേറെ ഹിറ്റ് സിനിമകളുടെ ലൊക്കേഷനാണ് മന. ആറാം തമ്പുരാൻ(മഞ്ജു പാട്ടു പഠിപ്പിക്കൂന്നതൊക്കെ ആ മുൻഭാഗത്താണ്), ആകാശഗംഗ, നരസിംഹം, ഇലവങ്കോട് ദേശം, നരൻ, മാടമ്പി, ദ്രോണ, ഓടോഗ്രാഫ്(തമിഴ്) എന്നീ ചിത്രങളെല്ലാം മനയിലും ചിത്രീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി എന്നും നിന്റെ മൊയ്ദീനിലെ മൊയ്തീന്റെ വീടായി മാറിയതും ഒളപ്പമണ്ണ മന തന്നെ.



മനയോടു ചേർന്നുള്ള രണ്ടു മൂന്നു തറവാടുകൾ കൂടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട. ക്ഷേത്രവു കലകളും സംസ്ക്കാരവും ഒക്കെ കൂടിച്ചേര്ന്ന് മനോഹരമാക്കിയ ഒരു ഗ്രാമം.

വെള്ളിനേഴിയുടെ പ്രൌഢിക്ക് മാറ്റു കൂട്ടി തലയുയര്ത്തി നില്ക്കുന്ന ഒളപ്പമണ്ണ മന. ഇപ്പോള് മന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലകളും പാരമ്പര്യവും രുചിയും അറിയാനെത്തുന്ന വിദേശ ടൂറിസ്റ്റുകള്ക്ക് പ്രിയങ്കരമായ ഒരിടം.