Tuesday, November 3, 2015

കേരളത്തിലുടനീളം മണ്ണിനടിയില്‍ നിന്നും ലഭിക്കുന്ന നന്നങ്ങാടികള്‍




കേരളത്തിലുടനീളം മുന്നടി താഴ്ചയില്‍ ഭൂമിക്കടിയില്‍ കണ്ടുവരുന്ന വലിയ മണ്‍കുടങ്ങളാണ് നന്നങ്ങാടികള്‍.ഇതോടപ്പം നിരവധി ഇരുബ് ആയുധങ്ങളും കണ്ടെടുക്കുന്നതിനാല്‍ ഇരുബ് യുഗത്തിലേതാണ് ഇതെന്ന് ഉറപ്പിക്കാം. പെരുബാവൂരില്‍പോഞ്ഞാശ്ശേരി,മുടിക്കല്‍,എഴിപ്രം,പെരുമാനി,പാറപ്പുറം,ഒക്കല്‍,കുറ്റിപ്പാടം,നെടുംതോട്,ആലാട്ടുചിറ,കണ്ണപറബ്,വല്ലം,കാരാട്ടുപള്ളിക്കര,വളയന്‍ചിറങ്ങര അടക്കം നിരവധി ഭാഗങ്ങളിലും നിന്നും നന്നങ്ങാടികല്‍ കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ നിന്നും ഇവിടെ പൂര്‍വ്വകാലത്ത് വലിയ ജനസമൂഹം നിവസിച്ചിരുന്നതായി മനസിലാക്കാം.

പെരുബാവൂരില്‍ പോഞ്ഞാശേരിയില്‍ നിന്നും കല്ല് വെട്ടുന്നതിനുവേണ്ടി കുഴിയെടുത്തപ്പോഴാണ് നൂറ്കണക്കിന് നന്നങ്ങാടികള്‍ കിട്ടിയത് അപൂര്‍വ്വ സംഭവമാണ്. തൃപ്പൂണിത്തുറ ചരിത്ര ഹെറിസ്റ്റേജ് സ്റ്റഡി സെന്‍റര്‍റില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം അടക്കം നിരവധി പേര്‍ ആ നന്നങ്ങാടികള്‍ കാണുവാന്‍ വന്നിരുന്നു. ഇവിടെ നിന്നും ലഭിച്ച നന്നങ്ങാടിയും ഇരുബ് ആയുധങ്ങളും പെരുബാവൂര്‍ ലോക്കല്‍് ഹിസ്റ്ററി റിസര്‍ച്ച് സെന്‍ററില്‍ സുക്ഷിച്ചിട്ടുണ്ട്.

കേരളീയര്‍ ഭൂമിക്കടിയില്‍ നിന്നും കിട്ടുന്ന നന്നങ്ങാടികളെ വളരെ ഭയത്തോടുകൂടിയാണ് സമീപിക്കുന്നത്. പണ്ട്കാലത്ത് ജനങ്ങളെ ജീവനെടുക്കുന്ന കാലന്‍ ഇല്ലായിരുന്നുവെന്നും അക്കാലത്ത് ജനങ്ങള്‍ പ്രായാധിക്യത്താല്‍ കുള്ളന്മാരായി മാറിയിരുന്നുവെന്നും ഒടുവില്‍ ഇവരെ ജീവനോടെ വലിയ മണ്‍കുടത്തിലാക്കി അടക്കം ചെയ്തിരുന്നുവെന്നും ആ മണ്‍കുടങ്ങളാണ് ഇന്ന് ഭൂമിക്കടിയില്‍ നിന്നും കിട്ടുന്ന ചാറക്കുടങ്ങളെന്നാണ് പഴമക്കാരുടെ വിശ്വസം. കുഞ്ചന്‍നബ്യാരുടെ കാലനില്ലാത്ത കാലം എന്ന പദ്യം ഈ അന്ധവിശ്വസത്തില്‍ നിന്നുള്ള സാഹിത്യ സൃഷ്ടിയാണ്.

