Wednesday, February 20, 2019

ആദ്യമായി ഒരു സൗദി പൗരനു ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത് ഇന്ത്യയിൽ നിന്ന്..



ഇന്ത്യാ സന്ദർശനത്തിനു സൗദി കിരീടാവകാശി എത്തിയ സന്ദർഭത്തിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള പല പഴയ കാല ബന്ധങ്ങളുടെയും ആഴം മനസ്സിലാക്കുന്ന പല രേഖകളും വിവിധ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.

കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വാർത്തയായിരുന്നു സൗദി പൗരനായ ഒരാൾക്ക് ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത് ഇന്ത്യയിൽ നിന്നാണെന്നുള്ള കാര്യം.
1922 ഡിസംബറിൽ അഥവാ 97 വർഷങ്ങൾക്കു മുംബാണു ഇന്ത്യയിൽ നിന്ന് സൗദി പൗരനായ ശൈഖ് സാലിഹ് ബിൻ മുഹമ്മദ് അൽ ബാഹൂസ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നത്.
1914 ലെ ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമായിരുന്നു റിയാദുകാരനായ ശൈഖ് സാലിഹ് ബിൻ മുഹമ്മദ് അൽ ബാഹൂസിനു ലൈസൻസ് അനുവദിച്ചത്.
ആ സമയത്ത് ലൈസൻസ് ഇഷ്യു ചെയ്യാനുള്ള ചെലവ് 10 രൂപയും പുതുക്കാനുള്ള ചെലവ് 2 രൂപയുമായിരുന്നു എന്ന് ലൈസൻസിൽ തന്നെ രേഖപ്പെടുത്തിയതായി കാണാം.