Saturday, November 26, 2016

ടിബറ്റ്... ഇന്ത്യയുടെ നഷ്ടവസന്തം... ലോകത്തിന്റേയും


ടിബറ്റ്... ഗംഗയും ബ്രഹ്മപുത്രയും അടക്കം ഇന്ത്യയിലെ വമ്പൻ നദികളുടെ പ്രഭവകേന്ദ്രം... അവരേജ് 4500 മീറ്റർ സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളുടേയും പർവ്വതങ്ങളുടേയും പ്രദേശം... അപൂർവ്വമായ ജന്തു സസ്യജാല ആവാസവ്യവസ്ഥ.. ഇന്ത്യയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയ ബുദ്ധമത ഭിക്ഷുക്കളുടെ പ്രഭാഷകരുടെ ആവാസ സ്ഥലം.. പടിഞ്ഞാറൻ ടിബറ്റിലെ തടാകങ്ങളിൽ നിന്നാണ് പുണ്യനദികളായി വിശ്വസിക്കുന്ന ഗംഗയും ബ്രഹ്മപുത്രയും ഉത്ഭവിക്കുന്നത്... ഇന്നീ പർവ്വതശിഖരങ്ങൾക്കിടയിൽ ചൈന നിർമ്മിച്ച കൂറ്റൻ ഡാമുകൾ മൂലം ഏഷ്യയിലെ വാട്ടർ ടവർ എന്നും ടിബറ്റ് അറിയപ്പെടുന്നു...



നേപാൾ ആയി അതിർത്തി പങ്കിടുന്ന എവറസ്റ്റ് കൊടുമുടി അടക്കം നിരവധി കൊടുമുടികൾ ഈ പ്രദേശത്തുണ്ട്..കൈലാസ പർവ്വതവും മാനസരോവർ തടാകവും അടക്കം ഇന്ത്യക്കാർ പുണ്യസ്ഥലങ്ങളായി കാണുന്ന പ്രദേശങ്ങൾ ഇവിടെയാണ്... കൈലാസ മാനസരോവർ യാത്ര നടത്തിയവർക്ക് പരിചിതമായിരിക്കും ടിബറ്റ്... ഭൂമിയിലെ സ്വർഗ്ഗ കവാടമായി കരുതപ്പെട്ട ഇവിടവുമായി ഇന്ത്യക്ക് നൂറ്റാണ്ടുകളായി സ്വതന്ത്ര ബന്ധങ്ങൾ ഉണ്ടായിരുന്നു.. സ്വന്തം നയതന്ത്രകാര്യാലയങ്ങളും ഉണ്ടായിരുന്നു...


ഭൂവിസ്തൃതിയിൽ ലോകത്തെ പത്താമത്തെ രാജ്യമാകേണ്ടിയിരുന്ന ടിബറ്റ്... ഇന്ത്യക്കും ചൈനക്കുമിടയിൽ നേപ്പാൾ പോലെ ഒരു സുഹൃത് രാഷ്ടമായി 1949 വരെ നിലകൊണ്ടു... 1949 ൽ ചൈനയിൽ വിപ്ളവം സൃഷ്ടിച്ച് അധികാരം പിടിച്ച കമ്മൂണിസ്റ്റുകൾ ടിബറ്റിൽ സായുധ അധിനിവേശം നടത്തി ഈ രാജ്യത്തെ തങ്ങളുടെ പ്രവിശ്യ ആയി പ്രഖ്യാപിച്ചു... ടിബറ്റൻ ആർമി ചെറുതും നിർവീര്യവുമായതിനാൽ....ചെറുത്ത് നിൽക്കാൻ പോലും സാധിക്കാതെ കീഴടങ്ങി... ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് സ്വതന്ത്ര നയതന്ത്രബന്ധം വിഛേദിച്ച്‌ ടിബറ്റ് വിടേണ്ട അവസ്ഥ വന്നു...


1947ൽ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യക്ക് ചൈനയുടെ അധിനിവേശ മോഹങ്ങൾ അറിയമായിരുന്നിട്ടും ടിബറ്റിനെ രക്ഷിക്കാനുള്ള ഒരു പ്രവർത്തനവും നടത്താനായില്ല... അല്ലെങ്കിൽ അന്നത്തെ ഗവൺമെന്റ് മണ്ടൻമാരെ പോലെ ചൈനയുടെ അപകടകരമായ എക്സ്പാൻഷൻ മോഹങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു... സൗത്ത് ചൈനാ കടലിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഇന്ന് ചൈന നടത്തുന്ന ശ്രമങ്ങളുമായി ഇത് കൂട്ടി വായിക്കാം... ഇന്ത്യ മനസ്സ് വച്ചിരുന്നെങ്കിൽ ചൈനയുടെ അധിനിവേശം നടക്കില്ലായിരുന്നു എന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്.. അങ്ങനെ ആയിരുന്നെങ്കിൽ ഇന്ത്യക്ക് സ്വതന്ത്ര പ്രവേശനമുള്ള ഇന്ത്യൻ സഞ്ചാരികളുടെ പറുദീസ ആയി മാറുമായിരുന്നു ഇവിടം...


