Saturday, November 18, 2017

ആര്‍ക്കും പ്രചോദനമാകുന്ന ജീവിതം; ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി

ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി 


കേവലം പതിനെട്ടു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…?

സ്വന്തമായി ഒരു ഇ-മെയിൽ പോലും ഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകൾകൊണ്ട് ദിനംതോറും പത്തു കോടിയോളം ആളുകൾ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളിൽ ഒന്നായി മാറിയ ആലിബാബ എന്ന ഇ-കൊമേഴ്‌സ് കമ്പനിയുടെ ഉടമയാണ് ജാക്ക് മാ.

സമ്പത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരൻ മുകേഷ് അംബാനിയെക്കാളും മുകളിലാണ് കേവലം ഒരു വെബ് പ്ലാറ്റഫോം വഴി വെറും പതിനെട്ടു വർഷം കൊണ്ട് കോടീശ്വരനായ ജാക്ക് മായുടെ സ്ഥാനംആലിബാബയെക്കുറിച്ചും, താൻ കടന്നുവന്ന വഴികളെക്കുറിച്ചും ജാക്ക് മാ പറയുന്നത് കേൾക്കൂ


എന്റെ ജന്മദേശമായ ഹാങ്ങ് ഷുവിലെ ഷാങ്-റില ഹോട്ടലിൽ അമേരിക്കയിൽനിന്നും മറ്റും വരുന്ന വിദേശികളെ സ്ഥലങ്ങൾ ചുറ്റിനടന്നു കാണിക്കാൻ ഒൻപതു വർഷക്കാലം ഞാൻ ഒരു ഗൈഡ് ആയി ജോലിനോക്കിയിരുന്നു. അവരാണ് എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത്. എന്നെ രൂപപ്പെടുത്തുന്നതിൽ അത് വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഒരിക്കൽപ്പോലും ചൈനയ്ക്കു പുറത്തുപോയിട്ടില്ലാത്ത ഞാൻ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി. ജാക്ക് നീയെങ്ങനെ ഇംഗ്ലീഷ് പഠിച്ചു.


നീയെങ്ങനെ വിദേശികളെപ്പോലെ സംസാരിക്കുന്നു…?” കൂട്ടുകാർക്കെല്ലാം അത് വലിയ അത്ഭുതമായിരുന്നു. ആ ഒൻപതു വർഷക്കാലം വിദേശ വിനോദസഞ്ചാരികളാണ് എന്റെ മനസ്സ് തുറന്നത് .ഞാൻ എന്റെ നാട്ടിലെ സ്‌കൂളിനിന്നു പഠിച്ചതിൽ നിന്ന്, ഞാൻ അതുവരെ അറിഞ്ഞതിൽനിന്ന് വളരെ വ്യത്യസ്തമായ അറിവുകളാണ് അവരിൽനിന്നു എനിക്ക് ലഭിച്ചത്

എന്റെ ശരിക്കുള്ള പേര് മാ യുൻ എന്നാണ്. ഷാങ്-റില ഹോട്ടലിൽ വച്ചു പരിചയപ്പെട്ട ടെന്നസിയിൽ നിന്നുള്ള എന്റെ ഒരു കൂട്ടുകാരിയാണ് മാ യുൻ എന്ന എന്റെ പേര് ജാക്ക് മാ എന്നാക്കിയത്. അവർ ഹാങ്ങ് ഷുവിൽ വന്നതുമുതൽ ഞങ്ങൾ സുഹൃത്തുക്കളായി. പിന്നെ തൂലികാ സുഹൃത്തുക്കളായി. അവൾക്കു എന്റെ പേര് എഴുതാനും പറയാനും ബുദ്ധിമുട്ടു വന്നപ്പോൾ അവളാണ് ഒരു എളുപ്പത്തിനുവേണ്ടി എന്നെ ജാക്ക് എന്ന് വിളിച്ചുതുടങ്ങിയത്.


അങ്ങനെയിരിക്കെ, ഒരു ഹൈവേ പണിക്കായാണ് 1995-ൽ ഞാൻ അമേരിക്കയിൽ എത്തുന്നത്.അന്ന് സിയാറ്റിലിൽ എന്റെ ഒരു കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ കുറെ കംപ്യൂട്ടറുകളുണ്ടായിരുന്നു. എന്നെ ഇന്റർനെറ്റ് കാണിച്ചിട്ടു അവൻ പറഞ്ഞു ജാക്ക്, ഇതാണ് ഇന്റർനെറ്റ്. നിനക്കു ഇഷ്ടമുള്ളത് സേർച്ച് ചെയ്യൂ. അത് കാണിച്ചുതരും.  ഞാൻ ബിയറിനെക്കുറിച്ചു സേർച്ച് ചെയ്തു. ദാ വരുന്നു ഉത്തരം. അമേരിക്കൻ ബിയർ; ജർമൻ ബിയർ; ജപ്പാൻ ബിയർ; പക്ഷെ, ചൈനയിൽ നിന്നുമാത്രം ഒന്നുമില്ല. ചൈനയെക്കുറിച്ചു ഉത്തരം തരാൻ സൈറ്റുകൾ ഒന്നുമില്ല. അന്നുതന്നെ, ഞങ്ങൾ ചൈനയെക്കുറിച്ചു ഒരു വെബ് പേജുണ്ടാക്കി രജിസ്റ്റർ ചെയ്തു. രാവിലെ 9:40-നാണ് ആ സൈറ്റ് പ്രസിദ്ധപ്പെടുത്തുന്നത് . ഉച്ചയ്ക്ക് 12:30-ആയപ്പോൾ എനിക്ക് കൂട്ടുകാരന്റെ ഫോൺ വന്നു. ജാക്ക് നിനക്ക് 5 ഇ-മെയിലുകൾ വന്നിരിക്കുന്നു. എന്താണ് ഇ-മെയിൽ..? അന്ന് ഇതൊന്നും എനിക്കറിയില്ല . ഇന്റർനെറ്റിന്റെ വലിയ സാദ്ധ്യതകളെക്കുറിച്ചു ഞാൻ അറിയുന്നത് അങ്ങനെയാണ്



അങ്ങനെയിരിക്കെ, ഒരു ഹൈവേ പണിക്കായാണ് 1995-ൽ ഞാൻ അമേരിക്കയിൽ എത്തുന്നത്.അന്ന് സിയാറ്റിലിൽ എന്റെ ഒരു കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ കുറെ കംപ്യൂട്ടറുകളുണ്ടായിരുന്നു. എന്നെ ഇന്റർനെറ്റ് കാണിച്ചിട്ടു അവൻ പറഞ്ഞു ജാക്ക്, ഇതാണ് ഇന്റർനെറ്റ്. നിനക്കു ഇഷ്ടമുള്ളത് സേർച്ച് ചെയ്യൂ. അത് കാണിച്ചുതരും.  ഞാൻ ബിയറിനെക്കുറിച്ചു സേർച്ച് ചെയ്തു. ദാ വരുന്നു ഉത്തരം. അമേരിക്കൻ ബിയർ; ജർമൻ ബിയർ; ജപ്പാൻ ബിയർ; പക്ഷെ, ചൈനയിൽ നിന്നുമാത്രം ഒന്നുമില്ല. ചൈനയെക്കുറിച്ചു ഉത്തരം തരാൻ സൈറ്റുകൾ ഒന്നുമില്ല. അന്നുതന്നെ, ഞങ്ങൾ ചൈനയെക്കുറിച്ചു ഒരു വെബ് പേജുണ്ടാക്കി രജിസ്റ്റർ ചെയ്തു. രാവിലെ 9:40-നാണ് ആ സൈറ്റ് പ്രസിദ്ധപ്പെടുത്തുന്നത് . ഉച്ചയ്ക്ക് 12:30-ആയപ്പോൾ എനിക്ക് കൂട്ടുകാരന്റെ ഫോൺ വന്നു. ജാക്ക് നിനക്ക് 5 ഇ-മെയിലുകൾ വന്നിരിക്കുന്നു. എന്താണ് ഇ-മെയിൽ..? അന്ന് ഇതൊന്നും എനിക്കറിയില്ല . ഇന്റർനെറ്റിന്റെ വലിയ സാദ്ധ്യതകളെക്കുറിച്ചു ഞാൻ അറിയുന്നത് അങ്ങനെയാണ്



അമേരിക്കയിൽനിന്നും ഇന്റർനെറ്റിൽ എന്തെങ്കിലും ചെയ്യുക എന്ന വലിയ സ്വപ്നവുമായാണ് ഞാൻ ചൈനയിൽ തിരികെ എത്തുന്നത്. ലോകത്തെ മാറ്റാൻ തക്ക ശേഷി ഇന്റർനെറ്റിനുണ്ടെന്ന് എനിക്കറിയാമായിരുന്നു . പക്ഷെ, 1996-1997 ഞങ്ങൾക്ക് വലിയൊരു പ്രതിസന്ധിയുടെ സമയമായിരുന്നു. ബന്ധുക്കളിൽ നിന്നും, കൂട്ടുകാരിൽ നിന്നും രണ്ടായിരം ഡോളർ കടം വാങ്ങി. തുടക്കത്തിൽ ചൈന ടെലികോമിനോട് ചേർന്ന് ഞങ്ങൾ പ്രവർത്തിക്കാൻ തീരുമാനിച്ചു. പക്ഷെ, അത് അധികകാലം നീണ്ടില്ല. ഇന്റർനെറ്റ് രാജ്യത്ത് കൂടുതൽ വ്യാപിപ്പിക്കാൻ ഗവൺമെന്റിൽ സ്വാധീനം ചെലുത്താൻ വേണ്ടി ബീജിങ്ങിൽ പോയി .  പക്ഷെ, രണ്ടു കൂട്ടരുടെയും ആശയങ്ങൾ ഒത്തുപോവില്ലെന്ന് അറിഞ്ഞതോടെ ഞാൻ ബീജിംഗ് വിട്ടു. എങ്ങും ആശ്രയമില്ല. .മൊത്തം നിരാശ. എല്ലാം വിട്ടെറിഞ്ഞു പോയാലോ എന്ന് ചിന്തിച്ച കാലം . തിരിച്ചു നാട്ടിലേക്ക്, ഹാങ്ങ് ഷുവിലേക്ക്. അങ്ങനെ 1999 ഫെബ്രുവരി 21-നു എന്റെ വീട്ടിലേക്കു എന്റെ പതിനെട്ടു സുഹൃത്തുക്കളെ ഞാൻ വിളിച്ചു. ആ മീറ്റിങ്ങിന്റെ വീഡിയോ ഇന്നും ഞങ്ങളുടെ കയ്യിലുണ്ട്. അന്നുതൊട്ടിന്നോളം കമ്പനി സംബന്ധമായ എല്ലാ മീറ്റിങ്ങുകളുടെയും വിഡിയോ ഞങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഞങ്ങൾ എടുത്ത തീരുമാനങ്ങളിൽ എവിടെയാണ് തെറ്റുകൾ വന്നതെന്ന് അടുത്ത തലമുറയ്ക്ക് അറിയാൻ അത് വളരെ സഹായിക്കും. ഹാങ്ങ് ഷുവിൽ 1999-ലാണ് ആലിബാബ ആരംഭിക്കുന്നത്. ചിലർ ചോദിച്ചു എന്താണ് നിങ്ങൾക്ക് ബീജിങ്ങിൽ അല്ലെങ്കിൽ ഷാങ് ഹായിൽ തുടങ്ങാമായിരുന്നില്ലേ…?

