Wednesday, May 23, 2018

കൊച്ചി /തിരുവിതാംകൂർ നാട്ടു രാജ്യങ്ങളുടെ അതിർത്തി സൂചിപ്പിക്കുന്ന സർവ്വേ കല്ല്

 
ചരിത്രത്താളുകളിൽ ഇടം നേടിയ ശിലാസ്‌തൂപം...
 
കൊച്ചി /തിരുവിതാംകൂർ നാട്ടു രാജ്യങ്ങളുടെ അതിർത്തി സൂചിപ്പിക്കുന്ന ഫലകമാണ് ഈ സർവ്വേ കല്ല്.. 

കൊതി കല്ല് എന്ന നാമത്തിലും ഈ കല്ല് അറിയപ്പെട്ടിരുന്നു, ഒരു വശത്ത് കൊച്ചി രാജ്യത്തെ സൂചിപ്പിക്കുന്നതിനായ് "കൊ"എന്നും മറ്റു ഭാഗത്ത് തിരുവിതാംകൂർ രാജ്യത്തെ സൂചിപ്പിക്കുന്നതിനായ് "തി" എന്നും രേഖപെടുത്തിയിട്ടുണ്ട്.
 
 

പുത്തൽചിറ എന്ന ഗ്രാമം (ഇരിങ്ങാലക്കുടക്കും മാളക്കും ഇടയിൽ ഉള്ള ഗ്രാമം) മാത്രം തിരുവിതാംകൂർ രാജ്യത്തിന്റെ കൈവശം ആയിരുന്നു (1761ൽ കോഴിക്കോട് സാമൂതിരിയുടെ ആക്രമണത്തെ എതിർത്തു തോൽപ്പിക്കുന്നതിൽ കൊച്ചി രാജ്യത്തെ തിരുവിതാംകൂർ സഹായിച്ചിരുന്നു യുദ്ധത്തിൽ വിജയിച്ചത്തിന്റെ സന്തോഷസൂചകമായി തിരുവിതാംകൂർ പട്ടാളത്തിന്റെ കമാണ്ടതായിരുന്ന ദിവാൻ അയ്യപ്പൻമാർത്താണ്ഡ പിള്ളക്ക് പുത്തൻചിറ ഗ്രാമം സമ്മാനിച്ചു തുടർന്ന് ദിവാൻ ഈ ഗ്രാമത്തെ തിരുവിതാംകൂർ രാജാവിനു സമർപ്പിക്കുകയും ചെയ്തു. 

അതു കൊണ്ടാണ് പുത്തൻചിറ ഗ്രാമം മാത്രം തിരുവിതാംകൂർ രാജ്യം ആയി) ആയതിനാൽ കൊച്ചി രാജ്യത്താൽ ചുറ്റപ്പെട്ടു കിടന്ന തിരുവിതാംകൂർ ഭൂപ്രദേശം ആയിരുന്നു പുത്തൻചിറ ഗ്രാമം. അന്നെത്തെ കാലത്ത് ഈ അതിർത്തിയിൽ രണ്ടു രാജ്യങ്ങളുടെയും പോലീസ് ചെക്കിങ്ങ് ഉണ്ടായിരുന്നു, ചൗക്കയും (money exchange) അഞ്ചൽ ആപ്പീസുകളും (post office) ഉണ്ടായിരുന്നു അന്ന് എന്ന് അറിയുമ്പോൾ ആണ് കൊതിക്കല്ല് കളുടെ പ്രാധാന്യം മനസ്സിലാകുന്നത്. ഒരു പക്ഷേ തിരുകൊച്ചി ലയനം വരാതെ ഇരിക്കുകയും, തിരുവിതാംകൂറോ, കൊച്ചിയോ ഇന്ത്യൻ യൂണിയനിൽ ചേരാതെ പാക്കിസ്ഥാൻ യുണിയനിൽ ചേരുകയോ, സ്വതന്ത്രമായി നിൽക്കുകയോ ചെയ്തിരുന്നു എങ്കിൽ ഇന്ന് വെറും സർവ്വേക്കല്ല് മാത്രമായി കാണുന്ന കന്നുകാലികളെ കെട്ടുവാൻ ഉപയോഗിക്കുന്ന ചരിത്രം പേറുന്ന ഈ കല്ല് അന്തർദേശീയ തലത്തിൽതന്നെ പ്രസിദ്ധിയോ കുപ്രസിദ്ധിയോ ആകുമായിരുന്നു.
 
കടപ്പാട്:  ശ്രീറാം പട്ടേപ്പാടം