1949 മുതൽ സ്വതന്ത്ര ടിബറ്റിനു വേണ്ടി രാജ്യത്തിനകത്തും പുറത്തും പ്രക്ഷോഭങ്ങൾ നടന്നു... 1959ൽ ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമ പ്രക്ഷോഭങ്ങളുടെ നടുവിൽ നിന്നും ചൈനീസ് പട്ടാളത്തിന്റെ കൊല കയറിന് മുന്നിൽ നിന്നും നാടു വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തു... ഹിമാചലിലെ ധർമ്മശാലയിൽ സ്വന്തം പ്രവാസി ഗവൺമെന്റ് സ്ഥാപിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി ചൈനക്ക് എതിരെ പോരാടുന്നു.. അഹിംസാ മാർഗ്ഗങ്ങളിലൂടെ.. 2008 ൽ ബുദ്ധഭിക്ഷുക്കളുടെ പ്രക്ഷോഭം കൊടുമ്പിരി ആയപ്പേൾ ടിബറ്റ് ലോക ശ്രദ്ധയിലേക്ക് തിരിച്ചെത്തി... ആയിരകണക്കിനാളുകൾ അന്ന് ടിബറ്റിൽ കൊല്ലപ്പെട്ടു... ചൈന അടിച്ചമർത്തിയ പ്രക്ഷോഭം ഇന്നും ജനങ്ങളിൽ ഭീതിയുണർത്തുന്നു.. മാധ്യമങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ശക്തമായി നിയന്ത്രിച്ചിട്ടുള്ള ഇവിടേക്ക് വിദേശ മാധ്യമങ്ങൾക്ക് ചൈനീസ് ഗവൺമെന്റിന്റെ അനുമതിയോടെ അവരുടെ സാന്നിധ്യത്തിൽ മാത്രമേ പോകാനാകൂ..


1949 ന് ശേഷം ഇന്ത്യയിലും വിദേശങ്ങളിലും പാലായനം ചെയ്യപെട്ടവരുടെ ടിബറ്റൻ സെറ്റിൽമെൻറുകൾ ഉണ്ടായി... ഡൽഹിയിലും ധർമ്മശാലയിലും കർണ്ണാടകയിലും ഇവർ കുടിയേറി...ചൈനക്കാർ ടിബറ്റിനെ ടിബറ്റൻ ഒട്ടോണമസ് റീജ്യൻ എന്ന് നാമകരണം ചെയ്ത് ടിബറ്റിനെ 5 പ്രവിശ്യകളായി തിരിച്ചു... അഞ്ചിൽ ഒരു പ്രദേശം മാത്രമാണ് ടിബറ്റൻ സ്വയംഭരണ പ്രദേശമായത്.. ബാക്കി നാലു പ്രവിശ്യകളും മറ്റ്നാമങ്ങൾ നൽകി ടിബറ്റിന്റെ പ്രദേശങ്ങൾ അല്ലെന്നാക്കി തീർത്തു... യഥാർത്ഥ ടിബറ്റിന്റെ പകുതി മാത്രമായി പുതിയ ടിബറ്റ് മാറ്റപ്പെട്ടു... അനേകം ടിബറ്റൻസ് അങ്ങനെ ടിബറ്റിൽ നിന്ന് അറിയാതെ തന്നെ പുറത്തായി... ചൈനയുടെ മെയിൻ ലാൽഡിൽ നിന്ന് ഭൂരിപക്ഷ ഹാൻ വംശജരെ ചൈന ടിബറ്റിന്റെ 5 പ്രവിശ്യകളിലും കുടിയേറ്റി പാർപ്പിച്ചു... യഥാർഥ ടിബറ്റൻസിന്റെ ശക്തി ഇല്ലാതാക്കുക ആയിരുന്നു ലക്ഷ്യം...



കൂർഗിൽ നിന്ന് 35 കിമീ അകലെയുള്ള ബൈലകുപ്പ കർണ്ണാടകയിലെ പ്രശസ്തമായ ടിബറ്റൻ സെറ്റിൽമെന്റാണ്... തനത് ആചാരങ്ങൾ മുറുകെ പിടിക്കുന്ന ഇവിടം സഞ്ചാരികൾ അനേകം സന്ദർശിക്കുന്നുണ്ട്.. മിനി ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടം 80000 പേർ വസിക്കുന്ന പ്രദേശമാണ്... ചൈനയെ വെറുക്കുന്ന ഇവർ ഇന്ത്യയെ പ്രതീക്ഷകളോടെ നോക്കുന്നു...



ദലൈ ലാമക്ക് അഭയം നൽകിയ ഇന്ത്യയെ 1962 ൽ ചൈന പ്രതികാര മനോഭാവത്തോടെ ആ ക്രമിച്ചു.. സുഹൃത്തിന്റെ അപ്രതീക്ഷിത അടിയിൽ നില തെറ്റിയ ഇന്ത്യ യുദ്ധത്തിൽ പരാജയപ്പെട്ടു.കാഷ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ കടന്ന് കയറിയ ചൈന വെടിനിർത്തലിന് ശേഷം അരുണാചലിൽ നിന്ന് പിൻമാറി... പക്ഷെ ഇന്ത്യയുടെ കാഷ്മീരിന്റെ ഏറ്റവും മനോഹരമായ തന്ത്രപ്രധാനമായ അക്സായി ചിൻ എന്ന ഭാഗത്ത് നിന്നവർ പിൻമാറിയില്ല... ഇന്നും ഈ ഭാഗം അവരുടെ ആധിപത്യത്തിൻ ആണ്... വെള്ളാരം കല്ലുകളുടെ നാട് എന്നറിയപ്പെട്ടിരുന്ന ഇവിടം ഇന്ത്യക്ക് നഷ്ടപ്പെട്ടു... ഇതും പോരാഞ്ഞ് 1985 ൽ ചൈന സതേൺ ടിബറ്റ് എന്നും നമ്മൾ അരുണാചൽ എന്നും വിളിക്കുന്ന ദേശത്തിന് അവകാശവാദം ഉന്നയിച്ചു... ചൈനയുടെ ബുദ്ധിപൂർവ്വമായ നീക്കമെന്ന് പറയുന്നു ഈ വാദത്തെ.... അക്സായി ചിൻ തിരിച്ച് പിടിക്കാൻ ഇന്ത്യ ശ്രമിച്ചാൽ അരുണാചലും നഷ്ടപെടും എന്ന് പറയാതെ പറയുന്നു ചൈന...