അന്ന് ഹാങ്ങ് ഷു ഒന്നുമല്ല. അവരോടു ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്. അന്ന് നോക്കിയ വലിയൊരു കമ്പനിയാണ്. .അതിന്റെ ആസ്ഥാനം എവിടെയാണ്. .ഫിൻലണ്ടിലെ ഒരു കുഞ്ഞു ദ്വീപിലാണ്. നിങ്ങൾ എവിടെയാണ് എന്നതല്ല പ്രധാനം. നിങ്ങളുടെ ഉൾക്കാഴ്ച എത്രമാത്രം ശക്തമാണ് എന്നതാണ്. ബീജിങ്ങിൽ പ്രധാനമായും ഗവൺമെന്റിന്റെ വ്യവസായങ്ങളാണ്. ഷാങ് ഹായിൽ ആണെങ്കിൽ ഐ. ബി. എം., മൈക്രോസോഫ്റ്റ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളാണ്. ഈ കുഞ്ഞൻ സ്റ്റാർട്ട് അപ്പ് പ്രസ്ഥാനത്തിന് അവിടെ വലിയ പ്രസക്തിയില്ല ബീജിങ്ങിലോ ഷാങ്ഹായിലോ നമ്മൾ ഒന്നുമല്ല. എന്നാൽ, സ്വന്തം നാടായ ഹാങ്ങ് ഷുവിൽ നമ്മൾ എന്തോ ആണ്
1999-2000 കാലത്ത് ആലിബാബ തുടങ്ങിയ സമയത്ത്, ഞങ്ങളുടെ ബിസിനസ് രീതികൾ അന്ന് അധികമാർക്കും അറിയില്ല. അന്ന് ആകെ അറിയപ്പെട്ടിരുന്നത് യാഹൂ, അതുപോലുള്ള കുറച്ചു കമ്പനികൾ മാത്രം. ഒരു കിറുക്കൻ തങ്ങൾക്കു മനസ്സിലാകാത്ത എന്തോ വികൃതികൾ ചെയ്യുന്നതായിട്ടാണ് ആളുകൾക്ക് തോന്നിയിരുന്നത്. ടൈം മാഗസിൻ പോലും ആദ്യം എന്നെ വിശേഷിപ്പിച്ചത് ക്രേസി ജാക്ക് എന്നാണ്. എല്ലാവർക്കും തുടക്കത്തിൽ മനസ്സിലാകുന്ന ഒരു കാര്യം ചെയ്യുന്നതിൽ എന്താണ് നമുക്കുള്ള മേന്മ…? ആളുകൾ കിറുക്കൻ എന്ന് വിളിച്ചാലും ഞാൻ ചെയ്യുന്നതെന്താണെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു

ലോകം മുഴുവൻ പരക്കുന്ന ഇന്റർനെറ്റിൽ ലോകം മുഴുവൻ അറിയുന്ന ഒരു പേര് വേണം എന്ന് കരുതിയിട്ടാണ് ആലിബാബ എന്ന പേര് നൽകിയത്. അക്കാലത്തെ അറിയപ്പെടുന്ന ഒരു പേര് യാഹൂ ആണ്. അന്ന് ഞാൻ സാൻഫ്രാൻസിസ്കോയിലാണ്മു. റിയിലേക്ക് വന്ന വേലക്കാരിയോട് ഞാൻ ചോദിച്ചു. അലിബാബയെക്കുറിച്ചു കേട്ടിട്ടുണ്ടോ..?” “ആലിബാബയെക്കുറിച്ചും നാൽപതു കള്ളന്മാരെക്കുറിച്ചും കേൾക്കാത്തവർ ആരുണ്ട്..!!! “.അതായിരുന്നു അവളുടെ മറുപടി



ഇന്റർനെറ്റ് പ്രതീക്ഷിച്ചപോലെ വ്യാപിക്കാതിരുന്ന തുടക്കകാലത്തു കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നോർത്തു വളരെ സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട്. ആ സമയത്താണ് ഫോറസ്ററ് ഗമ്പ് എന്ന സിനിമ ഞാൻ കാണുന്നത്. നമുക്ക് വളരെക്കാര്യങ്ങൾ ആ സിനിമയിൽ നിന്ന് പഠിക്കാനുണ്ട്. അതിലെ കഥാപാത്രവുമായി വളരെ സാമ്യം തോന്നിയ നാളുകൾ. വളരെ സാധാരണമെന്നു നമുക്ക് തോന്നിയാലും ഒരിക്കലും വിട്ടുകൊടുക്കാത്ത മനസ്സ്. ആലിബാബ തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോൾ ഞാൻ വളരെ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഫോറസ്ററ് ഗമ്പ് എന്ന സിനിമയാണ് ആ സമയത്തു എന്നെ മുന്നോട്ട് നയിച്ചത്.
ചെയ്യുന്നതെന്തോ അതിൽ വിശ്വസിക്കുക. മറ്റുള്ളവർ എന്തു കരുതിയാലും കുഴപ്പമില്ല. അതിലെ ഒരു ഡയലോഗുണ്ട് ജീവിതം ഒരു ചോക്ലേറ്റ് പെട്ടിപോലെയാണെന്ന് എന്താണ് അതിൽ നിന്ന് കിട്ടുകയെന്നു നിങ്ങൾക്ക് ഒരു ഉറപ്പുമില്ല.”  ഞാൻ ഇന്ന് ഇങ്ങനെയെല്ലാം ആയിത്തീരുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അന്ന്, 18 വർഷം മുൻപ്, ആദ്യത്തെ മീറ്റിങ്ങിനായി കൂടിയവരോട് ഞാൻ പറഞ്ഞ കാര്യമുണ്ട്. നമുക്ക് വിജയിക്കാനായാൽ ചൈനയിലെ എൺപതു ശതമാനം യുവജനങ്ങൾക്കും വിജയിക്കാനാകും. കാരണം, ഞങ്ങൾക്ക് ധനാഢ്യനായ പിതാവില്ല, ശക്തരായ അമ്മാവന്മാരില്ല, ബാങ്കിൽ നിന്നോ, ഗവൺമെന്റിൽ നിന്നോ ഒരു നയാപൈസ പോലും കടം കിട്ടുകയുമില്ല. ഒരു ടീമായി ജോലിചെയ്യുക. 


പതിനെട്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ദിനംതോറും പത്തു കോടി ആളുകളാണ് ആലിബാബ വെബ്സൈറ്റ് സന്ദർശിക്കുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത്. ചൈനയിൽ മാത്രം ഏതാണ്ട് പതിനാലു ദശലക്ഷം ആളുകൾക്കാണ് പ്രത്യക്ഷമായും, പരോക്ഷമായും ഞങ്ങൾ ജോലി നൽകിയിട്ടുള്ളത്. വെറും പതിനെട്ടു പേരിൽനിന്നാണ് ആലിബാബ ആരംഭിച്ചത്. ഇന്ന് ഞങ്ങൾക്ക് നാലു വലിയ ക്യാംപസുകളുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ വളർന്നത്. ഇന്ന് ആലിബാബയെ ലോകം മുഴുവൻ അറിയും. പതിനെട്ടു വർഷം മുൻപ് ഈ ആശയം പറഞ്ഞപ്പോൾ പലരും നെറ്റിചുളിച്ചു. എന്താണ് ഇതുകൊണ്ടുള്ള ഗുണം, എന്താണ് ഇ-കൊമേഴ്സ് എന്ന് അധികമാർക്കും അറിയില്ല. ഇന്റർനെറ്റിൽ ബിസിനസ് ചെയ്യാൻ പറ്റുമോ.? ധാരാളം ചോദ്യങ്ങൾ. എന്നാൽ, ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. കുറച്ചുകൂടി കഴിയുമ്പോൾ ആളുകൾക്ക് ഇ-കൊമേഴ്സ് നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത വൈദ്യുതി പോലെയോ, കുടിവെള്ളം പോലെയോ ഉള്ള ഒന്നായി മാറിയിരിക്കും. അങ്ങനെ ഒരവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ സ്വപ്നം കാണുന്നത്.

എന്റെ കുടുംബ പശ്ചാത്തലവും, പഠനത്തിന്റെ നിലവാരവും എല്ലാം വച്ചുനോക്കിയാൽ സത്യസന്ധമായി പറഞ്ഞാൽ ഞാനൊരു മൈനസ് 3 എന്ന തലത്തിലാണ് എന്നെ കാണുന്നത്. ഞാനാരാണെന്നു എനിക്കറിയാം. എന്റെ അപ്പനും, അമ്മയും വീട്ടിലെ ആരും സർക്കാർ ഉദ്യോഗസ്ഥരോ, വലിയ കാശുകാരോ അല്ല. അതുകൊണ്ടുതന്നെ, കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഒരു നയാപൈസ പോലും സർക്കാരിൽ നിന്നോ, ചൈന ബാങ്കുകളിൽ നിന്നോ ഞങ്ങൾക്ക് കിട്ടിയിട്ടില്ല .  കോളേജിൽ ചേരാൻ വേണ്ടിയുള്ള പ്രവേശന പരീക്ഷ മൂന്നുപ്രാവശ്യം എഴുതി പരാജയപ്പെട്ടവനാണ് ഞാൻ. പരാജയങ്ങളുടെ ഒരു പരമ്പരതന്നെ എന്റെ ജീവിതത്തിലുണ്ട്. പ്രൈമറി സ്‌കൂളിൽ രണ്ടു തവണ ഞാൻ തോറ്റിട്ടുണ്ട്. മിഡിൽ സ്‌കൂളിൽ മൂന്നുതവണ തോറ്റിട്ടുണ്ട്. അന്ന് ഞങ്ങളുടെ നാട്ടിൽ, ഹാങ്ങ് ഷുവിൽ, ആകെ ഒരു മിഡിൽ സ്‌കൂളെ ഉള്ളൂ. പഠനത്തിൽ അത്ര മോശമായതുകൊണ്ട് മറ്റു മിഡിൽ സ്‌കൂളുകളിൽ പോകാനും നിർവ്വാഹമില്ല. തിരസ്കരണം നമ്മുടെ ജീവിതത്തിൽ വലിയ പാഠങ്ങൾ തരുന്നുണ്ട്. ഇന്നും അനേകർ എന്നെ തിരസ്കരിക്കുന്നുണ്ട്. ജോലിക്കുവേണ്ടി അപേക്ഷിച്ചിട്ടു മുപ്പതു പ്രാവശ്യം എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. പോലീസിൽ ചേരാൻ പോയിട്ടുണ്ട്. ഞങ്ങൾ അഞ്ചുപേരാണ് പോയത്. കൂട്ടുകാർ നാലുപേരും തിരഞ്ഞെടുക്കപ്പെട്ടു. എന്റെ രൂപം കണ്ടിട്ട് അവർക്ക് എന്നെ വേണ്ട .കെ. എഫ്. സി. ചൈനയിൽ വന്നപ്പോൾ ഞങ്ങൾ 24-പേരാണ് ജോലിക്കു അപേക്ഷിച്ചത്. അതിൽ 23-പേർക്കും ജോലികിട്ടി. എന്നെ അവർ തിരസ്കരിച്ചു. ഹാർവാർഡിൽ പഠിക്കാൻ പോകാൻ ഞാൻ പത്തു തവണയാണ് അപേക്ഷിച്ചത്. പത്തു പ്രാവശ്യവും എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടു….

