![]() |
കൊച്ചി രാജ്യത്തിന്റെ ഏകദേശ ഭൂപടമാണ് ചിത്രത്തിൽ |
വിസ്തൃതിയുടെ കാര്യത്തിൽ തീരെ ചെറുതാണെങ്കിലും പ്രബലമായ ഒരു നാട്ടുരാജ്യമായാണ് മധ്യ കേരളത്തിൽ സ്ഥിതിചെയ്തിരുന്ന കൊച്ചി രാജ്യത്തെ അന്ന് രാഷ്ട്രീയ നിരീക്ഷകർ നോക്കികണ്ടിരുന്നത്.1417 3/4 ചതുരശ്ര നാഴിക മാത്രമായിരുന്നു കൊച്ചി രാജ്യത്തിന്റെ ആകെ വിസ്തൃതി. പക്ഷെ മൈസൂർ, ഹൈദരാബാദ്, തിരുവിതാങ്കൂർ, കാശ്മീർ തുടങ്ങി മുൻനിര നാട്ടുരാജ്യങ്ങളുടെ പട്ടികയിൽ തന്നെ കൊച്ചി രാജ്യത്തിനു ജവാഹർലാൽ നെഹ്രുവിനെപ്പോലുള്ള പ്രമുഖർ സ്ഥാനം നൽകിയിരുന്നു. കാരണം മറ്റൊന്നും ആയിരുന്നില്ല, ചരിത്ര പരമായി നോക്കുമ്പോഴും സാംസ്‌കാരിക പുരോഗതി യുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴും കൊച്ചി രാജ്യത്തിന്റെ മാഹാത്മ്യം വളരെ വലുതായിരുന്നു.
കൊച്ചി രാജവംശം അഥവാ പെരുമ്പടപ്പ് സ്വരൂപം ക്രിസ്തുവിനു ശേഷം 6-ം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നാണ് കേരളോത്പത്തി എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്. അവസാനത്തെ ചേരമാൻ പെരുമാളിന്റെ സഹോദരിയുടെ പുത്രനായ വീര കേരള വർമ ആയിരുന്നു ആദ്യത്തെ മഹാരാജാവ് എന്നാണ് ഐതിഹ്യം .ഭാസ്കര രവി വർമ, വീര രാഘവ വർമ, ഗോദ രവി വർമ എന്നിവർ ആദ്യ കാലത്തെ പ്രധാനപെട്ട ചില കൊച്ചി രാജാക്കന്മാർ ആയിരുന്നു. പിന്നീട് പല തവണ വിവിധ നൂറ്റാണ്ടുകളിൽ അയൽ രാജ്യങ്ങളുമായി യുദ്ധമുണ്ടായി. വിവിധ കാലയളവുകളിൽ വന്ന വിദേശ സഞ്ചാരികളും വാസ്കോഡ ഗാമയുടെ നേതൃത്വത്തിൽ വന്ന പറങ്കികളും പിന്നീട് വന്ന ലന്തക്കാരും പരസ്പരം പോരടിക്കുന്ന നാട്ടുരാജാക്കന്മാരെയാണല്ലോ
15-ആം നൂറ്റാണ്ടിൽ ഇപ്രകാരം നടന്ന ഒരു യുദ്ധത്തിൽ കോഴിക്കോട് സാമൂതിരി വിജയിക്കുകയും കൊച്ചിരാജ്യത്തിന്റെ ചില പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തു.
ഇതുകൂടാതെ കൊച്ചി രാജാവ് സാമൂതിരിക്കു കപ്പം കൊടുക്കാമെന്നേൽക്കുകയും ചെയ്തു.ഏതാണ്ട് ഇക്കാലത്താണ് പോർച്ചുഗീസുകാരുടെ കൊച്ചിയിലേക്കുള്ള കടന്നുവരവ്. ഇവർ സാമൂതിരിയുമായുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിക്കാമെന്നേറ്റു. തുടർന്ന് പോർച്ചുഗീസ് പിന്തുണയോടെ കൊച്ചി രാജ്യം സാമൂതിരിയുടെ മേൽക്കോയ്മ നിരാകരിക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. പോർച്ചുഗീസുകാരുടെ അധപധനത്തിനു ശേഷം ലന്തക്കാർ എന്ന് നമ്മുടെ പൂർവികർ വിളിച്ചിരുന്ന ഡച്ചുകാർ ഇവിടെയെത്തുകയും ഭരണത്തിൽ ഇടപെഴകുകയും ചെയ്തു. പിന്നത്തെ ഊഴം ബ്രിട്ടീഷ്കാരുടെ ആയിരുന്നു. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് ബ്രിട്ടീഷ്കാർകൈകൊണ്ട പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കു കാരണമായി.