1914 ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റും ടിബറ്റ് സർക്കാരും ഒപ്പ് വച്ച കരാർ പ്രകാരം സതേൺ ടിബറ്റ് എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമായ് അംഗീകരിച്ചിട്ടുണ്ട്.. ഈ ചർച്ചകളിൽ പങ്കാളിയായ ചൈന അന്ന് ഇറങ്ങി പോയെന്നും ഒപ്പ് വക്കാൻ തയ്യാറായില്ലെന്നും പറയുന്നു..... പക്ഷെ ഇന്ത്യാ വിഭജനകാലത്തും സ്വാതന്ത്ര്യവേളയിലും ബ്രിട്ടീഷ് ഇന്ത്യൻ അധികാരികൾ മനസ്സ് വച്ചിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും നല്ല സുഹൃത്ത് രാജ്യമായ് ഇന്ത്യയുടെ സുന്ദരിയായ അയൽക്കാരിയായ് ടിബറ്റ് ഇന്നും നിലനിന്നേനെ... ചൈനയുടെ മർക്കട മുഷ്ടിയിൽ പിടയുന്ന ടിബറ്റ് ഇന്ന് നിയന്ത്രിത ടൂറിസത്തിൽ മാത്രം എത്തപ്പെടാവുന്ന ഒരു പ്രദേശമായി മാറ്റപ്പെട്ടു...



1962ലെ യുദ്ധത്തിനു ശേഷം ചൈനയിലേക്കും ടിബറ്റിലേക്കും ഇന്ത്യയിൽ നിന്ന് ഉള്ള എല്ലാ കരമാർഗക്കളും അടക്കപ്പെട്ടു.. അതിൽ ടിബറ്റിലേക്കുള്ള ഏറ്റവും പുരാതന മാർഗങ്ങളിൽ ഒന്നായ സിക്കിമ്മിലെ നാഥുല പാസ് 2006ൽ തുറക്കപ്പെട്ടു നീണ്ട ചർച്ചകൾക്കൊടുവിൽ വ്യാപാര ആവശ്യങ്ങക്ക് മാത്രം ആയി... 2015 മുതൽ ഈ മാർഗം ചില സമയങ്ങളിൽ മാനസരോവർ യാത്രകൾക്കും തുറന്നുകൊടുക്കുന്നുണ്ട്...ഇതിനു മുമ്പ് ഉത്തർ ഘണ്ടിലെ ലിപു ലേക്ക് പാസ്സ് മാത്രമായിരുന്നു കരമാർഗ്ഗം മാനസരോവർ യാത്രക്കും വ്യാപരത്തിനും യുദ്ധത്തിനു ശേഷം ഉപയോഗിച്ചിരുന്നത്.. 1992 ൽ ആണീ പാത തുറന്നത്. 1975 ൽ മാത്രം ഇന്ത്യയുടെ ഭാഗമായ സിക്കിമിൽ നിന്ന് ടിബറ്റിലേക്കുള്ള ജെലാപ് ലാ എന്ന മറ്റൊരു പൗരാണിക വ്യാപാര പാത യുദ്ധത്തി തശേഷം ഇന്നും തുറന്നിട്ടില്ല... ഒരു പക്ഷെ നാഥുല തുറന്ന പോലെ ഈ പാതയും ഭാവിയിൽ തുറന്നേക്കാം. മൂന്നാമത്തെ പാതയായ ഷിപ് കി ലാ പാസ്സ് ഹിമാചൽ പ്രദേശിൽ നിന്നാണ് ടിബറ്റിലേക്ക് പ്രവേശിക്കുന്നത്.. ഈ റൂട്ടിൽ ചെറുകിട പ്രാദേശിക ക്രയവിക്രയങ്ങൾ മാത്രം ആണ് അനുവദനീയം.




ലോകത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടേക്ക് നേപ്പാൾ സിക്കിം സൽഹി എന്നിവിടങ്ങളിൽ നിന്ന് മുൻകൂർ ട്രാവൽ പെർമിറ്റോടെ സഞ്ചാരം സാധ്യമാണ്.. ട്രാവൽ ഏജൻസികൾ ആണ് പെർമിറ്റ് കൈകാര്യം ചെയ്യുന്നത്... ചൈനീസ് വിസ അതിനു മുൻപ് നേടിയിരിക്കണം.. കരമാർഗം ചൈനയിലേക്ക് നേപ്പാൾ വഴി മാത്രമേ ടൂറിസ്റ്റുകളെ കടത്തിവിടു...

