പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണേന്ത്യയിൽ ഉയർന്ന് വന്ന ശക്തമായ രാജധാനികളിൽ ഒന്നായ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരികളായിരുന്നു ഹൈദർ അലിയും (1721-1782) പുത്രൻ ടിപ്പു സുൽത്താനും (1750- 1799). ഹൈദറിന്റെ മരണശേഷം പുത്രൻ ടിപ്പുവിന്റെ കീഴിൽ ശക്തി പ്രാപിച്ച മൈസൂർ രാജ്യം ഇന്ത്യൻ മണ്ണിലെ മറ്റു രാജസ്ഥാനങളെക്കാൾ വ്യത്യസ്ത പുലർത്തി ഫാക്ടറി സമുച്ചയങളും, ആയുധ നിർമാണശാലകളും, കച്ചവട സ്ഥാപനങ്ങളും, വിദേശ വ്യാപാര ബന്ധങ്ങളും, തുറമുഖങളും തലയുർത്തി നിന്ന ടിപ്പുവിന്റെ മൈസൂർ രാജ്യത്തെ ബ്രിട്ടീഷ് ചരിത്രകാരനായ മാർക് വിൽക്സ് ലണ്ടൻ നഗരത്തോടുപമിച്ചു. ഈ പിതാവും പുത്രനും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നിരന്തര കലഹത്തിലേർപെട്ടു. ഇന്തൃ ചരിത്രത്തിലെ നാല് ആഗ്ലോ മൈസൂർ യുദ്ധങൾ മുപ്പത്തി അഞ്ച് വർഷങൾക്കുളളിൽ ഇവർക്ക് നടത്തേണ്ടി വന്നു. തന്റെ രാജ്യം സംരക്ഷിക്കുവാനുളള അവസാന യുദ്ധത്തിൽ 1799ൽ ടിപ്പുവും ശ്രിരംഗ പട്ടണത്ത് തളർന്ന് വീണു .
ഹൈദർ അലിയുടെ പൂർവികർ
ഹൈദറിന്റെ പൂർവികർ മക്കയിലെ ഖുറൈശി വംശചരിൽ പെട്ടവരാണ്. 16 നൂറ്റാണ്ടിന്റെ അവസാന ദശകങളിൽ ഇവർ ബാഗ്ദാദിൽ നിന്നും ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് ചേക്കേറിയവരാണ്. ഹൈദറിന്റെ മുത്തച്ഛൻ മുഹമ്മദലിയും അദ്ധേഹത്തിന്റെ പിതാവ് ഷേക്ക് വലി മുഹമ്മദും പിൻകാലത്ത് ബീജാപൂരിലേക്ക് കുടിയേറുകയും. മുഹമ്മദലിയുടെ രണവീരൻമാരായ നാല് പുത്രൻമാരിലൂടെ ( മുഹമ്മദ് ഇല്ല്യാസ്, ഷെയ്ക്ക് മുഹമ്മദ്, മുഹമ്മദ് ഇമാം, ഫാത്ത് മുഹമ്മദ്/ ഷൂജ സാഹിബ്) ഇവരുടെ തലമുറ തഴച്ചു വളർന്നു.