കൊച്ചി രാജ്യത്തിനു 18-ം നൂറ്റാണ്ടുവരെ വളരെ വിസ്തൃതമായ അധികാര പരിധി ഉണ്ടായിരുന്നു. ചേർത്തല, വൈക്കം, ഏറ്റുമാനൂർ തുടങ്ങിയ പ്രദേശങ്ങൾ അക്കാലത്തു കൊച്ചി രാജാവിന്റെ കീഴിലായിരുന്നു. മുവാറ്റുപുഴ, തൊടുപുഴ, അമ്പലപ്പുഴ, ആലങ്ങാട്, പാറൂർ എന്നിവ കൊച്ചി രാജാവിന്റെ മേല്കോയ്മയിൽ പൊറക്കാട് രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശങ്ങളായിരുന്നു. പോന്നാനിക്കടുത്തുള്ള വന്നേരിനാട് അന്ന് കൊച്ചിരാജ്യത്തിലായിരുന്നു.
18-ം നൂറ്റാണ്ടിൽ അയൽരാജ്യങ്ങളുമായി യുദ്ധങ്ങൾ ഉണ്ടായതോടെ മേൽ പറഞ്ഞ പ്രദേശങ്ങൾ ശത്രുക്കൾ പിടിച്ചടക്കുകയോ ഒത്തുതീർപ്പിനുവേണ്ടി പ്രദേശങ്ങൾ വിട്ടുകൊടുക്കുകയോ കൊച്ചി രാജാവിന് ചെയ്യേണ്ടിവന്നു.
18-ം നൂറ്റാണ്ടിനു മുൻപുവരെ വിവിധ ദേശങ്ങൾ അഥവാ നാടുകളായി രാജ്യം വിഭജിക്കപെട്ടിരുന്നു. ഓരോനാട്ടിലും പാരമ്പര്യനിയമങ്ങളനുസരിച്ചു
നാടുവാഴികളിൽ കൂടുതലും നായർ വിഭാഗക്കാർ ആയിരുന്നു.നായർ വിഭാഗക്കാർ തന്നെയായിരുന്നു കൊച്ചിരാജ്യത്തിലെ സൈനികരിൽ അധികവും. സൈനിക പരിശീലനത്തിനുവേണ്ടി ദേശം തോറും കളരികൾ ഉണ്ടായിരുന്നു. ഏഴാം വയസ്സുമുതൽ സൈനിക അഭ്യാസം ആരംഭിക്കുകയായി. ഏതാനും വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആയുധ പരിശീലനം പൂർത്തീകരിക്കണമെങ്കിൽ കളരിആശാനെ തൃപ്തിപെടുത്തുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാനാകണം.പിന്നീട് സൈനികനായി പ്രതിജ്ഞ ചെയ്തു വാൾ ഏറ്റുവാങ്ങുന്നു. നാടുവാഴികൾക്കു പുറമെ ചില ദേവസ്വങ്ങൾക്കും അന്ന് ചില അധികാരമാനങ്ങളുണ്ടായിരുന്നു
18-ം നൂറ്റാണ്ടിന്റെ മധ്യത്തിൽ നാടുവാഴികൾക്കുണ്ടായിരുന്ന അധികാരങ്ങൾ പിൻവലിച്ചു പകരം രാജ്യത്തെ 10 കോവിലകത്തുംവാതിൽ അഥവാ താലൂക്കുകളായി തിരിച്ചുകൊണ്ടുള്ള പുതിയ വ്യവസ്ഥിതി രൂപപ്പെടുത്തി. ഇതോടെ രാജ്യത്തു പ്രഭുത്വത്തിൽ അഥവാ ഫ്യൂഡലിസ്റ് ആശയങ്ങളിൽ അധിഷ്‌ഠിതമായ ഭരണം അവസാനിച്ചു.
കൂടുതൽ ഭരണ സൗകര്യാർത്ഥം 1840-ൽ താലൂക്കുകളുടെ എണ്ണം ആറായും പിന്നീട് അഞ്ചായും ചുരുക്കി.
ശങ്കര വാരിയർ ആയിരുന്നു അന്നത്തെ കൊച്ചി ദിവാൻ. ചിലവ് ചുരുക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇദ്ദേഹത്തിനു നഷ്ടത്തിലായിരുന്ന ഖജനാവിനെ ലാഭത്തിലാക്കാൻ സാധിച്ചു. താലൂക്കുകളുടെ എണ്ണം വെട്ടികുറച്ചപ്പോൾ അനാവശ്യ ചിലവുകൾ ഇല്ലാതായി എന്നുവേണം കരുതാൻ.
1907 ലെ കൊച്ചി രാജ്യത്തെ താലൂക്കുകളും അവയുടെ ആസ്ഥാനങ്ങളും താഴെ പറഞ്ഞിരിക്കുന്ന പോലെയാണ്.