കറുപ്പ് - മയക്കുമരുന്നുകളുടെ രാജാവ്



ഇന്നോളം മനുഷ്യൻ കണ്ടു പിടിച്ച മയക്കുമരുന്നുകളിൽ എറ്റവും ശക്തനും വ്യാപക ഉപയോഗത്തിലുള്ളവനുമാണ് ഓപ്പിയം എന്ന കറുപ്പ്.കറുപ്പിനെ മയക്കുമരുന്നുകളിലെ രാജാവ് എന്നറിയപ്പെടുന്നു. വിഷപാമ്പുകളിൽ രാജവെമ്പലായേ പോലേ. നമ്മുടെ കാബേജിന്റെ വർഗ്ഗത്തിൽപ്പെട്ട ചെടിയാണ് ഓപ്പിയം പോപ്പി എന്ന വിഷച്ചെടി. വൈറ്റ് പോപ്പി എന്നും അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം പപ്പാവർ സോമ്നിഫറം എന്നാണ്. മയക്കുമരുന്നായും ചികിൽസക്കും ഉപയോഗിക്കുന്ന മോർഫിനും ഹെറോയിന്നും എല്ലാം ഈ ചെടിയിൽ നിന്നും വേർത്തിരിച്ചെടുക്കുന്നതാണ് . ഇന്ന് ലോകത്തിന്റെ ഒട്ടുമിക്ക ഭാഗത്തും പോപ്പിച്ചെടിക്കൾ കൃഷി ചെയ്യപ്പെടുന്നു. ഇന്ത്യയിൽ കൃഷിക്കായ് ലൈസൻസ് വേണ്ടത് പോപ്പി ക്കാണ്.മരുന്നുണ്ടാക്കാനായി അമേരിക്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയുന്ന കറുപ്പിന്റെ അളവ് എകദേശം അറുപതിനായിരം ടൺ അണ്. ചെടി നട്ട് 80 ദിവസം കഴിയുമ്പോൾ പൂക്കാൻ തുടങ്ങും.2 - 3 ദിവസം കഴിയുമ്പോൾ അവയുടെ ഇതൾ കൊഴിയും. കായ് മൂപ്പെത്താൻ 10-15 ദിവസം എടുക്കും . കായുടെ പുറംതൊലിയിൽ മുറിവുണ്ടാകി കറ എടുക്കുന്നു ഈ കറയാണ് കറുപ്പ്. 



കറുപ്പു കൃഷി വളരെയേറേ വൈദഗ്ധ്യം വേണ്ട ജോലിയാണ്. പ്രത്യേകിച്ച് കറുപ്പ് വേർത്തിരിച്ചെടുക്കൽ. ഗ്രീക്ക് ഭാഷയിൽ ഓപ്പിയം എന്ന വാക്കിന്റെ അർഥം പഴചാറ് എന്നാണ്. കറുപ്പിന് കറുപ്പ് കലർന്ന തവിട്ട് നിറമാണുള്ളത്. കുഴമ്പുരുപതിൽ വേർത്തിരിച്ചെടുകൂന്ന ഇതിന് അസാധാരണമായ ഗന്ധമാണ്. കുറഞ്ഞ അളവിൽ അകത്ത് ചെന്നാൽ ഇത് ഉത്തേജനം ഉണ്ടാക്കുന്നു. അളവ് കൂടിയാൽ ഉറക്കം തൂങ്ങും. 2 ഗ്രാമിൽ കൂടിയാൽ മരണം ഫലം. കഴിച്ചു തുടങ്ങിയാൽ മനുഷ്യൻ അതിന് അടിമ അയിത്തീരുന്നൂ. ചരിത്രാതീതകാലം മുതലേ ലഹരിക്കും വേദന ശമിപ്പിക്കുന്നതിനും കറുപ്പ് ഉപയോഗിച്ചിരുന്നു. ആയിരം വർഷം പഴക്കമുള്ള സുമേറിയയിലേ കളിമൺ ഫലകങ്ങളിൽ ഓപ്പിയം കൃഷിയേ പറ്റി പരാമർശിക്കുന്നുണ്ട് . പണ്ട് ഈജിപ്തിലും റോമിലും യുദ്ധതിന്ന് പോകുന്ന പട്ടാളക്കാർക്ക് കറുപ്പ് കൊടുക്കുന്ന പതിവുണ്ടായിരുന്നു. മരണഭയം ഇല്ലാതെ യുദ്ധം ചെയ്യാൻ!!!.. 






ഒരു കാലത്ത് കറുപ്പ് നേരിട്ട് വേദനസംഹാരിയായി നല്കിയിരുന്നു ഈ ഔഷധ പ്രയോഗം പലരേയും കറുപ്പിന് അടിമകളാക്കിത്തീർത്തു. ഇന്ന് നേരിട്ട് കൊടുക്കാതെ കറുപ്പിൽ നിന്നും വേർത്തിരിചെടുക്കുന്ന മോർഫിനും മറ്റും നിയന്ത്രിത അളവിലാണ് കൊടുക്കുന്നത്. കറുപ്പിന്റെ അമിത ഉപയോഗം കുറക്കാൻ രാഷ്ട്രങ്ങൾ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പണ്ട് ചൈനയിൽ കറുപ്പ് തിന്നുന്നവർക്കായി പ്രത്യക കറുപ്പുശാലകളുണ്ടായിരുന്നൂ. ഓപ്പിയം ഡെൻ എന്ന് ഇതറിയപ്പെട്ടു. നിലത്ത് കിടന്നായിരുന്നു തീറ്റ. അതുപോലേ കറുപ്പ് വലിക്കുകയും ചെയ്തിരുന്നൂ. 1853 ൽ ഫ്രഞ്ചുകാരനായ ചാൾസ് ഗബ്രിയൽ പ്രവാസ് ആണ് ദ്വാരമുള്ള സൂചി ഉപയോഗിച്ചുള്ള കുത്തിവെപ്പ് വിദ്യ കണ്ടു പിടിച്ചത്. 1855 ൽ അലക്സാണ്ടർ വുഡ്സ് എന്ന ശാസ്ത്രജൻ ഈ വിദ്യ വഴി കറുപ്പ് ശരീരത്തിൽ കുത്തി വയ്ക്കാമെന്ന് കണ്ടു പിടിച്ചു.ഇതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭാര്യ ഇതിന് അടിമ ആയിത്തീർന്നു. കറുപ്പ് കുത്തിവെപ്പും വലിയുമായി ഒരുപാട് അളുകൾ നാശത്തിന്റെ പടുകൂഴിയിൽ വീണു. 