ഹൈദർ അലി
സീറ നവാബ് ദർഗാഗുലീ ഖാന്റെ ദോഡ്ബല്ലാപൂർ കോട്ടയുടെ കില്ലേദാർ ( കോട്ടയുടെ കാര്യ വാഹകൻ ) ആയിരുന്ന ഫാത്ത് മുഹമ്മദിന്റെയും മജീദ ബീഗത്തിന്റെയും ( ആർക്കോട്ട് നവാബ് സാദത്തുളള ഖാന്റെ തഞ്ചാവൂരിലെ പ്രധാന ഉദ്ധ്യോഗസ്ഥൻ സയ്യിദ് ബുർഹാനുദ്ധീന്റെ മകൾ) മകനായി 1721ൽ ദെവനാഹളളിയിലാണ് ഹൈദർ അലിയുടെ ജനനം. പിതാവ് ഫാത്ത് മുഹമ്മദിന്റെ മരണത്തെ തുടർന്ന് സഹോദരൻ ഷഹ്ബാസ് ഖാനോടും, മാതാവിനോടുമൊത്ത് ഹൈദർ മൈസൂരിൽ എത്തപെടുകയും, മൈസൂരിയൻ സൈന്യത്തിലെ സൈന്യധിപനായിരുന്ന ഹൈദർ സാഹിബിന്റെ ( ഫാത്ത് മുഹമ്മദിന്റെ ജേഷ്ടൻ മുഹമ്മദ് ഇല്ല്യാസിന്റെ മകൻ) സംരക്ഷണയിൽ ഈ ബാലൻമാർ വളരുകയുംചെയ്തു. സാഹിബിന്റെ സഹായത്താൽ ഷഹ്ബാസും, ഹൈദറും
മൈസൂർ സൈന്യത്തിൽ പ്രവേശിക്കുകയും, വൊഡയാർ രാജവംശത്തിന്റെ ശയത്തിലുടലെടുത്ത ശൂന്യതയിൽ നിന്ന് ഹൈദർ തന്റെ സാമ്രാജ്യം പടുത്തുയർത്തുകയും ചെയ്തു.
അബ്ദുൾ കരിം സുൽത്താൻ / കരിം സാഹിബ്
ഹൈദർ അലിയുടെയും ഫകറുന്നിസ/ഫാത്തിമ ബീഗത്തിന്റെയും രണ്ടാമത്തെ പുത്രനാണ് കരീം സുൽത്താൻ. ഒരു രാജകുമാരന്റെതായ യാതൊരു വിധ ഗുണഗണങ്ങളും ഒത്തിണങാത്ത വ്യക്തിത്തിമായിരുന്നു കരിമിന്റെത്. കരിമിന്റെ ജനനത്തെ കുറിച്ചോ വ്യക്തി ജീവിതത്തെ കുറിച്ചോ വേണ്ടത്ര വിവരങ്ങൾ ലഭ്യമല്ല. ടിപ്പു തന്റെ മകനെ പോലെ കരിമിനെ സംരക്ഷിച്ചിരുന്നതായി കരിമിന്റെ വാക്കുകളാൽ ചില ബ്രിട്ടീഷ് കേന്ദ്രങൾ രേഖപെടുത്തിയിട്ടുണ്ട്. സവനൂർ പ്രവിശ്യയുമായുളള ബന്ധമൂട്ടിയുറപ്പിക്കുവാൻ ഹൈദർ കരിമിനെയും, സഹോദരിയെയും സവനൂർ നവാബ് അബ്ദുൾ ഹഖീം ഖാന്റെ മക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു. കരിമിന്റെ പുത്രൻ ഷെഹ്സാദ ഹൈദർ അലി ബീജാപൂർ രാജവംശത്തിലെ സൈബുന്നിസയെ പിൻകാലത്ത് വിവാഹം കഴിച്ചു. ഷെഹ്സാദ ഹൈദർ അലിയുടെ പുത്രൻ ഫാത്ത് അഹമ്മദ് ഖാന്റെ തലമുറ സിഡ്നി, കർണാടക, കൽക്കട്ട എന്നിവിടങളിലായി വസിക്കുന്നു. കരിമിനെയും മറ്റു ബന്ധുക്കളെയും കൽക്കട്ടയിലെ സതീഷ് മുഖർജി റോഡിലെ സാഹിബ് ബഗാനിലാണ് കബറടക്കിയിരിക്കുന്നത്. പുരാവസ്തു വകുപ്പിന്റെ കെടു കാര്യസ്ഥത കൊണ്ട് സാഹിബ് ബഗാൻ അനധികൃത കുടിയേറ്റം മൂലം ഒരു കോളനിയായി രൂപാന്തരപ്പെട്ടു.
ടിപ്പു സുൽത്താൻ
ഹൈദർ അലിയുടെയും ഫക്റുന്നിസ ബീഗത്തിന്റെയും മൂത്ത പുത്രനായി 1750 നവംബർ 20ന് ദേവനാഹളളിയിലാണ് ടിപ്പുവിന്റെ ജനനം. ടിപ്പു സുൽത്താന് നാല് ഭാര്യമാരും പതിനാറ് പുത്രൻമാരും, എട്ട് പുത്രിമാരുമാണ്.