ചെറുപ്പത്തിലേ ഞാൻ ചിന്തിച്ചിരുന്നത് ഒന്നും അസാധ്യമല്ല എന്നാണ്. എന്നാൽ, ഇന്ന് ഞാൻ തിരിച്ചറിയുന്നു, മറ്റുള്ളവരെക്കൂടി പരിഗണിക്കുമ്പോൾ നമുക്ക് എല്ലാം സാധ്യമല്ല. നമ്മുടെ ഇടപാടുകാർ, സമൂഹം, നമ്മുടെ കൂടെ ജോലിചെയ്യുന്നവർ. പക്ഷെ, നമ്മുടെ സ്വപ്നം മുന്നിൽ വച്ച് കഠിനാധ്വാനം ചെയ്താൽ അസാധ്യമായി യാതൊന്നുമില്ല. ആദ്യത്തെ അഞ്ചു വർഷം, നിലനിൽപ്പിനു വേണ്ടിയുള്ള ശ്രമമായിരുന്നു. ആദ്യത്തെ മൂന്നുവർഷം ഞങ്ങളുടെ വരുമാനം പൂജ്യമായിരുന്നു. ക്രമേണ, ആലിബാബയിലൂടെ കുറേപ്പേരുടെ ജീവിതങ്ങൾ മാറിയ കാഴ്ച ഞങ്ങൾ കണ്ടു. പക്ഷെ, ഞങ്ങൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഹോട്ടലിൽ ഭക്ഷണം കഴിച്ച് ബിൽ കൊടുക്കാൻ തുടങ്ങുമ്പോൾ, എന്റെ ബില്ല് ആരോ കൊടുത്തുകഴിഞ്ഞു; അവിടെ ഒരു കുറിപ്പ് വച്ചിരിക്കുന്നു. സർ, ഞാൻ നിങ്ങളുടെ ആലിബാബ പ്ലാറ്റഫോമിലെ ഒരു ഇടപാടുകാരനാണ്.  ആലിബാബ വഴി ഞാൻ ജീവിതം കണ്ടെത്തി. നന്ദിഇങ്ങനെ എത്രയെത്ര സംഭവങ്ങൾ. നമ്മൾ അധ്വാനിച്ചുകൊണ്ടിരുന്നാൽ എല്ലാം സാധ്യമാണ്.

ഓൺലൈൻ ബിസിനസിന്റെ പ്രധാന അടിസ്ഥാനം പരസ്പരമുള്ള വിശ്വാസമാണ്ഈ വിശ്വാസം പടുത്തുയർത്താനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്പരസ്പര വിശ്വാസം കുറവുള്ള ഒരു നാടാണ് ചൈന. എന്നാൽ, ഇപ്പോൾ നോക്കൂ. അറുപതു ദശലക്ഷം ഇടപാടുകളാണ് ദിവസംതോറും ഞങ്ങൾ നടത്തുന്നത്. ഇവർക്കാർക്കും പരസ്പരം അറിയില്ല. ഉത്പന്നങ്ങൾ അയക്കുന്നു. പണം വാങ്ങുന്നു. മലകളും, നദികളും താണ്ടി അറുപതു ദശലക്ഷം വിശ്വാസമാണ് ഓരോ ദിവസവും ആലിബാബയിലൂടെ സഞ്ചരിക്കുന്നത്. ആദ്യത്തെ മൂന്നുവർഷങ്ങൾ ആലിബാബ വെറുമൊരു വെബ് സൈറ്റ് മാത്രമായിരുന്നു. ഒരു വ്യാപാരവും നടന്നിരുന്നില്ല. ബാങ്കുകളൊന്നും ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഇതിനുവേണ്ടി ഞാനൊരു പണമിടപാട് സ്ഥാപനം തുടങ്ങിയാൽ സർക്കാർ ലൈസൻസ് തുടങ്ങി നൂലാമാലകൾ ഏറെയാണ്. അങ്ങനെയിരിക്കെയാണ്, ദാവോസിൽ വച്ച് ഒരു നേതൃത്വ പരിശീലനക്ലാസ് കേൾക്കുന്നത്. ഉടനെ ഞാൻ ഹാങ്ങ് ഷുവിലേക്ക് വിളിച്ചു. ഇന്നുതന്നെ ആലി പേയ്ക്ക് വേണ്ട നടപടികൾ തുടങ്ങുക. എന്തുപ്രശ്നം വന്നാലും, ഇനി ജയിലിൽ പോകേണ്ടി വന്നാലും ഞാൻ പൊയ്ക്കോളാം. അങ്ങനെയാണ് ആലി പേ തുടങ്ങുന്നത്. ആലി പേ തുടക്കത്തിൽ ആളുകൾക്ക് അംഗീകരിക്കാൻ വലിയ പാടായിരുന്നു. ആന മണ്ടത്തരം എന്ന് പറഞ്ഞാണ് അവർ എന്നെ കളിയാക്കിയത്. പക്ഷെ, ഇന്ന് 800 ദശലക്ഷം ആളുകളാണ് ആലി പേ ഉപേയാഗിക്കുന്നത്.

ചെറുകിട ബിസിനസുകാരെ ലോകം മുഴുവൻ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അനേക ലക്ഷം ചെറുകിട ബിസിനസുകാരാണ് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അവരിൽ നിന്നും 30 കോടി ആളുകളാണ് വളരെ വിലക്കുറവിൽ കാര്യക്ഷമമായി ആലിബാബ വഴി ഉത്പന്നങ്ങൾ വാങ്ങുന്നത്. വാഷിംഗ്ടൺ സംസ്ഥാനത്തെ കർഷകരുടെ മുന്നൂറു ടൺ ചെറിപ്പഴമാണ്‌ കഴിഞ്ഞവർഷം ചൈനയിൽ വിറ്റഴിച്ചത്. അമേരിക്കൻ സ്ഥാനപതി ഈ ആവശ്യവുമായി ആലിബാബയെ സമീപിക്കുകയായിരുന്നു. ഓർഡർ കിട്ടി 48 മണിക്കൂറുകൾക്കുള്ളിൽ ചെറി മുഴുവൻ വിറ്റഴിച്ചു. പിന്നെയും ആവശ്യക്കാരായിരുന്നു. ഇതുപോലെ അലാസ്‌കയിൽ നിന്നുള്ള കടൽ ഉത്പന്നങ്ങളും ചൈനയിൽ വിറ്റഴിക്കുന്നുണ്ട്. ഇതെല്ലം ചെറുകിടക്കാരിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ്. ലോകത്തു എവിടെനിന്നുമുള്ള സാധനങ്ങൾ വീട്ടിലിരുന്നു വാങ്ങാനുള്ള സൗകര്യമാണത്.

വളരെ കുറഞ്ഞ തുകയാണ് പരസ്യത്തിൽ നിന്നും ഇടപാടുകാരിൽ നിന്നും ലഭിക്കുന്നത്. ഒരു കോടി ചെറുകിട ബിസിനസുകാരാണ് ആലിബാബയിലുള്ളത്. ദിനംപ്രതി വാൾമാർട് കഴിഞ്ഞാൽ, ലോകത്തിലെ രണ്ടാമത്തെ വലിയ ഇടപാടുകൾ നടക്കുന്നത് ആലിബാബയിലാണ്. പത്തുവർഷത്തിനുള്ളിൽ വാൾമാർട്ടിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. കാരണം പുതിയ പതിനായിരം ഇടപാടുകാരെ അവർക്കു വേണമെങ്കിൽ, പുതിയ കെട്ടിടം, ഗോഡൗൺ തുടങ്ങി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം..പക്ഷെ, ഞങ്ങൾക്ക് ഇതിനെല്ലാം കൂടി രണ്ടു വലിയ സെർവറുകൾ മതി.

ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ ശേഖരിച്ച ആലിബാബ ഐ. പി. ഓ. ആണ് ലോകത്തിലെ ഏറ്റവും വലിയ ഐ. പി. ഓ ആയി കണക്കാക്കപ്പെടുന്നത്. എന്നാൽ, 2001-ൽ അഞ്ചു ദശലക്ഷം ഡോളർ വെഞ്ച്വർ കാപിറ്റൽ വഴി ശേഖരിക്കാൻ ഞങ്ങൾ ചെന്നപ്പോൾ, ഞങ്ങൾ മടങ്ങിയത് നിരാശരായി വെറും കയ്യോടെയാണ്. എന്നാൽ, ഇപ്പോൾ നോക്കൂ. ഞങ്ങൾ ഈ ശേഖരിച്ച ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ വെറുതെ പണമായല്ല ഞങ്ങൾ കാണുന്നത്. ഇത് ലോകം ഞങ്ങൾക്ക് തന്ന വിശ്വാസമാണ്. നല്ല ജോലിക്കുവേണ്ടി, നല്ല വരുമാനത്തിനുവേണ്ടി അതുകൊണ്ടുതന്നെ ഇത് കാര്യക്ഷമമായി വിനിയോഗിക്കുക എന്നത് ഞങ്ങൾക്ക് വലിയ സമ്മർദ്ദം തന്നെയാണ്. കാരണം, ഇപ്പോൾ ഓഹരി മൂലധനത്തിന്റെ കാര്യത്തിൽ, ഐ. ബി. എമ്മിനേക്കാളും, വാൾ മാർട്ടിനേക്കാളും മുകളിലാണ് ഞങ്ങൾ. മൂലധനത്തിന്റെ കാര്യത്തിൽ .ലോകത്തിലെ പത്തു വലിയ കമ്പനികളിൽ ഒന്നാണ് ആലിബാബ.