ചരിത്ര പ്രസിദ്ധമായ കറുപ്പ് യുദ്ധം ബ്രിട്ടനും ചൈനയും തമ്മിലായിരുന്നു. കറുപ്പ് തീന്നുന്ന ദൂശീലം വർധിച്ചപ്പോൾ1729 ൽ ചൈന കറൂപ്പിന്റെ ഇറക്കുമതി നിരോധിച്ചു. പക്ഷേ ബ്രിട്ടൻ ഇത് അവഗണിച്ച് കറുപ്പ് ഇറക്കൂമതി തുടർന്നു ഇതാണ് പീന്നീട് 1839 മുതൽ 1842 വരേ നീണ്ടു നിന്ന കറുപ്പ് യുദ്ധം. യുദ്ധവസാനം ചൈനക്ക് ബ്രിട്ടനോട് സന്ധി ചെയെണ്ടതായി വന്നു. ഇന്ന് പോപ്പികൃഷിയുടെ പേരിൽ കുപ്രസിദ്ധി ഉള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അവിടുത്തെ കൃഷി നിയന്ത്രിക്കുന്നതും അതിൽ നിന്നുള്ള ഭീമമായ വരുമാനം ഉപയോഗപ്പെടുത്തുന്നത് താലിബാനും മറ്റ് ഭീകര സംഘടനകളുമാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം ഇസ്രായേൽ അഫ്ഗാനിസ്ഥാനിൽ നിന്നും കറുപ്പ് ജർമ്മനിയിൽ എത്തിച്ചിരുന്നതായ് പറയപ്പെടുന്നൂ. ജർമ്മൻകാർ തങ്ങളെ പീഡിപ്പിച്ചതിന് പകരമായി ജർമ്മനിയുടെ യുവതലമുറയേ തകർക്കുക എന്ന ഉദ്ദേശമായിരുന്നത്രേ ഇതിന് പീന്നിൽ. ഇന്നും ലോകത്തിൽ ആയിരങ്ങളാണ് ഈ വിപത്തിന്റെ നീരാളി പിടിത്തതിൽ കഴിയുന്നത്.

ഹൈദറിന്റെയും ടിപ്പുവിന്റെയും വംശ പുരാണം

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണേന്ത്യയിൽ ഉയർന്ന് വന്ന ശക്തമായ രാജധാനികളിൽ ഒന്നായ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരികളായിരുന്നു ഹൈദർ അലിയും (1721-1782) പുത്രൻ ടിപ്പു സുൽത്താനും (1750- 1799). ഹൈദറിന്റെ മരണശേഷം പുത്രൻ ടിപ്പുവിന്റെ കീഴിൽ ശക്തി പ്രാപിച്ച മൈസൂർ രാജ്യം ഇന്ത്യൻ മണ്ണിലെ മറ്റു രാജസ്ഥാനങളെക്കാൾ വ്യത്യസ്ത പുലർത്തി ഫാക്ടറി സമുച്ചയങളും, ആയുധ നിർമാണശാലകളും, കച്ചവട സ്ഥാപനങ്ങളും, വിദേശ വ്യാപാര ബന്ധങ്ങളും, തുറമുഖങളും തലയുർത്തി നിന്ന ടിപ്പുവിന്റെ മൈസൂർ രാജ്യത്തെ ബ്രിട്ടീഷ് ചരിത്രകാരനായ മാർക് വിൽക്സ് ലണ്ടൻ നഗരത്തോടുപമിച്ചു. ഈ പിതാവും പുത്രനും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നിരന്തര കലഹത്തിലേർപെട്ടു. ഇന്തൃ ചരിത്രത്തിലെ നാല് ആഗ്ലോ മൈസൂർ യുദ്ധങൾ മുപ്പത്തി അഞ്ച് വർഷങൾക്കുളളിൽ ഇവർക്ക് നടത്തേണ്ടി വന്നു. തന്റെ രാജ്യം സംരക്ഷിക്കുവാനുളള അവസാന യുദ്ധത്തിൽ 1799ൽ ടിപ്പുവും ശ്രിരംഗ പട്ടണത്ത് തളർന്ന് വീണു .


ഹൈദർ അലിയുടെ പൂർവികർ
ഹൈദറിന്റെ പൂർവികർ മക്കയിലെ ഖുറൈശി വംശചരിൽ പെട്ടവരാണ്. 16 നൂറ്റാണ്ടിന്റെ അവസാന ദശകങളിൽ ഇവർ ബാഗ്ദാദിൽ നിന്നും ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് ചേക്കേറിയവരാണ്. ഹൈദറിന്റെ മുത്തച്ഛൻ മുഹമ്മദലിയും അദ്ധേഹത്തിന്റെ പിതാവ് ഷേക്ക് വലി മുഹമ്മദും പിൻകാലത്ത് ബീജാപൂരിലേക്ക് കുടിയേറുകയും. മുഹമ്മദലിയുടെ രണവീരൻമാരായ നാല് പുത്രൻമാരിലൂടെ ( മുഹമ്മദ് ഇല്ല്യാസ്, ഷെയ്ക്ക് മുഹമ്മദ്, മുഹമ്മദ് ഇമാം, ഫാത്ത് മുഹമ്മദ്/ ഷൂജ സാഹിബ്) ഇവരുടെ തലമുറ തഴച്ചു വളർന്നു.