കേരളത്തിലുടനീളം ഭൂമിക്കടിയില്‍ കണ്ടുവരുന്ന ഈ മണ്‍പാത്രകുടത്തിന് കേരള ചരിത്രകാന്മാര്‍ പറയുന്ന പേരാണ് നന്നങ്ങാടി എന്നത്. ചാറ എന്ന പേരിലാണ് ചരിത്രകാന്മാരല്ലാത്ത സാധാരണക്കാര്‍ ഇതിനെ വിളിക്കുന്ന്. മുടിക്കല്‍ പള്ളിയില്‍ നിന്നും മൃതദേഹം അടക്കം ചെയ്യുന്നതിന് കുഴിയെടുത്തപ്പോള്‍ ഒന്നിലധികം തവണ ഈ കുടങ്ങള്‍ കിട്ടിയിരുന്നു.അവിടെയുള്ള പ്രായമുള്ള മുസ്ലീങ്ങള്‍ ഇതിന്‍റെ പേര് പറഞ്ഞത് ജാറക്കുടം എന്നാണ്. തമിഴ്നാട്ടില്‍ ഇതിന്‍റെ പേര് മുതുമക്കത്താഴി എന്നാണ്.


എന്താണ് ഈ നന്നങ്ങാടി ? ആരാണ് ഇത് ഉപയോഗിച്ചിരുന്നത്? മരണാന്തര ചടങ്ങുമായി ബന്ധപ്പെട്ട ശേഷിപ്പാണെന്ന് പ്രാഥമികമായി മനസിലാക്കാമെങ്കിലും മുനുഷ്യനെ പൂര്‍ണ്ണമായിട്ടാണോ ഇതില്‍ അടക്കിയിരുന്ന് ? അതോ മരണമടഞ്ഞ മനുഷ്യരുടെ മൃതദേഹം പൊതുസ്ഥലത്ത് ഉപേക്ഷിച്ച ശേഷം അവ പക്ഷികളും മൃഗങ്ങളും തിന്നശേഷം എല്ലും മറ്റ് അവശിഷ്ടങ്ങളും മണ്‍കുടത്തിലാക്കി അടക്കം ചെയ്തതാണോ ? അതോ ഇന്ന് പഠിപ്പിക്കപ്പെടുന്നതുപൊലെ മൃതദേഹം കത്തിച്ചശേഷം ചാരവും എല്ലിന്‍ കഷണങ്ങളും ചെറിയ മണ്‍കുടത്തിലാക്കി വലിയ മണ്‍കുടത്തില്‍ ഭൂമിക്കടിയില്‍ അടക്കം ചെയ്യുന്നതാണോ ?

നന്നങ്ങാടിയോടപ്പം നിരവധി ഇരുബ് ആയുധങ്ങളും വിവിധങ്ങളായ ചെറു മണ്‍കുടങ്ങളും. മറ്റ് വസ്തുകളും ലഭിക്കുന്ന് ആ സമൂഹത്തില്‍ മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ തന്നെയാണോ ? ചെറുതും വലുതുമായ നിരവധി നന്നങ്ങാടള്‍ ഒരേസ്ഥലത്ത് ലഭിക്കുന്നതില്‍ നിന്നും അന്നത്തെ ജനങ്ങളുടെ ശവമടക്ക് കേന്ദ്രമായിരുന്നുവോ നന്നങ്ങാടികള്‍ ഇന്ന് കിട്ടുന്ന സ്ഥലങ്ങള്‍ ? ഇന്നും നമ്മുക്ക് പൂര്‍ണ്ണമായും ഉത്തരം കിട്ടാത്ത സമസ്യയാണ് നന്നങ്ങാടികള്‍.



ഫോട്ടോ- പെരുബാവൂരില്‍ വെങ്ങോല കണ്ടന്തറ കുറ്റിപ്പാടത്ത് കിണറിന് കുഴിയെടുത്തപ്പോല്‍ കണ്ടെത്തിയ നന്നങ്ങാടിയും ഇരുബ് വാളും.