ആലിബാബയെല്ലാം തുടങ്ങുന്നതിനു മുൻപ് ഒരു ദിവസം ഞാൻ ഭാര്യയോട് ചോദിച്ചു, നിന്റെ ഭർത്താവ് സമ്പന്നനാകുന്നതാണോ, സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നതാണോ നിനക്കിഷ്ടം..? സമൂഹത്തിലെ ബഹുമാനമുള്ള ഭർത്താവിനെയാണ് അവൾ കൂടുതൽ ഇഷ്ടപെട്ടത്.കാരണം, അവൾ ഒരിക്കലും ഇങ്ങനെയൊരു വളർച്ച സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ആയിരം കോടി ഡോളർ നിങ്ങളുടെ കയ്യിലുണ്ടെന്നു കരുതുക. അത് ഒരിക്കലും നിങ്ങളുടെ പണമല്ല. അത് ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസമാണ്. നിങ്ങൾ ആ പണം സർക്കാരിനേക്കാൾ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു


ഇന്ന് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് വളരെയേറെ ചെറുപ്പക്കാർ പ്രതീക്ഷയും ദർശനവും നഷ്ടപ്പെട്ടവരായി മാറി പരാതികൾ മാത്രം പറയാൻ തുടങ്ങുന്ന കാഴ്ചയാണ്. തുടർച്ചയായി തിരസ്കരിക്കപ്പെട്ടവനാണ് ഞാൻ. അത്രയും തിരസ്കരണം ഒരുപക്ഷെ നിങ്ങളിൽ അധികം പേർക്ക് കിട്ടിയിട്ടുണ്ടാകില്ല. അവിടെയെല്ലാം, പരാതികൾ പറയാൻ നിൽക്കാതെ എന്നിലെ കുറവുകളെ കണ്ടുപിടിച്ച് മാറ്റിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങൾ വിജയിയോ, പരാജിതനോ ആയിക്കോട്ടെ. പക്ഷെ, നിങ്ങൾ മറ്റുള്ളവരെക്കുറിച്ചു പരാതി പറയാൻ തുടങ്ങുമ്പോൾ നിങ്ങൾക്കു ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിക്കൊള്ളുക
(ദാവോസിലെ ലോക സാമ്പത്തീക സമ്മേളനത്തിൽ വച്ച് ജാക്ക് നടത്തിയ പ്രഭാഷണമാണ് ഇതിന് ആധാരം)


Friday, November 10, 2017

സൂര്യകുണ്ഡ് ക്ഷേത്രം - ഗുജറാത്ത്

 
 
ആരാലും അറിയപ്പെടാതെ പോയ ഒരു ലോകാത്ഭുതം.. സൂര്യകുണ്ഡ്. പേര് സൂചിപ്പിക്കുന്നത് പോലെ സൂര്യ ദേവന് വേണ്ടി പണി കഴിപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഷ്പാവതി നദിയുടെ തീരത്താണ് ഈ അത്ഭുത നിര്‍മ്മിതി സ്ഥിതി ചെയ്യുന്നത്. എ.ഡി 1026-27 ല്‍ ചാലൂക്യ രാജവംശത്തില്‍പ്പെട്ട ഭീമ ഒന്നാമന്‍ (വിക്രം സാവന്ത്) രാജാവാണ്‌ ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.

ഇപ്പോള്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയോ പൂജയോ നടക്കുന്നില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതൊരു സംരക്ഷിത സ്മാരകമായി പരിചരിച്ചുവരികയാണ്.

1024-25 കലയാലവില്‍ മഹമൂദ് ഘസ്നി തന്റെ 20,000 ത്തോളം പട്ടാളക്കാരുമായെത്തി ഭീമയുടെ രാജ്യം പിടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. അതിന്റെ സ്മരണ നിലനിര്‍ത്താനകണം ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് ചരിത്രകാരന്‍ എ.കെ മജുംദാര്‍ അഭിപ്രായപ്പെടുന്നു.

പ്രധാന പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്ന ഗുഥ മണ്ഡപം, സഭാ മണ്ഡപം-അസംബ്ലി ഹാള്‍, കുണ്ഡം-കുളം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഹാളുകളില്‍ നിരവധി കൊത്തുപണികളും തൂണുകളും കാണാം. കുളത്തിലേക്ക് ഇറങ്ങാന്‍ പടികളുണ്ട്. നിരവധി ചെറിയ ക്ഷേത്രങ്ങളും ഇവിടെ കാണാം. മാരു-ഗുര്‍ജാര (ചാലൂക്യ) ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം.
 
 
 
 

Tuesday, November 7, 2017

ഔദ് നവാബിന്‍റെ അവസാന കണ്ണിയും ഒാർമയായി

തകർന്നടിഞ്ഞ മാൽചാ മഹൽ കൊട്ടാരവും അലി റാസയും (Photo Courtesy: http://www.hindustantimes.com)

കുതിരവണ്ടിയും പടയാളികളും പരിചാരകരും ഇല്ലാതെ ദുരിതംപേറി ജീവിതം തള്ളി നീക്കേണ്ടി വന്ന ഒരു നവാബ് കുടുംബം ഉണ്ടായിരുന്നു രാജ്യതലസ്ഥാനമായ ഡൽഹിയിൽ. ഒൗദിലെ നവാബായിരുന്ന വാജിദ് അലി ഷായുടെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെടുന്നവരാണ് ബീഗം വിലായത് മഹലിന്‍റെ ഈ കുടുംബം. സെപ്റ്റംബർ രണ്ടിന് 58കാരനായ അലി റാസയും ലോകത്തോട് വിടപറഞ്ഞതോടെ ആണ് നവാബിന്‍റെ അവസാന കണ്ണിയും ഒാർമയായ വിവരം പുറംലോകം അറിയുന്നത്.  
1856ൽ സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ട നവാബ് വാജിദ് അലി ഷായുടെ സ്വത്തുക്കൾ ബ്രിട്ടീഷുകാർ പിടിച്ചെടുത്തതോടെയാണ് നവാബിന്‍റെ പിൻതലമുറക്കാരുടെ ജീവിതം ദുരിതത്തിലായത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷവും അലി ഷായുടെ പിൻഗാമികൾ വളരെ ബുദ്ധിമുട്ടിയാണ് ജീവിതം തള്ളി നീക്കിയത്. 1970ൽ ബീഗം വിലായത് തന്‍റെ മക്കളെയും സഹായികളെയും വളർത്തുനായെയും കൂട്ടി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒന്നാം ക്ലാസ് വിശ്രമമുറിയിൽ ഇരിപ്പുറപ്പിച്ചതോടെയാണ് ഒൗദ് നവാബിന്‍റെ പിൻഗാമികളുടെ കഷ്ടപ്പാടുകൾ പുറംലോകം അറിയുന്നത്. 

പിടിച്ചെടുത്ത സ്വത്തുക്കൾക്ക് പകരമായി നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ബീഗം വിലായത്തിന്‍റെ ആവശ്യം. തുടർന്ന് വിഷയത്തിൽ ഇടപെട്ട അധികാരികൾ ലക്നോവിൽ ഒരു വീട് തരപ്പെടുത്തി കൊടുത്തു. എന്നാൽ, അലിഗഞ്ചിലെ വീട്ടിലേക്ക് പോകാൻ അവർ തയാറായില്ല. കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന അവർ ഡൽഹിയിലെ ഫ്ലാറ്റിൽ ജീവിക്കാനും സമ്മതം നൽകിയില്ല. 
പിന്നീട് 14ാം നൂറ്റാണ്ടിൽ സുൽത്താൻ ഫിറോസ് ഷാ തുഗ്ലക് ഡൽഹിയിലെ ലുത്യാനിൽ നായാട്ട് നടത്താൻ എത്തുമ്പോൾ താമസിക്കാനായി നിർമിച്ച കൊട്ടാരത്തിൽ ബീഗം വിലായത്തും മക്കളും പരിചാരകരും താമസമാക്കി. 11 ലാമ്പ്രഡോർ നായ്ക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. മാൽചാ മാർഗിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന് മാൽച മഹൽ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊട്ടാരത്തിൽ നിരവധി മുറികൾ ഉണ്ടെങ്കിലും വെള്ളവും വൈദ്യുതിയും ലഭ്യമായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികളെ ബീഗം വിലായത് സമീപിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, 1993 സെപ്റ്റംബർ 10ന് ബീഗം വിലായത് മഹൽ ആത്മഹത്യ ചെയ്തു. ഇത് മക്കളായ അലി റാസയെയും സഹോദരി സകീനയെയും മാനസികരോഗികളാക്കി. നാലു വർഷം മുമ്പ് സകീനയും മരണപ്പെട്ടത് മുതൽ അലി റാസ ഏകാന്ത വാസത്തിലായിരുന്നു. വല്ലപ്പോഴും വിദേശ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ കൊട്ടാരത്തിൽ എത്തിയിരുന്നെങ്കിലും അവരോട് സമയം ചെലവഴിക്കാൻ അലി റാസ താൽപര്യം കാട്ടിയില്ല. 
വൈകുന്നേരങ്ങളിൽ സൈക്കിളിൽ അവശ്യ സാധനങ്ങൽ വാങ്ങിക്കാൻ നഗരത്തിൽ എത്താറുണ്ട്. രാജപദവിയിലാണ് അലി റാസ പെരുമാറിയിരുന്നത്. അനുവാദം ചോദിക്കാതെ ആരും കൊട്ടാരത്തിൽ പ്രവേശിച്ചിരുന്നില്ലെന്നും മാൽച മഹലിന് സമീപം പ്രവർത്തിക്കുന്ന ഐ.എസ്ആർ.ഒ ഡൽഹി എർത്ത് സ്റ്റേഷനിലെ ജീവനക്കാരൻ വിജയ് യാദവ് പറയുന്നു. 

അസുഖ ബാധിതനായോടെ അലിയുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നു. പലച്ചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. മരണത്തിന് ഏതാനും ദിവസം മുമ്പ് അദ്ദേഹം ഐസ്ക്രീമും മാമ്പഴവും വാങ്ങിയിരുന്നതായും സ്റ്റേഷനിലെ സുരക്ഷാ ജീവനക്കാരൻ രജീന്ദർ കുമാർ ഒാർമ്മിക്കുന്നു.



കഴിഞ്ഞ ദിവസമാണ് ഒൗദ് നവാബിന്‍റെ കുടുംബത്തിലെ അവസാന അംഗമായ അലി റാസ കഷ്ടപ്പാട് നിറഞ്ഞ ഏകാംഗ ജീവിതത്തിൽ നിന്ന് വിടപറഞ്ഞത്. മൂന്നു ദിവസമായി കൊട്ടാരത്തിൽ നിന്ന് ശബ്ദമൊന്നും കേൾക്കാത്തതിനെ തുടർന്നാണ് ഐ.എസ്ആർ.ഒ ജീവനക്കാർ നടത്തിയ തിരച്ചിലിൽ കൊട്ടാരത്തിന്‍റെ വരാന്തയിലാണ് അലിയുടെ മൃതദേഹം കണ്ടെത്തിയത്. വഖഫ് ബോർഡിന്‍റെ സഹായത്താൽ ഡൽഹി ഗേറ്റിലെ ഖബറിസ്താനിൽ സെപ്റ്റംബർ അഞ്ചിന് അലിയുടെ ഭൗതികശരീരം മറവ് ചെയ്തു. 