ഹൈദർ അലി
സീറ നവാബ് ദർഗാഗുലീ ഖാന്റെ ദോഡ്ബല്ലാപൂർ കോട്ടയുടെ കില്ലേദാർ ( കോട്ടയുടെ കാര്യ വാഹകൻ ) ആയിരുന്ന ഫാത്ത് മുഹമ്മദിന്റെയും മജീദ ബീഗത്തിന്റെയും ( ആർക്കോട്ട് നവാബ് സാദത്തുളള ഖാന്റെ തഞ്ചാവൂരിലെ പ്രധാന ഉദ്ധ്യോഗസ്ഥൻ സയ്യിദ് ബുർഹാനുദ്ധീന്റെ മകൾ) മകനായി 1721ൽ ദെവനാഹളളിയിലാണ് ഹൈദർ അലിയുടെ ജനനം. പിതാവ് ഫാത്ത് മുഹമ്മദിന്റെ മരണത്തെ തുടർന്ന് സഹോദരൻ ഷഹ്ബാസ് ഖാനോടും, മാതാവിനോടുമൊത്ത് ഹൈദർ മൈസൂരിൽ എത്തപെടുകയും, മൈസൂരിയൻ സൈന്യത്തിലെ സൈന്യധിപനായിരുന്ന ഹൈദർ സാഹിബിന്റെ ( ഫാത്ത് മുഹമ്മദിന്റെ ജേഷ്ടൻ മുഹമ്മദ് ഇല്ല്യാസിന്റെ മകൻ) സംരക്ഷണയിൽ ഈ ബാലൻമാർ വളരുകയുംചെയ്തു. സാഹിബിന്റെ സഹായത്താൽ ഷഹ്ബാസും, ഹൈദറും 

മൈസൂർ സൈന്യത്തിൽ പ്രവേശിക്കുകയും, വൊഡയാർ രാജവംശത്തിന്റെ ശയത്തിലുടലെടുത്ത ശൂന്യതയിൽ നിന്ന് ഹൈദർ തന്റെ സാമ്രാജ്യം പടുത്തുയർത്തുകയും ചെയ്തു.


അബ്ദുൾ കരിം സുൽത്താൻ / കരിം സാഹിബ് 
ഹൈദർ അലിയുടെയും ഫകറുന്നിസ/ഫാത്തിമ ബീഗത്തിന്റെയും രണ്ടാമത്തെ പുത്രനാണ് കരീം സുൽത്താൻ. ഒരു രാജകുമാരന്റെതായ യാതൊരു വിധ ഗുണഗണങ്ങളും ഒത്തിണങാത്ത വ്യക്തിത്തിമായിരുന്നു കരിമിന്റെത്. കരിമിന്റെ ജനനത്തെ കുറിച്ചോ വ്യക്തി ജീവിതത്തെ കുറിച്ചോ വേണ്ടത്ര വിവരങ്ങൾ ലഭ്യമല്ല. ടിപ്പു തന്റെ മകനെ പോലെ കരിമിനെ സംരക്ഷിച്ചിരുന്നതായി കരിമിന്റെ വാക്കുകളാൽ ചില ബ്രിട്ടീഷ് കേന്ദ്രങൾ രേഖപെടുത്തിയിട്ടുണ്ട്. സവനൂർ പ്രവിശ്യയുമായുളള ബന്ധമൂട്ടിയുറപ്പിക്കുവാൻ ഹൈദർ കരിമിനെയും, സഹോദരിയെയും സവനൂർ നവാബ് അബ്ദുൾ ഹഖീം ഖാന്റെ മക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു. കരിമിന്റെ പുത്രൻ ഷെഹ്സാദ ഹൈദർ അലി ബീജാപൂർ രാജവംശത്തിലെ സൈബുന്നിസയെ പിൻകാലത്ത് വിവാഹം കഴിച്ചു. ഷെഹ്സാദ ഹൈദർ അലിയുടെ പുത്രൻ ഫാത്ത് അഹമ്മദ് ഖാന്റെ തലമുറ സിഡ്നി, കർണാടക, കൽക്കട്ട എന്നിവിടങളിലായി വസിക്കുന്നു. കരിമിനെയും മറ്റു ബന്ധുക്കളെയും കൽക്കട്ടയിലെ സതീഷ് മുഖർജി റോഡിലെ സാഹിബ് ബഗാനിലാണ് കബറടക്കിയിരിക്കുന്നത്. പുരാവസ്തു വകുപ്പിന്റെ കെടു കാര്യസ്ഥത കൊണ്ട് സാഹിബ് ബഗാൻ അനധികൃത കുടിയേറ്റം മൂലം ഒരു കോളനിയായി രൂപാന്തരപ്പെട്ടു.


ടിപ്പു സുൽത്താൻ
ഹൈദർ അലിയുടെയും ഫക്റുന്നിസ ബീഗത്തിന്റെയും മൂത്ത പുത്രനായി 1750 നവംബർ 20ന് ദേവനാഹളളിയിലാണ് ടിപ്പുവിന്റെ ജനനം. ടിപ്പു സുൽത്താന് നാല് ഭാര്യമാരും പതിനാറ് പുത്രൻമാരും, എട്ട് പുത്രിമാരുമാണ്.