ഭാര്യമാർ
- സാദ്ഷ ബീഗം
- റുക്കിയ ബാനു ( റുക്കിയ ബാനുവിനെയും, സാദ്ഷ ബീഗത്തെയും 1774ൽ ടിപ്പു വിവാഹം കഴിച്ചു . 1792ൽ മൂന്നാം ആഗ്ലോ മൈസൂർ യുദ്ധത്തിനിടയിൽ ശ്രീരംഗ പട്ടണം കോട്ടയിൽ വച്ച് റുക്കിയ ബാനു കൊല്ലപെട്ടു)
- ഖദീജ സമൻ ( റുക്കിയ ബാനുവിന്റെ മരണത്തെ തുടർന്ന് 1795ലാണ് വിവാഹം. 1797ൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടു.)
- സുൽത്താന ബീഗം
പുത്രിമാർ
------------








പുത്രൻമാർ
-----------
















സുൽത്താന്റെ മരണത്തെ തുടർന്ന് മക്കളെയും പ്രധാന ബന്ധുക്കളെയും പ്രത്യേക സംരക്ഷണയോടും പെൻഷനോടും കൂടി വെല്ലൂർ കോട്ടയിൽ പുനരധിവാസിപ്പിച്ചു. ടിപ്പുവിന്റെ മക്കളായ മുയിനുദ്ധീനും മുയിസുദ്ധീനും ഈ അവസരത്തിൽ വെല്ലൂർ കോട്ടയിലെ സിപായിമാരോടും ടിപ്പുവിന്റെ വിശ്വസ്ഥനായ സയ്യിദ് ഗഫൂറിന്റെ മകനോടും ചേർന്ന് 1806 ജൂലായിൽ ഒരു കലാപത്തിനു തിരികൊളുത്തി, ചുകന്ന പശ്ചാത്തലത്തിൽ നരിയുടെ പച്ച വരകളുടെ മധ്യത്തിൽ സൂര്യനുളള സുൽത്താന്റെ പതാക ഇവർ കോട്ടയിലുർത്തി, പീരങ്കിയും, തൊക്കും വെടിമരുന്നുകളും പിടിച്ചെടുത്ത് ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു 82ഓളം സൈനികരുംപതിനൊന്ന് ഓഫിസർമാരും ഈ അവസരത്തിൽ വധിക്കപ്പെട്ടു കേണൽ ഗില്ലസ്പിയും സൈന്യവും ഈ കലാപം അമർച്ച ചെയ്ത് സുൽത്താന്റെ പുത്രൻമാരെ തടവിലാക്കി ആഗസ്റ്റ് 14ന് സുൽത്താൻ പുത്രൻമാരും, സഹോദരൻ കരിമുമടങുന്ന സംഘത്തെ കൊൽക്കത്തിയിലേക്ക് കപ്പൽ മാർഗം കയറ്റി അയച്ചു, സെപ്റ്റംബർ 12ന് കൊൽക്കത്തയിലെത്തിചേർന്നു അന്നേ ദിവസം സുൽത്താന്റെ പുത്രൻ അബ്ദുൾ ഖാലിഖ് മരണപെട്ടു, മുയിനുദ്ധീനും മുയ്സുദ്ധീനും പൂർണമായും തടവിലായി. ഈ സംഘത്തിൽ പെട്ടവർ ക്രമേണ കൽക്കട്ടാ നിവാസികളായി മാറി, 1860ൽ ഇവരുടെ പെൻഷൻ നിർത്തലാക്കാൻ ശ്രമമുണ്ടായപ്പോൾ കാനിങ് പ്രഭു അത് നിലനിർത്തി കൊടുത്തു.