കടപ്പാട്: മാധ്യമം (07-11-2017)


Monday, November 6, 2017

മൊസാദിന്റെ മുട്ടുവിറച്ച നാളുകള്‍ - ദുബായ് ഓപ്പറേഷന്‍ (Assassination of Mahmoud Al-Mabhouh)

Assassination of Mahmoud Al-Mabhouh


ജനുവരി ആദ്യവാരത്തില്‍ വടക്കന്‍ തെല്‍അവീവിന്റെ മലഞ്ചെരുവിലുള്ള ഒരു കെട്ടിടത്തിന്റെ പ്രധാന കവാടത്തില്‍ ഓഡി എ6 ഇനത്തില്‍ പെട്ട രണ്ടു വാഹനങ്ങള്‍ ചീറിപ്പാഞ്ഞെത്തി. ജൂതരാജ്യത്തിന്റെ ചാരസംഘടനയായ മൊസാദിന്റെ താവള കവാടത്തിലാണ്‌ വാഹനങ്ങള്‍ നിന്നത്‌. വാഹനത്തിലൊന്നില്‍ നിന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്തിറങ്ങി. ചാരത്തലവന്‍ കെട്ടിട കവാടത്തില്‍ നിന്നും പ്രധാന മന്ത്രിയെ സ്വീകരിച്ചാനയിച്ചു. ചാര കിങ്കരന്റെ കൂടെ പ്രധാനമന്ത്രി കെട്ടിടത്തിന്റെ ഉള്ളിലൊരുക്കിയ ഗൂഢാലോചനാവേദിയിലേക്ക്‌. മൊസാദിന്റെ കൊലക്കയര്‍ കുരുക്കുന്നതില്‍ പ്രാവീണ്യമുള്ളവര്‍ ഒത്തുകൂടിയ യോഗസ്ഥലത്ത്‌ പ്രധാനമന്ത്രി അവരോടൊപ്പം ചേര്‍ന്നു.



ഫലസ്‌തീന്‍ സംഘടനയായ ഹമാസിന്റെ സൈനിക തലവന്‍ മഹ്‌മൂദ്‌ അല്‍മബ്‌ഹൂഹിന്റെ ജീവനെടുക്കാനുള്ള മൊസാദിന്റെ ഗൂഢപദ്ധതിക്ക്‌ പച്ചക്കൊടി കാണിച്ച്‌ അനുഗ്രഹിക്കാനാണ്‌ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചാരകൂടാരത്തില്‍ സന്നിഹിതനായത്‌. നെതന്യാഹുവിന്റെ മുന്നില്‍ അംഗങ്ങള്‍ പദ്ധതി വിശദീകരിച്ചു. പദ്ധതിക്കു കയ്യൊപ്പു ചാര്‍ത്തിയ ശേഷം നെതന്യാഹു പറഞ്ഞു: ഇസ്‌റാഈല്‍ ജനത നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു വിജയം നേരുന്നു. പിന്നീട്‌, തെല്‍അവീവിലെ തന്നെ ഒരു ഹോട്ടലില്‍ മബ്‌ഹൂഹിനെ വധിക്കാനുള്ള ട്രയല്‍ നടത്തി. ഹോട്ടലുടമ അറിയാതെയാണ്‌ ഈ ദുബയ്‌ ഓപ്പറേഷന്റെ മുന്നോടിയായുള്ള പ്രതീകാത്മക വധാവതരണം നടന്നത്‌. പരിശീലനം നടത്തിയും ഗൃഹപാഠം ചെയ്‌തുമാണ്‌ സംഘം ദുബായിലെത്തിയത്‌.

Mahmoud Al-Mabhouh


ജനുവരി 19നു ദുബായ്‌ റൊട്ടാന ഹോട്ടലിലെ 230-ാം നമ്പര്‍ മുറിയിലാണ്‌ മബ്‌ഹൂഹ്‌ കൊല്ലപ്പെടുന്നത്‌. ഹമാസിനു വേണ്ടി ഇറാന്‍ വഴി മഹ്‌മൂദ്‌ ആയുധക്കടത്ത്‌ നടത്തുന്നുണ്ടെന്ന സംശയമാണ്‌ അയാളെ ഇല്ലാതാക്കാന്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഇതിനു പുറമെ, രണ്ട്‌ ഇസ്‌റാഈല്‍ സൈനികരെ തട്ടിക്കൊണ്ടുപോയി വധിച്ചതിനു പിന്നില്‍ മബ്‌ഹൂഹാണെന്നു മൊസാദ്‌ സംശയിച്ചിരുന്നു. ദമസ്‌കസില്‍ നിന്നു പുറപ്പെട്ടു ദുബയിലെത്തിയ മബ്‌ഹൂഹിന്റെ നീക്കങ്ങള്‍ മൊസാദ്‌ നിയോഗിച്ച ചാരക്കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പല രാജ്യങ്ങളില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ടുകളില്‍ ദുബയ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതികള്‍ മബ്‌ഹൂഹിന്റെ തൊട്ടടുത്ത മുറി തരപ്പെടുത്തി. യാത്രാമധ്യേ വേഷവും രൂപവും മാറ്റിയാണ്‌ കൊലയാളികള്‍ ദുബയ്‌ ചുറ്റിക്കറങ്ങിയത്‌.

An Al Bustan Rotana Hotel room in Dubai

പ്രതികള്‍ ആദ്യം പതിനൊന്നംഗ സംഘമായിരുന്നെങ്കിലും ദുബയ്‌ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പ്രതിപ്പട്ടിക ഇരുപത്തി ആറായിട്ടുണ്ട്‌. മൂന്ന്‌ ആസ്‌ത്രേലിയക്കാരൊഴിച്ചാല്‍ എല്ലാവരും യൂറോപ്യന്‍ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടിലാണ്‌ ദുബയിലെത്തിയത്‌. അതിസുരക്ഷിതമായ ഹോട്ടല്‍ മുറിയുടെ ഇലക്‌ട്രോണിക്‌ സംവിധാനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ തുറന്നാണ്‌ സ്‌ത്രീകളടങ്ങിയ സംഘം മബ്‌ഹൂഹിനെ വധിച്ചതെന്നാണ്‌ നിഗമനം. വാതില്‍ ഉള്ളില്‍ നിന്നും സാക്ഷയിട്ട നിലയിലാണ്‌ ഉണ്ടായിരുന്നത്‌. സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ ദുബയ്‌ പൊലീസിനെ എത്തിക്കാന്‍ സാധിച്ചത്‌ കൊല നടത്തിയതിലെ വൈദഗ്‌ധ്യമാണ്‌. വിഷം കുത്തിവച്ചോ ഷോക്കടിപ്പിച്ചോ ശ്വാസംമുട്ടിച്ചോ കൊല ചെയ്‌തതെന്ന വ്യക്തത വരാനിരിക്കുന്നു.

ഒരാളെ കൊല്ലാന്‍ പല ദിക്കുകളില്‍ നിന്നായി നിരപരാധികളുടെ യാത്രാരേഖകള്‍ ചോര്‍ത്തി വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കി പതിനൊന്നു പേരെത്തിയതു ഭീരുത്വമാണെന്നു ദുബയ്‌ പൊലീസ്‌ മേധാവി ലഫ്‌. ജനറല്‍ ദാഹി ഖല്‍ഫാന്‍ മരണവാര്‍ത്ത പുറത്തുവന്നയുടനെ പ്രതികരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തു ഒരാള്‍ക്കും മുഖംകൊടുക്കാതെ രക്ഷപ്പെടുന്ന മൊസാദിന്റെ ഉടുതുണി അഴിയുന്നതു പോലെയായിരുന്നു ദുബയ്‌ ഓപ്പറേഷന്‍. ദുബയ്‌ വിമാനത്താവളത്തിലെത്തി, പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങി, വേഷവും കോലവും മാറ്റി, തിരിച്ച്‌ വിമാനത്തില്‍ രക്ഷപ്പെടുന്നതുവരെയുള്ള മൊസാദ്‌ കൊലയാളി സംഘത്തിന്റെ വീഡിയോ ചിത്രം ദുബയ്‌ പോലീസ്‌ സംശയലേശമെന്യേ പുറത്തുവിട്ടു. ഹോട്ടലിലെ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടീവികളും വിമാനത്താവളങ്ങളില്‍ സുരക്ഷയ്‌ക്കായി ഘടിപ്പിച്ച ക്യാമറകളും പകര്‍ത്തിയതാണ്‌ ദൃശ്യങ്ങള്‍. ജാള്യത മറച്ചുവയ്‌ക്കാന്‍ കഴിയാതെ ചാരപരിവാരവും ഇസ്‌റാഈലും ലോകത്തിനു മുന്നില്‍ പരുങ്ങി.



കൊലയാളികളെ സഹായിച്ചതായി സംശയിക്കുന്ന രണ്ടു ഫലസ്‌തീന്‍ വംശജര്‍ കൃത്യം നടന്നയുടന്‍ തന്നെ ദുബയ്‌ പോലീസിന്റെ പിടിയിലൊതുങ്ങിയിട്ടുണ്ട്‌. സൗഹൃദത്തിന്റെ പേരില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു യു എ ഇയില്‍ വിസാനിയമത്തില്‍ ഇളവുണ്ട്‌. പാസ്‌പോര്‍ട്ടു മാത്രമുണ്ടെങ്കില്‍ ഇവര്‍ക്കു ഏതു സമയവും ഇവിടെ ഇറങ്ങാം. ഈ സൗകര്യം ബോധപൂര്‍വം ദുരുപയോഗം ചെയ്യുകയായിരുന്നു കൊലയാളി ഗ്രൂപ്പ്‌. വിനോദ, വാണിജ്യ മേഖലകളില്‍ പുരോഗതി കൈവരിച്ച ദുബയ്‌ പോലുള്ള തുറന്ന നഗരത്തിലെത്തി കുറ്റം ചെയ്‌തു മുങ്ങാന്‍ പ്രതികള്‍ക്കു പ്രചോദനമായതും ഈ സൗകര്യമാണ്‌.