കണയന്നൂർ-കൊച്ചി -എറണാകുളം
മുകുന്ദപുരം -ഇരിഞ്ഞാലക്കുട
തൃശൂർ -തൃശൂർ
തലപ്പിള്ളി -വടക്കാഞ്ചേരി
ചിറ്റൂർ -ചിറ്റൂർ
കൊടുങ്ങല്ലൂർ -കൊടുങ്ങല്ലൂർ
ഇതിൽ കൊടുങ്ങല്ലൂർ മേഖലയ്ക്ക് സ്വയം ഭരണ പദവിയുണ്ടായിരുന്നു. ചിറ്റൂർ താലൂക്ക് മലബാർ ജില്ലയുടെ അതിർത്തികൾക്കുള്ളിൽ, രാജ്യത്തിന്റെ പ്രധാന മേഖലയിൽനിന്നും ഒറ്റപെട്ടു സ്ഥിതി ചെയ്യുന്നു.വടവക്കോട്, വെള്ളാരപ്പിള്ളി, മലയാറ്റൂർ, ചേന്ദമംഗലം എന്നീസ്ഥലങ്ങൾ തിരുവിതാംകൂറിന്റെഅതിർത്തിക
എറണാകുളം, മട്ടാഞ്ചേരി, തൃശൂർ എന്നിവയായിരുന്നു രാജ്യത്തെ പ്രധാന പട്ടണങ്ങൾ. വിദേശികളടക്കം 20000 താഴെ മാത്രമായിരുന്നു പ്രസ്തുത പട്ടണങ്ങളിലെ ജനസംഖ്യ. രാജ്യത്തിനു ഭരണഘടനാപരമായി പ്രഖ്യാപിതമായ ഒരു തലസ്ഥാനം ഉണ്ടായിരുന്നില്ല. തലസ്ഥാനം എവിടെയായിരിക്കണമെന്നു നിശ്ചയിക്കുന്നത് അതാതുകാലത്തെ രാജാക്കന്മാരുടെ തീരുമാന പ്രകാരമാണ്. ഇപ്രകാരം വിവിധ കാലയളവുകളിലെ മഹാരാജാക്കൻമാരുടെ തീരുമാനപ്രകാരം വന്നേരി, കൊച്ചി, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, തൃശൂർ എന്നീ സ്ഥലങ്ങൾ മാറി മാറി തലസ്ഥാനങ്ങളായി.
നദികളും കായലുകളും നിരവധിയുണ്ടായിരുന്ന രാജ്യത്തെ പ്രധാന ഗതാഗത മാർഗം ജലാശയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായ
1925ൽ ആണ് ദ്വിഭരണ സമ്പ്രദായം എന്നനിലയിൽ രാജ്യത്തു നിയമസഭ നിലവിൽവന്നത്.പ്രജകൾ സമ്മതിദായക അവകാശമുപയോഗിച്ചു തിരഞ്ഞെടുത്ത ജനപ്രതിനിധികളും ബ്രിട്ടീഷുകാർ നിയമിക്കുന്ന ദിവാനും ചേർന്ന് ഭരണം നിർവഹിക്കുന്നതിനെയാണ് ദ്വിഭരണ സമ്പ്രദായം എന്ന് പറയുന്നത്.ഇതോടെ ജനാതിപത്യ ഭരണസംവിധാനത്തിനു രാജ്യത്ത് ആരംഭം കുറിച്ചു.എങ്കിലും പ്രധാന ഭരണ ദൗത്യങ്ങൾ ദിവാനിൽ നിഷിപ്തമായിരുന്നു.
അക്കാലത്തു സ്ഥലം ഉടമകൾക്കും നികുതി ദായകർക്കും മാത്രമായിരുന്നു വോട്ടവകാശം എന്നത് അസ്തമിച്ചിട്ടില്ലാത്ത ജന്മിത്ത വ്യവസ്ഥിതിയുടെ സൂചനകളായി വേണമെങ്കിൽ വിലയിരുത്താം.
1947 ജൂലായ് മാസത്തിൽ നെഹ്‌റു സംസ്ഥാനത്തു ജനങ്ങൾക്ക് കൂടുതൽ അധികാരം നൽകപ്പെടുന്ന ഉത്തര വാദ ഭരണം സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി രാജാവിന് സന്ദേശമയക്കുകയുണ്ടായി. തുടർന്ന് ഓഗസ്റ്റ് മാസത്തിൽ ധനകാര്യം, നിയമ സമാധാനം തുടങ്ങിയ വകുപ്പുകൾ ദിവാന്റെ ചുമതലയിൽനിന്നും മാറ്റിക്കൊണ്ട് രാജാവ് വിളംബരം പുറപ്പെടുവിച്ചു. ഇതോടെ ദിവാൻ പദവി ആലങ്കാരികമായി മാറുകയും അന്നത്തെ ദിവാൻ രാജിവെച്ചൊഴിയുകയും ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്കുശേഷം സർദാർ വല്ലഭായ് പട്ടേലിന്റെ നെത്ര്വത്വത്തിൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രൂപീകരിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
ഇതിന്റെ ഫലമായി,1949ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതോടെ കൊച്ചി രാജ്യം വിസ്‌മൃതിയിൽ മറഞ്ഞു.അന്നത്തെ കൊച്ചി രാജാവ് സർവ്വശ്രീ രാമവർമ പരീക്ഷിത് തമ്പുരാൻ സ്ഥാനത്യാഗം ചെയ്തു.