വെല്ലൂർ ലഹളക്കാലത്ത് പത്ത് വയസുണ്ടായിരുന്ന പുത്രൻ ജമായുദ്ധീനും ജേഷ്ടൻ ഗുലാം മുഹമ്മദും പിന്നീട് യൂറോപ്പിലേക്ക് കുടിയേറുകയു ലണ്ടൻ സമൂഹത്തിന്റെ പൊതുശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഗുലാം മുഹമ്മദ് പിന്നീട് വിക്ടോറിയ രാജ്ഞിയുടെ സൗഹ്രദം നേടുകയും, രാജ്ഞി 1872ൽ ഓർഡർ ഓഫ് സ്റ്റാർ ഇന്തൃ ബിരുദം അദ്ധേഹത്തിനു മരണത്തിന് തൊട്ടു മുന്പ് നൽകുകയുമുണ്ടായി. അദ്ധേഹത്തിന്റെ പൗത്രൻമാരിലൊരാളും അയാളുടെ പുത്രനും 1891ലും 1913ലും കൽക്കട്ടയിലെ ഷെറിഫുമായിരുന്നു.
സുൽത്താന്റെ വംശവലികളിലെ പലകണ്ണികളും ഇന്നും കൽക്കട്ടയിലെ പല താഴ്ന്ന തലങ്ങളിലും ജീവിച്ച് വരുന്നു. ഫത്തഹ് ഹൈദറിന്റെ തലമുറയിലെ സുൽത്താൻ അക്തർ ഷായുടെ വിധവ തമന്ന ബേവയും കുടുംബവും ടോളിഗഞ്ചിലാണ് വസിക്കുന്നത്. മക്കളായ അൻവർ ഷായും, സൻവർ ഷായും, ദിലാവർ ഷായും സൈക്കിൾ റിക്ഷ ചവിട്ടി ഉപചീവനം നടത്തുന്നു. വലി അഹമ്മദ് ഷാ എന്ന ഒരു പൗത്രന്റെ അനന്തരവകാശികളായ മുഹമ്മദ് സയ്യിദ് അഹമ്മദ് ഷായും സഹോദരൻമാരും അയ്യൂബ് നഗറിൽ തയ്യൽ ജോലിയുമായി കഴിഞ്ഞ് കൂടുന്നു. യാസിം സുൽത്താന്റെ അവകാശിയായ റായിസ് അഹമ്മദ് ഷായും കുടുംബവും അല്പം ഭേദപ്പെട്ട നിലയിലാണ്.
ടിപ്പു കുടുംബവത്തിന് കമ്പനി നൽകിയ പെൻഷനും ഗുറംകൊണ്ടയിലെ ജാഗിറും സ്വതന്ത്രനാന്തരം ഇന്തൃ ഗവർണമെന്റ് നിർത്തലാക്കി. ഇന്തൃ ഗവർണമെന്റ് മറ്റു പല രാജവംശങൾക്ക് നൽകി പോരുന്ന ആനുകൂല്യങ്ങളെല്ലാം ഇവർക്കിന്ന് അന്യമാണ്. പല കൊട്ടാരങ്ങളും സ്വത്ത് വകകളും ഗവർണമെന്റിറെനോട് ചേർത്തു. ഷാവാല ഗ്രൂപ്പുൾപ്പടെ പല സ്വകാര്യ വ്യക്തികളും ഇവരുടെ സ്വത്തുക്കൾ കൈയ്യേറി. ടോളി ഗഞ്ച് ക്ലബ്ബ് സ്ഥിതി ചെയ്യുന്നു കോടികൾ വിലമതിക്കുന്ന 26 ഏക്കറോളം ഭൂമിയും നഷ്ടപെട്ടു. ബംഗാൾ വഖഫ് ബോർഡ് നടത്തിയ ആയിരം കോടിയുടെ അഴിമതിയിൽ ടിപ്പു കുടുംബത്തിനന്യാധിനപെട്ടത് 600 കോടിക്ക് മുകളിലാണ്. കേസും പുക്കാറുമായി അവർ ജീവിതം തളളിനീക്കുന്നു. ഒരു പക്ഷേ അവർ മൈസൂർ വ്യാഘ്രത്തിന്റെ കഥകളും ചരിത്രവും എന്റെ ഉപ്പൂപ്പക്ക് ആനയുണ്ടായിരുന്നു എന്ന ചൊല്ലുപോലെ അയവിറക്കുകയായിരിക്കും. അതും ചരിത്രത്തിന്റെ മറ്റൊരു വിരോഭാസം.