ഫലസ്‌തീന്‍ സംഘടനകളായ ഹമാസും ഫത്‌ഹും തമ്മില്‍ വാദകോലാഹലത്തില്‍ പെടാനും മബ്‌ഹൂഹ്‌ വധം വഴിവെച്ചു. മബ്‌ഹൂഹിന്റെ യാത്രാവിവരങ്ങള്‍ യഥാസമയം മൊസാദിനു ചോര്‍ത്തി അദ്ദേഹത്തെ കുരുതി കൊടുത്തതില്‍ ഇരുകൂട്ടരും പരസ്‌പരം പഴിചാരുകയാണ്‌. പിടിക്കപ്പെട്ടവര്‍ ചോദ്യംചെയ്യപ്പെട്ടു അന്യരാജ്യങ്ങളില്‍ പോയി ശത്രുക്കളെ നിഗ്രഹിക്കുന്ന ശൈലി മൊസാദിനു പുത്തരിയല്ല. ബയ്‌റൂത്ത്‌, അമ്മാന്‍, ദമസ്‌കസ്‌, തുനീഷ്യ, കയ്‌റോ നഗരങ്ങളിലെല്ലാം നുഴഞ്ഞുകയറി വേണ്ടവരെ വധിച്ചു മൊസാദ്‌ കടന്നിട്ടുണ്ട്‌. ദുബയ്‌ പോലെ ഉദാര വിസാനിയമമുള്ള രാജ്യങ്ങളല്ലാതിരുന്നിട്ടും അവിടെയെത്താന്‍ കൊലയാളികള്‍ക്കു നിഷ്‌പ്രയാസം സാധിച്ചു. ദുബായില്‍ മൊസാദിന്റെ മുഖംമൂടി വലിച്ചൂരാന്‍ സാധിച്ചതിലാണ്‌ ദുബായ്‌ പൊലീസ്‌ മിടുക്കു തെളിയിച്ചത്‌.



2008 ഫെബ്രുവരിയില്‍ ദമസ്‌കസില്‍ വച്ചു കൊല്ലപ്പെട്ട ഫതഹ്‌ നേതാവ്‌ ഇമാദ്‌ ഫാഇസിന്റെ കൊലയ്‌ക്കു പിന്നില്‍ മൊസാദായിരുന്നു. ഇതുവരെ കൊലയാളികളെക്കുറിച്ചുള്ള ചിത്രം വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. അതിനൂതന സാങ്കേതികവിദ്യകളും കര്‍മനിരതരായ കുറ്റാന്വേഷണ ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മയും കുറ്റവാളികളെ പുറംലോകത്തിനു ബോധ്യപ്പെടുത്താന്‍ അധികൃതര്‍ക്ക്‌ സഹായകമായി. അറബ്‌ രാജ്യങ്ങള്‍ കാളവണ്ടി യുഗം താണ്ടിയിട്ടുണ്ടെന്നു കാലിടറിയ ചാരന്മാര്‍ക്കു മുന്നറിയിപ്പു നല്‌കാനും ദുബയിലെ നിയമ സംവിധാനങ്ങള്‍ക്കു സാധിച്ചു! ഫലസ്‌തീന്‍ ജനതയുടെ മണ്ണും വിണ്ണും കവര്‍ന്നു അവരെ വഴിയാധാരമാക്കി പശ്ചിമേഷ്യ സംഘര്‍ഷ ഭൂമിയാക്കിയതിനു പുറമെ സമാധാനത്തോടെ കഴിയുന്ന അറബ്‌ രാജ്യങ്ങളില്‍ ഫിത്‌നയുടെ വിത്തിടുന്ന പുതിയ രീതിയാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.



യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യാജ പാസ്‌പോര്‍ട്ട്‌ കുറ്റവാളികള്‍ ഉപയോഗിച്ചതിന്റെ പിന്നിലും ബന്ധങ്ങള്‍ വഷളാക്കുകയെന്ന ലക്ഷ്യം തന്നെയായിരിക്കണം. തന്നിഷ്‌ടങ്ങള്‍ നടപ്പാക്കാന്‍ ഏതു രാജ്യത്തെ പൗരന്മാരുടെ വ്യക്തിവിവരങ്ങളും ചോര്‍ത്തി കൃത്രിമ രേഖ ചമയ്‌ക്കാന്‍ മൊസാദിനു മടിയില്ലെന്നവര്‍ വീണ്ടും തെളിയിച്ചു.



യൂറോപ്യന്‍ രാജ്യങ്ങളിലെ സാധാരണ ജനങ്ങളുടെ പാസ്‌പോര്‍ട്ടിനു പുറമെ ഡിപ്ലോമാറ്റിക്‌ പാസ്‌പോര്‍ട്ടുകളും കൊല നടത്താന്‍ മൊസാദ്‌ വ്യാജമായി പടച്ചതായാണ്‌ സൂചന. എന്നിട്ടും യൂറോപ്യന്‍ യൂണിയന്‍ ചേര്‍ന്ന സന്ദര്‍ഭത്തില്‍ പേരെടുത്തു ഇസ്‌റാഈലിനെയും മൊസാദിനെയും വിമര്‍ശിക്കാന്‍ ആ രാജ്യങ്ങളുടെ തലവന്മാര്‍ക്കു നാവു പൊങ്ങാതിരുന്നതാണ്‌ സമാധാനം ആഗ്രഹിക്കുന്നവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്‌. 

ദുബായ് പോലീസ് പുറത്തു വിട്ട കൊലപാതകത്തിന്റെ വിശദമായ CCTV രംഗങ്ങള്‍ താഴെ...



കടപ്പാട് :Praveen Vs

മൊസാദിന്റെ മുട്ടുവിറച്ച നാളുകള്‍ (ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഖാലിദ് മിശ്അലിന് നേരെയുള്ള വധശ്രമം)

ഖാലിദ് മിശ്അല്‍

1997 സെപ്തംബര്‍ 25-ാം തിയതി ജൂത പുതുവര്‍ഷം ആഘോഷിക്കാന്‍ തെല്‍അവീവിനു വടക്ക് ഹെര്‍സിലിയയിലെ മൊസാദ് ആസ്ഥാനത്ത് പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ എത്തിയപ്പോള്‍ മൊസാദ് തലവന്‍ ഡാന്നി യേറ്റാം വിളറിയ മുഖവുമായാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അമ്മാനിലെ ഇസ്രായേല്‍ എംബസിയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍നിന്ന് അപ്പോള്‍ ലഭിച്ച സന്ദേശം യേറ്റാം പ്രധാനമന്ത്രിയെ മാറ്റിനിര്‍ത്തി പതിഞ്ഞസ്വരത്തില്‍ ചെവിയില്‍ പറഞ്ഞു. ''അമ്മാനിലെ ദൗത്യം പരാജയപ്പെട്ടു. നാം കുഴപ്പത്തലായിരിക്കുന്നു. രണ്ട് മൊസാദ് ഏജന്റുമാര്‍ അമ്മാനില്‍ ജയിലിലാണ്. മറ്റ് ആറുപേര്‍ ഉടനെ പിടിക്കപ്പെടും.'' ഈ വാര്‍ത്ത നെതന്യാഹുവിനെ ഞെട്ടിച്ചു. യേറ്റാമും മൊസാദിന്റെ ഓപ്പറേഷന്‍ ഡയറക്ടരും വിശദീകരിച്ച ഒരുക്കങ്ങളെക്കുറിച്ചോര്‍ത്തു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ഭരണകൂടം നടത്തിവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ഹമാസിന്റെ രക്തസാക്ഷി ആക്രമണ പ്രതികരണങ്ങള്‍ ശക്തിപ്പെട്ടതോടെ ചേര്‍ന്ന ക്യാബിനറ്റ് യോഗം മുന്‍നിര ഹമാസ് നേതാക്കളെ വധിക്കാന്‍ തന്നെ തീരുമാനമെടുത്തു. ''ഞാനവരെ വറുതെ വിടില്ല.'' നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഖാലിദ് മിശ്അലായിരുന്നു ഇസ്രായേലിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമന്‍.



ഓപ്പറേഷന്ന് ആഴ്ചകള്‍ക്കുമുമ്പുതന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി റിഹേഴ്‌സല്‍ നടത്തിയിരുന്നു. 13 പേരടങ്ങിയ സംഘം വ്യത്യസ്ത നഗരങ്ങളില്‍നിന്നായി ഓരോ ദിവസങ്ങളില്‍ അമ്മാനില്‍ വിമാനമിറങ്ങുന്നു. ഇവരില്‍ അഞ്ചുപേര്‍ കനേഡിയന്‍ ടൂറിസ്റ്റുകളെന്ന വ്യാജേനയും, ഒരു വനിതാ കാര്‍ഡിയോളജിസ്റ്റും അവര്‍ക്കൊരു സഹായിയും ദമ്പതിമാര്‍ എന്ന വ്യാജേനയുമെത്തി പ്രത്യേക ഹോട്ടലില്‍ താമസിക്കുന്നു. മിശ്അലിന്റെ മേല്‍ പ്രയോഗിക്കാനുള്ള മാരക വിഷം സംഘാംഗങ്ങള്‍ക്ക് ഏല്‍ക്കാന്‍ ഇടവന്നാല്‍ ഉടന്‍ മറുമരുന്ന് പ്രയോഗിച്ച് രഹസ്യമായി സുഖപ്പെടുത്തുന്നത് ഈ ഡോക്ടറായിരിക്കും. ഇതിന്റെയെല്ലാം റിഹേഴ്‌സല്‍ തെല്‍അവീവിലെ തെരുവില്‍ തൃപ്തികരമായി നടത്തിക്കഴിഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് നിരവധി ഫലസ്തീന്‍ നേതാക്കളെ വധിച്ച പരിചയ സമ്പന്നരായിരുന്നു കൊലയാളികള്‍. 1988 ഏപ്രിലില്‍ യാസിര്‍ അറഫാത്തിന്റെ സെക്രട്ടറി അബൂ ജിഹാദ് എന്ന ഖലീല്‍ വസീറിനേയും 1991 ജനുവരിയില്‍ പി.എല്‍.ഒ. സുരക്ഷാമേധാവി ഹായില്‍ അബ്ദുല്‍ ഹമീദ്്, സലാഹ് ഖലഫ് (അബൂ ഇയാദ്), ഉപദേശകന്‍ ഫഖ്‌രി അല്‍ഉമരി എന്നിവരെ തൂനിസിലും, 1995 ലിബിയന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഇസ്‌ലാമിക് ജിഹാദ് നേതാവ് ഫതഹ് അല്‍ശഖാഖിയെ മാള്‍ട്ടയിലും, 1996 ജനുവരിയില്‍ ഹമാസിന്റെ രക്തസാക്ഷി ആക്രമണ കേന്ദ്രതലവന്‍ എഞ്ചിനീയര്‍ യഹ്‌യാ അയാശിനെ റിമോട്ട് മോബൈല്‍ ബോംബ് ഉപയോഗിച്ചും കൊലപ്പെടുത്തിയത് മൊസാദിന്റെ യൂനിറ്റായിരുന്നു.