ഭാര്യമാർ
  • സാദ്ഷ ബീഗം
  • റുക്കിയ ബാനു ( റുക്കിയ ബാനുവിനെയും, സാദ്ഷ ബീഗത്തെയും 1774ൽ ടിപ്പു വിവാഹം കഴിച്ചു . 1792ൽ മൂന്നാം ആഗ്ലോ മൈസൂർ യുദ്ധത്തിനിടയിൽ ശ്രീരംഗ പട്ടണം കോട്ടയിൽ വച്ച് റുക്കിയ ബാനു കൊല്ലപെട്ടു)
  • ഖദീജ സമൻ ( റുക്കിയ ബാനുവിന്റെ മരണത്തെ തുടർന്ന് 1795ലാണ് വിവാഹം. 1797ൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടു.)
  • സുൽത്താന ബീഗം



പുത്രിമാർ
------------

🔹 ബീബി ബീഗം
🔹 അസ്മത് ഉൽനിസ
🔹 ഉമ്മർ ഉൽനീസ
🔹 ഫാത്തിമ
🔹 ബുദി ഉൽനീസ
🔹 ഉംദാഹ്
🔹 നൂറുൽനീസ
🔹 ഖലീമ

പുത്രൻമാർ
-----------

🔺 ഷഹ്സാദ വൽ ഷറീഫ് ഹൈദർ അലി ഖാൻ/ ഫത്തെഹ് ഹൈദർ സുൽത്താൻ ( 1774-1815)
🔺 ഷഹ്സാദ വൽ ഷറീഫ് അബ്ദുൾ ഖാലിഖ് സുൽത്താൻ (1782-1806)
🔺 ഷഹ്സാദ വൽ ഷറീഫ് മുഹിയുദ്ധീൻ അലി ഖാൻ സുൽത്താൻ (1782)
🔺 ഷഹ്സാദ വൽ ഷറീഫ് മുയിസുദ്ധീൻ അലി ഖാൻ സുൽത്താൻ (1783-1818)
🔺 ഷഹ്സാദ വൽ ഷറീഫ് മിറാജുദ്ധീൻ അലി ഖാൻ സുൽത്താൻ (1784-1785)
🔺 ഷഹ്സാദ വൽ ഷറീഫ് മുയിനുദ്ധീൻ അലി ഖാൻ സുൽത്താൻ (1784-)
🔺 ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് യാസീൻ ഖാൻ സുൽത്താൻ (1784-1849)
🔺 ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് സുബ്ഹാൻ ഖാൻ സുൽത്താൻ (1785-1845)
🔺 ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് ശുക്റുളള ഖാൻ സുൽത്താൻ (1785-1830)
🔺 ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് സർവാറുദ്ധീൻ ഖാൻ സുൽത്താൻ
🔺മുഹമ്മദ് നിസാമുദീൻ ഖാൻ സുൽത്താൻ (1791-1791)
🔺 ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് ജമായുദ്ധീൻ ഖാൻ സുൽത്താൻ (1795-1842)
🔺 ഷഹ്സാദ വൽ ഷറീഫ് മുനിറുദ്ധീൻ ഖാൻ സുൽത്താൻ (1795- 1837)
🔺 ഷഹ്സാദ വൽ ഷറീഫ് ഗുലാം മുഹമ്മദ് സുൽത്താൻ (1795-1872)
🔺 ഷഹ്സാദ വൽ ഷറീഫ് ഗുലാം അഹമ്മദ് സുൽത്താൻ ( 1796-1842)
🔺 ഷഹ്സാദ വൽ ഷറീഫ് ഹസ്മത്ത് അലി ഖാൻ സുൽത്താൻ (1797-1797)










