![]() |
പന്തക്കലില്‍ തച്ചോളി ഒതേനന്‍ വേളി കഴിച്ച മുണ്ട വീട്. കല്‍വിളക്കില്‍ തിരിതെളിയുന്നതും കാണാം. |
തച്ചോളി ഒതേനന്‍ വേളി കഴിച്ച വീടെന്ന് പ്രദേശവാസികള്‍ക്കെല്ലാം കേട്ടറിവുള്ള പന്തക്കല്‍ മുണ്ടവീട്ടില്‍ ഇന്നും വടക്കന്‍പാട്ടിലെ വീരനായകന്റെ ഓര്‍മകള്‍ അയവിറക്കുകയാണ്.
കൊട്ടിലകത്ത് ഒതേനന്റെ പീഠസങ്കല്‍പതത്തില്‍ സംക്രമനാളില്‍ പൂജാകര്‍മങ്ങള്‍ ഇന്നും നടത്തിപ്പോരുന്നു. സ്ത്രീയെയായിരുന്നു ഒതേനന്‍ വേളി കഴിച്ചത്.
ഒതേനന്‍ മുങ്ങിക്കുളിക്കുന്ന കുളം മുണ്ടവീടിന്റെ കിഴക്കുഭാഗത്ത് കാണാം. കുളത്തില്‍ കുളിക്കുന്നതിന് മുന്‍പ് ദീര്‍ഘനേരം കുളപ്പടവില്‍ ഇരുന്നിരുന്ന കൂറ്റന്‍കല്ലും ഇപ്പോഴുമുണ്ട്.
തച്ചോളി ഒതേനന്‍ (ഉണ്ടവീട്) ലോപിച്ചാണ് മുണ്ടവീട് ആയി മാറിയതെന്നാണ് ചരിത്രം. പടിഞ്ഞാറുഭാഗത്തുള്ള വൃക്ഷമുത്തശ്ശിയായ ഏഴിലംപാല ഒതേനന്‍ അങ്കത്തിന് പോകുമ്പോള്‍ കച്ചമുറുക്കിയതുമാണെന്നാണ് വാമൊഴി. ഇന്നും മണ്ഡലകാലത്ത് പാല പൂത്തുകഴിഞ്ഞാല്‍ ചുറ്റുപാടും സുഗന്ധം പരക്കും. മുണ്ടവീട്ടില്‍ ഒതേനന്റേതായി ആയുധങ്ങളും ചന്ദനചാണയും ഉണ്ടായിരുന്നെങ്കിലും പിന്നീട് കളരിമുറയിലെ ആയുധങ്ങള്‍ തച്ചോളി മാണിക്കോത്ത് വീട്ടിലേക്ക് കൈമാറുകയാണുണ്ടായത്. ചന്ദനചാണ ഒരു ക്ഷേത്രത്തിലേക്കും നല്‍കി.
കുംഭം പത്തിന് മാണിക്കോത്ത് കോവിലകത്ത് ഉത്സവം നടക്കുമ്പോള്‍ മുണ്ട വീട്ടില്‍ നിന്ന് കാണിക്ക നല്‍കാന്‍ ഇന്നും മുടങ്ങാതെ പോവുന്നു. മുണ്ടവീട്ടില്‍ ഗുളിക സങ്കല്‍പവും ഉള്ളതിനാല്‍ വര്‍ഷത്തില്‍ മാര്‍ച്ച് ഒമ്പതിന് പ്രതിഷ്ഠാ വാര്‍ഷികവും ആഘോഷിക്കുന്നു. തച്ചോളി ഒതേനനും പരദേവതയും തമ്മിലുള്ള ബന്ധം പിന്തുടരുന്നതിന്റെ ഭാഗമായി ഇന്നും ഉത്സവനാളില്‍ നാട് വലം വെക്കാനിറങ്ങുമ്പോള്‍ ആദ്യം എത്തുന്നത് മുണ്ടവീട്ടിലാണ്.
കടപ്പാട്: https://www.mathrubhumi.com/