1997 സെപ്തംബര്‍ 25 വ്യഴാഴ്ച ജൂത പുതുവര്‍ഷദിനത്തില്‍ രാവിലെ ഒമ്പതു കഴിഞ്ഞപ്പോള്‍ അമ്മാനിലെ റാബിയ സ്ട്രീറ്റിലെ ഇസ്രായേലി എമ്പസി വളപ്പില്‍നിന്ന് രണ്ട് ഹ്യുണ്ടായി കാറുകള്‍ പുറത്തേക്ക് വന്നു. ഖാലിദ് മിശ്അലിന്റെ വസതിയായിരുന്നു ലക്ഷ്യം. ഡ്രൈവര്‍, ഒരു അംഗരക്ഷകന്‍, ദൗത്യനിര്‍വഹണം എല്‍പിക്കപ്പെട്ട ജോണ്‍ കെന്‍ഡാല്‍, ബാരിബീഡ്‌സ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതൊരു വാടകവണ്ടിയായിരുന്നു. ഡിപ്ലോമാറ്റിക് നമ്പര്‍പ്ലേറ്റുള്ള രണ്ടാമത്തെ കാറില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് മൊസാദ് ഏജന്റുമാരാണുണ്ടായിരുന്നത്. പത്ത് മണിയോടെ ഓഫീസിലേക്ക് പുറപ്പെടുന്ന മിശ്അലിനെ കാത്ത് രണ്ട് വണ്ടികളും വീട്ടിന് സമീപം നിലയുറപ്പിച്ചു. അല്‍പസമയത്തിനുശേഷം അംഗരക്ഷകന്‍ അബൂ സെയിഫിനും മൂന്നുമക്കള്‍ക്കുമൊപ്പം മിശ്അല്‍ കാറില്‍ കയറി. വ്യാഴാഴ്ചയായതിനാല്‍ സ്‌കൂള്‍ അവധിയായിരുന്നു. ഓഫീസില്‍ മിശ്അലിനെ ഇറക്കി കുട്ടികളെ മുടിവെട്ടാന്‍ കൊണ്ടുപോകുന്നതിന് ഡ്രൈവറെ ചട്ടംകെട്ടിയിട്ടുണ്ടായിരുന്നു. ഡിപ്ലോമാട്രിക് നമ്പര്‍ പ്ലേറ്റുള്ള കാര്‍ അടുത്ത തെരുവിലേക്ക് തിരിച്ചപ്പോള്‍ വാടക വണ്ടി മിശ്അലിന്റെ കാറിനെ പിന്തുടര്‍ന്നു. ഓഫീസിനു മുമ്പില്‍ നിര്‍ത്തിയ കാറില്‍നിന്ന് പുറത്തിറങ്ങിയ മിശ്അല്‍ കെട്ടിടത്തിനകത്തേക്ക് കടക്കാന്‍ തുടങ്ങിയപ്പോള്‍ കെന്‍ഡലും ബീഡ്‌സും പിന്നാലെ കുതിച്ചെത്തി എന്തോ ഉപകരണംകൊണ്ട് മിശ്അലിന്റെ ഇടത്തേ ചെവിയില്‍ സ്‌പ്രേ ചെയ്തു. മിശ്അലിന്റെ അംഗരക്ഷകന്‍ അബൂസെയിഫ് കാറില്‍നിന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച മൊസാദ് ഏജന്റ്മാരെ അംഗരക്ഷകന്‍ വഴിപോക്കരുടെ സഹായത്തോടെ മല്‍പിടുത്തത്തിനുശേഷം കീഴടക്കി പോലീസിനു കൈമാറി. അക്രമികള്‍ എന്തോ ലോഹ വസ്തുകൊണ്ട് അടിച്ചതിനാല്‍ അബൂസെയിഫിന്റെ തലക്ക് പരിക്കുപറ്റി.



ഓഫീസിലെത്തി അസ്വസ്ഥത അനുഭവപ്പെട്ട മിശ്അല്‍ മക്കളെ വീട്ടിലേക്കയച്ച് ജോര്‍ഡാനിലെ ഹമാസ് പ്രതിനിധി മുഹമ്മദ് നസ്സാലിന്റെ വീട്ടിലേക്ക് തിരിച്ചു. വിവരമറിഞ്ഞ് നസ്സാല്‍ ഹമാസ് നേതൃത്വത്തിന്റെ അടിയന്തിരയോഗം വീട്ടല്‍ വിളിച്ചിരുന്നു. മിശ്അലിനെതിരെ വധശ്രമം നടന്നതായ വാര്‍ത്ത എ.എഫ്.പി. വാര്‍ത്താ ഏജന്‍സിയുടെ പ്രതിനിധി ഹബീബിനേയും നസ്സാല്‍ അറിയിച്ചു. വാര്‍ത്താവിതരണ മന്ത്രിയുമയി ബന്ധപ്പെട്ടപ്പോള്‍ വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്താമെന്നും ഉറപ്പുനല്‍കി. അല്‍പസമയിത്തിനുശേഷം മന്ത്രി ഫോണില്‍ വിളിച്ച് വധശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നും രണ്ട് കനേഡിയന്‍ ടൂറിസ്റ്റുകള്‍ ഖാലിദ് മിശ്അലുമായി വാക്കേറ്റമുണ്ടായപ്പോള്‍ അംഗരക്ഷകന്‍ അബൂസെയിഫ് അവരെ ഉപദ്രവിക്കുകയാണുണ്ടായതെന്നും വിശദീകരിച്ചു.

ഖാലിദ് മിശ്അലിനെ വധിക്കാന്‍ ഇസ്രായേലി ഏജന്റുമാര്‍ ശ്രമിച്ചുവെന്ന മുഹമ്മദ് നിസ്സാലിന്റെ പ്രസ്താവന മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ചെയ്തു. അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നും ഹമാസ് നേതാക്കള്‍ നുണ പ്രചരിപ്പിക്കുകയാണെന്നുമാണ് മൊത്തം അറബ് നാടുകളുടെയും അതൃപ്തി വകവെക്കാതെ ഇസ്രയേലുമായി നയതന്ത്രബന്ധം പുലര്‍ത്തുന്ന ജോര്‍ഡാന്‍ അധികൃതര്‍ വെളിപ്പെടുത്തിയത്. വലിയൊരു വിഭാഗം ഫലസ്തീന്‍ അഭയാര്‍ഥികള്‍ വസിക്കുന്ന രാജ്യത്ത് മൊസാദിന്റെ ഓപറേഷന്‍ നടന്നുവെന്ന് പറഞ്ഞാല്‍ ഹുസൈന്‍ രാജാവിന്റെ പ്രതിഛായക്ക് കനത്ത ആഘാതമായിരിക്കുമെന്നതിനാല്‍ അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് വരുത്താനായിരുന്നു ജോര്‍ഡാന്‍ അധികൃതരുടെ ശ്രമം. തനിക്കെന്താണ് സംഭവിച്ചതെന്ന് പിന്നീട് മിശ്അല്‍ വിശദീകരിക്കുകയുണ്ടാ.യി. ''അക്രമികള്‍ എന്തോ ഉപകരണം ചെവിയുട ഭാഗത്തേക്ക് കൊണ്ടുവന്നു. അത് ശരീരത്തില്‍ എവിടേയും സ്പര്‍ശിച്ചിരുന്നില്ല. എന്നാല്‍ ശക്തിയായ വൈദ്യുതി ഷോക്ക് അടിച്ചപോലെ അനുഭവപ്പെട്ടു.'' വിശദീകരണം നടത്തുമ്പോള്‍ അദ്ദേഹത്തിനുണ്ടായ മാറ്റം സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. പെട്ടെന്ന് വിറയലും തലകറക്കവുമുണ്ടായ അദ്ദേഹത്തെ ആംബുലന്‍സില്‍ ഉച്ചക്ക് 1.30-ന് ഹോസ്പിറ്റലിലെത്തിക്കുമ്പോള്‍ ബോധം നഷ്ടപ്പെട്ടിരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് ടെസ്റ്റുകള്‍ സൂചിപ്പിച്ചത്. അപ്പോഴേക്കും വിവരം കാട്ടുതീ പോലെ പടര്‍ന്നു കഴിഞ്ഞു. ജോര്‍ഡാന്‍ പാര്‍ലിമെന്റംഗവും ഇഖ്‌വാന്‍ നേതാവുമായ ഡോ. അബ്ദുല്ല അല്‍അകൈല മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവരം ഹുസൈന്‍ രാജാവിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു.
വിനോദസഞ്ചാരികളായ തങ്ങളെ ഹമാസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന നുണ കസ്റ്റഡിയില്‍പെട്ട മൊസാദ് കിങ്കരന്മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ കനേഡിയന്‍ എംബസിയും ബേജാറിലായി. നയതന്ത്രബന്ധങ്ങള്‍ കുഴപ്പത്തിലാകുമെന്ന് മാത്രമല്ല മൊസാദ് പോലുള്ള കൊലയാളിസംഘങ്ങളുമായി ബന്ധമുണ്ടെന്നറിയുന്നത് അന്താരാഷ്ട്ര തലത്തില്‍ പേര് മോശമാക്കുമെന്നതും കണക്കിലെടുത്ത് ഒട്ടാവയില്‍നിന്ന് വിളി വരുന്നതിന് മുമ്പുതന്നെ ലോക്കപ്പില്‍ ചെന്ന് കനേഡിയന്‍ പ്രതിനിധി പുള്ളികളെ നേരില്‍ കണ്ടു കോണ്‍സുലറുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനോ സഹകരിക്കാനോ അവര്‍ തയാറായില്ല. രണ്ടുപേരുടേയും പാസ്‌പോര്‍ട്ടുകള്‍ ഒറിജിനലായിരുന്നു. അപ്പോഴേക്കും കനേഡിയന്‍ പാര്‍ലിമെന്റില്‍ ഖാലിദ് മിശ്അലിനെ വധിക്കാനുള്ള ഗൂഡാലോചനയില്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന ആരേപണമുയര്‍ത്തി പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടങ്ങിയിരുന്നു. ഉടനെ പ്രധാനമന്ത്രി അലിശുക്‌രിയേയും തുടര്‍ന്ന് ഹുസൈന്‍ രാജാവിനെയും കാണുക എന്ന ഫോണ്‍ സന്ദേശമാണ് കനേഡിയന്‍ അംബാസഡര്‍ സ്റ്റീവ് ബെന്നറ്റിന് ലഭിച്ചത്. ശുക്‌രിയുടെ ഓഫീസില്‍ ഹാജരായ അംബാസഡര്‍ക്ക് പുള്ളികളില്‍നിന്ന് പിടിച്ചെടുത്ത പാസ്‌പോര്‍ട്ടുകള്‍ കാണിച്ചപ്പോള്‍ യഥാര്‍ത്ഥ കനേഡിയന്‍ പാസ്‌പോര്‍ട്ടുകളാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് ഏജന്റുമാരെ നേരില്‍ കണ്ട് സംസാരിക്കാന്‍ സൗകര്യം നല്‍കി. കൗണ്‍സിലര്‍ക്കുണ്ടായ അനുഭവം തന്നെയായിരുന്നു ഫലം. അവര്‍ സഹകരിക്കാനോ തൃപ്തികരമായി മറുപടി നല്‍കാനോ കൂട്ടാക്കിയില്ല. പക്ഷെ ഒരു കാര്യം വ്യക്തമായി. രണ്ടുപേരും ഇസ്രായേലി ചുവയുള്ള ഇംഗ്ലീഷാണ് സംസാരിക്കുന്നത്. ഇരുവര്‍ക്കും കനഡയിലെ ഏതെങ്കിലും റോഡിന്റെപേരോ, സ്‌ക്കൂളിന്റെ പേരോ, ദേശീയഗാനമോ, ആഘോഷദിനമോ ഒന്നും അറിയില്ല. ഉപയോഗിച്ചത് കനേഡിയന്‍ പാസ്‌പോര്‍ട്ടാണെങ്കിലും ഇവര്‍ കനഡയുമായി ഒരു ബന്ധവുമില്ലാത്തവരാണെന്നുറപ്പായി. അതിനാല്‍ തന്നെ ഇവര്‍ കനേഡിയന്‍ പൗരന്മാര്‍ തന്നെയാണോ എന്ന് തീരുമാനിക്കാനും പറ്റിയില്ല.