സുൽത്താന്റെ മരണത്തെ തുടർന്ന് മക്കളെയും പ്രധാന ബന്ധുക്കളെയും പ്രത്യേക സംരക്ഷണയോടും പെൻഷനോടും കൂടി വെല്ലൂർ കോട്ടയിൽ പുനരധിവാസിപ്പിച്ചു. ടിപ്പുവിന്റെ മക്കളായ മുയിനുദ്ധീനും മുയിസുദ്ധീനും ഈ അവസരത്തിൽ വെല്ലൂർ കോട്ടയിലെ സിപായിമാരോടും ടിപ്പുവിന്റെ വിശ്വസ്ഥനായ സയ്യിദ് ഗഫൂറിന്റെ മകനോടും ചേർന്ന് 1806 ജൂലായിൽ ഒരു കലാപത്തിനു തിരികൊളുത്തി, ചുകന്ന പശ്ചാത്തലത്തിൽ നരിയുടെ പച്ച വരകളുടെ മധ്യത്തിൽ സൂര്യനുളള സുൽത്താന്റെ പതാക ഇവർ കോട്ടയിലുർത്തി, പീരങ്കിയും, തൊക്കും വെടിമരുന്നുകളും പിടിച്ചെടുത്ത് ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു 82ഓളം സൈനികരുംപതിനൊന്ന് ഓഫിസർമാരും ഈ അവസരത്തിൽ വധിക്കപ്പെട്ടു കേണൽ ഗില്ലസ്പിയും സൈന്യവും ഈ കലാപം അമർച്ച ചെയ്ത് സുൽത്താന്റെ പുത്രൻമാരെ തടവിലാക്കി ആഗസ്റ്റ് 14ന് സുൽത്താൻ പുത്രൻമാരും, സഹോദരൻ കരിമുമടങുന്ന സംഘത്തെ കൊൽക്കത്തിയിലേക്ക് കപ്പൽ മാർഗം കയറ്റി അയച്ചു, സെപ്റ്റംബർ 12ന് കൊൽക്കത്തയിലെത്തിചേർന്നു അന്നേ ദിവസം സുൽത്താന്റെ പുത്രൻ അബ്ദുൾ ഖാലിഖ് മരണപെട്ടു, മുയിനുദ്ധീനും മുയ്സുദ്ധീനും പൂർണമായും തടവിലായി. ഈ സംഘത്തിൽ പെട്ടവർ ക്രമേണ കൽക്കട്ടാ നിവാസികളായി മാറി, 1860ൽ ഇവരുടെ പെൻഷൻ നിർത്തലാക്കാൻ ശ്രമമുണ്ടായപ്പോൾ കാനിങ് പ്രഭു അത് നിലനിർത്തി കൊടുത്തു.
വെല്ലൂർ ലഹളക്കാലത്ത് പത്ത് വയസുണ്ടായിരുന്ന പുത്രൻ ജമായുദ്ധീനും ജേഷ്ടൻ ഗുലാം മുഹമ്മദും പിന്നീട് യൂറോപ്പിലേക്ക് കുടിയേറുകയു ലണ്ടൻ സമൂഹത്തിന്റെ പൊതുശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഗുലാം മുഹമ്മദ് പിന്നീട് വിക്ടോറിയ രാജ്ഞിയുടെ സൗഹ്രദം നേടുകയും, രാജ്ഞി 1872ൽ ഓർഡർ ഓഫ് സ്റ്റാർ ഇന്തൃ ബിരുദം അദ്ധേഹത്തിനു മരണത്തിന് തൊട്ടു മുന്പ് നൽകുകയുമുണ്ടായി. അദ്ധേഹത്തിന്റെ പൗത്രൻമാരിലൊരാളും അയാളുടെ പുത്രനും 1891ലും 1913ലും കൽക്കട്ടയിലെ ഷെറിഫുമായിരുന്നു.
സുൽത്താന്റെ വംശവലികളിലെ പലകണ്ണികളും ഇന്നും കൽക്കട്ടയിലെ പല താഴ്ന്ന തലങ്ങളിലും ജീവിച്ച് വരുന്നു. ഫത്തഹ് ഹൈദറിന്റെ തലമുറയിലെ സുൽത്താൻ അക്തർ ഷായുടെ വിധവ തമന്ന ബേവയും കുടുംബവും ടോളിഗഞ്ചിലാണ് വസിക്കുന്നത്. മക്കളായ അൻവർ ഷായും, സൻവർ ഷായും, ദിലാവർ ഷായും സൈക്കിൾ റിക്ഷ ചവിട്ടി ഉപചീവനം നടത്തുന്നു. വലി അഹമ്മദ് ഷാ എന്ന ഒരു പൗത്രന്റെ അനന്തരവകാശികളായ മുഹമ്മദ് സയ്യിദ് അഹമ്മദ് ഷായും സഹോദരൻമാരും അയ്യൂബ് നഗറിൽ തയ്യൽ ജോലിയുമായി കഴിഞ്ഞ് കൂടുന്നു. യാസിം സുൽത്താന്റെ അവകാശിയായ റായിസ് അഹമ്മദ് ഷായും കുടുംബവും അല്പം ഭേദപ്പെട്ട നിലയിലാണ്.
ടിപ്പു കുടുംബവത്തിന് കമ്പനി നൽകിയ പെൻഷനും ഗുറംകൊണ്ടയിലെ ജാഗിറും സ്വതന്ത്രനാന്തരം ഇന്തൃ ഗവർണമെന്റ് നിർത്തലാക്കി. ഇന്തൃ ഗവർണമെന്റ് മറ്റു പല രാജവംശങൾക്ക് നൽകി പോരുന്ന ആനുകൂല്യങ്ങളെല്ലാം ഇവർക്കിന്ന് അന്യമാണ്. പല കൊട്ടാരങ്ങളും സ്വത്ത് വകകളും ഗവർണമെന്റിറെനോട് ചേർത്തു. ഷാവാല ഗ്രൂപ്പുൾപ്പടെ പല സ്വകാര്യ വ്യക്തികളും ഇവരുടെ സ്വത്തുക്കൾ കൈയ്യേറി. ടോളി ഗഞ്ച് ക്ലബ്ബ് സ്ഥിതി ചെയ്യുന്നു കോടികൾ വിലമതിക്കുന്ന 26 ഏക്കറോളം ഭൂമിയും നഷ്ടപെട്ടു. ബംഗാൾ വഖഫ് ബോർഡ് നടത്തിയ ആയിരം കോടിയുടെ അഴിമതിയിൽ ടിപ്പു കുടുംബത്തിനന്യാധിനപെട്ടത് 600 കോടിക്ക് മുകളിലാണ്. കേസും പുക്കാറുമായി അവർ ജീവിതം തളളിനീക്കുന്നു. ഒരു പക്ഷേ അവർ മൈസൂർ വ്യാഘ്രത്തിന്റെ കഥകളും ചരിത്രവും എന്റെ ഉപ്പൂപ്പക്ക് ആനയുണ്ടായിരുന്നു എന്ന ചൊല്ലുപോലെ അയവിറക്കുകയായിരിക്കും. അതും ചരിത്രത്തിന്റെ മറ്റൊരു വിരോഭാസം.