ഹുസൈന്‍ രാജാവ്

സയണിസ്റ്റ് അനുകൂലമെന്നറിയപ്പടുന്ന ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും, ചൂടാറി പതിനൊന്ന് ദിവസം കഴിഞ്ഞാണ് ഇതുസംബന്ധിച്ച വാര്‍ത്ത കൊടുത്തതെന്നതും ശ്രദ്ധേയമായി. മിശ്അലിനെ ബോംബ് സ്‌ഫോടനത്തിലൂടെയോ വെടിവെച്ചോ വധിക്കാന്‍ മൊസാദിന് കഴിയുമായിരുന്നു. പക്ഷെ അത്തരം നടപടി കൃത്യം നിര്‍വഹിച്ചവരെ പെട്ടെന്ന് തിരിച്ചറിയാന്‍ ഇടയാക്കും. അതോടെ നയതന്ത്ര ബന്ധങ്ങള്‍ മുറിയാനും അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടാനും ഇടയാകും. വിഷവാതകമോ രാസപദാര്‍ത്ഥങ്ങളോ തന്ത്രപൂര്‍വ്വം ഉപയോഗിച്ച് ഉന്മൂലനം ചെയ്യുമ്പോള്‍ തിരിച്ചറിയപ്പെടാതെ ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാം. ഇപ്പോള്‍ ഏജന്റുമാര്‍ പിടിയിലായതോടെ പദ്ധതി പൊളിയുകയും ഇസ്രായല്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു.
കസ്റ്റഡിയിലുള്ള ഏജന്റുമാരെ തിരിച്ചറിഞ്ഞവിവരം കിട്ടിയതോടെ ഹുസൈന്‍ രാജാവിന് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. അടിയന്തിരമായി മിശ്അലിന്റെ ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുള്ള അല്‍ ഹുസൈന്‍ മെഡിക്കല്‍ സെന്ററിലേക്ക് അദ്ദേഹത്തെ മാറ്റി. അമേരിക്കയിലെ അര്‍ബുദ ചികില്‍സാകേന്ദ്രമായ മായോക്ലിനിക്കിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ വിളിപ്പിച്ചു. ഹുസൈന്‍ രാജാവും പ്രധാനമന്ത്രി നെതന്യാഹുവും ഒരേ സമയം അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ക്ലിന്റന്‍ അവധിയാഘോഷത്തിലായിരുന്നു. പ്രസിഡന്റിന്റെ പ്രതിനിധി ഡെന്നിസ് റോസിന് ഉടനെ നെതന്യാഹുവിനെ ബന്ധപ്പെടണമെന്ന് സന്ദേശം ലഭിക്കുന്നു. ഫോണ്‍ എടുത്തപ്പോള്‍ ''നയതന്ത്രബന്ധം വിച്ഛേദിക്കുമെന്നാണ് രാജാവിന്റെ താക്കീത്.'' ഇടറിയ ശബ്ദത്തില്‍ നെതന്യാഹു.

നെതന്യാഹു 

റോസിന് ഒന്നും മനസ്സിലായില്ല. ''ഖാലിദ് മിശ്അലിനെ വധിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അയാള്‍ ആശുപത്രിയിലാണ്.'' നടന്ന സംഭവം മഴുവന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എറ്റുപറയാന്‍ തുടങ്ങി. ''വിഷത്തിനുള്ള മറുമരുന്ന് നല്‍കി അയാളെ രക്ഷിച്ചില്ലെങ്കില്‍ ഹുസൈന്‍ രാജാവ് ബന്ധം വിച്ഛേദിക്കും''. ''ആവശ്യപ്പെടുന്നത് ചെയ്യുന്നതായിക്കും ബുദ്ധി. നിങ്ങളള്‍ക്കതല്ലാതെ വേറെ വഴിയുണ്ടോ?'' ഉറച്ച സ്വരത്തില്‍ റോസ്. നെതന്യാഹുവിന് ഇത് സ്വീകാര്യമായില്ല. അയാളുടെ കുബുദ്ധി കണ്ടെത്തിയത് മിശ്അലിനെ രക്ഷിക്കാന്‍ അദ്ദേഹത്തെ ഇസ്രായേലിലെ ആശുപത്രിയിലേക്ക് മാറ്റലാണ്. പ്രസിഡന്റ് ക്ലിന്റനുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ കടുത്ത സ്വരത്തില്‍ റോസ് ''നിങ്ങള്‍ എത്ര നിരുത്തരവാദവരമായാണ് നീങ്ങുന്നത്? ജോര്‍ഡാനുമയുള്ള ബന്ധത്തിന്റെ ഗൗരവത്തെക്കുറിച്ച് നിങ്ങള്‍ക്ക് ബോധമില്ലേ. ഹുസൈന്‍ രാജാവിനോട് നിങ്ങളുടെ കളി ഇങ്ങിനെയാണെങ്കില്‍ അദ്ദേഹവും ഇതുപോലെ പ്രതികരിക്കും'' രാജാവിന്റെ ആവശ്യം നടപ്പിലാക്കാത്തിടത്തോളം താന്‍ ഇക്കാര്യത്തില്‍ നിസ്സഹായനാണെന്ന് റോസ് തീര്‍ത്തുപറഞ്ഞു

1994-ലെ സമാധാന ഉടമ്പടിയുടെ കാര്‍മികത്വം വഹിച്ചയാളെന്ന നിലയില്‍ അതിന് കോട്ടം തട്ടുന്നതൊന്നും സംഭവിക്കരുതെന്ന് ആഗ്രഹിച്ചിരുന്ന ബില്‍ ക്ലിന്റന് അമ്മാനില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വാര്‍ത്ത വലിയ ആഘാതമുണ്ടാക്കി. അറബ് ലോകത്ത് അമേരിക്കയുടെ അടുത്ത സുഹൃത്തായ ജോര്‍ഡാനുമായുള്ള ബന്ധം വഷളാകുന്നത് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്ന് ബോധ്യമായ പ്രസിഡന്റ്, ഹുസൈന്‍ രാജാവുമായി ബന്ധപ്പെട്ടപ്പോള്‍ രാജാവിന്റെ സ്വരം കടുത്തതായിരുന്നു. ''48 മണിക്കൂറിനകം മരണം സംഭവിക്കാന്‍ സാധ്യതയുള്ള മാരക വിഷദ്രാവകമാണ് മിശ്അലിനുനേരെ പ്രയോഗിച്ചിരിക്കുന്നത്. വിഷം നിര്‍വീര്യമാക്കുന്ന മറുമരുന്ന് ഉടന്‍ എത്തിച്ചില്ലെങ്കില്‍ ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിക്കും''. ഹുസൈന്‍ തമാശ പറയുന്നതല്ലെന്നും അമ്മാനിലെ ഇസ്രായേലി എംബസി കൊലയാളികളുടെ താവളമാകാന്‍ അനുവദിക്കരുതെന്നും വൈറ്റ്ഹൗസ് മേധാവികളും ഉപദേശിച്ചതോടെ ആവശ്യമായത് ചെയ്യാമെന്ന് ക്ലിന്റന് ഉറപ്പുനല്‍കേണ്ടിവന്നു.
തുടര്‍ന്ന് അമ്മാനിലെ അമേരിക്കന്‍ എംബസി, പിടിയിലായ മൊസാദ് ഏജന്റുമാരെ ജോര്‍ഡാന്‍ തൂക്കിലേറ്റിയേക്കുമെന്ന വാര്‍ത്ത അയച്ചതോടെ ക്ലിന്റന്‍ ആകെ ബേജാറായി. പിന്നീട് അമ്മാനില്‍ നിന്ന് വന്നവാര്‍ത്ത അതിലും ഘോരമായതായിരുന്നു. വിദേശമാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ അമ്മാനിലെ ഇസ്രായേലി എംബസിയിലേക്ക് ഹുസൈന്‍ രാജാവിന്റെ മൂത്ത മകന്റെ നേതൃത്വത്തില്‍ കമാണ്ടോ ആക്രമണം നടത്താന്‍ കൊട്ടാരത്തിലെ ഉന്നതര്‍ രാജാവിനെ നിര്‍ബന്ധിക്കുന്നുണ്ടെന്നായിരുന്നു പുതിയ വാര്‍ത്ത. ശനിയാഴ്ച രാത്രിക്കകം തന്റെ ആവശ്യം അംഗീകരിച്ച് നടപ്പാക്കിയില്ലെങ്കില്‍ എംബസിയിലേക്ക് കമാണ്ടോകളെ അയക്കാനും അവിടെ ഒളിച്ചിരിക്കുന്ന മൊസാദ് കിങ്കരന്മാരെ അറസ്റ്റ്‌ചെയ്യാനും രാജാവ് സമ്മതിച്ചു. അപ്പോഴേക്കും മിശ്അലിനുനേര ആക്രമണം നടന്ന് അറുപത് മണിക്കൂര്‍ കഴിഞ്ഞിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ജോര്‍ഡാനും ഇസ്രായേലും സമാധാന ഉടമ്പടി ഒപ്പുവെച്ചിരിക്കെ സര്‍വ മര്യാദകളും ലംഘിച്ച് അമ്മാന്‍ നഗരമദ്യത്തില്‍ മൊസാദ് നടത്തിയ ഓപറേഷനെകുറിച്ചും നെതന്യാഹുവിന്റെ വഞ്ചനയെകുറിച്ചും രാഷ്ട്രത്തോടുള്ള ഹുസൈന്‍ രാജാവിന്റെ പ്രസ്താവന തല്‍സമയ സംപ്രേഷണം ചെയ്യാന്‍ വിവിധ ടി.വി. ചാനലുകള്‍ ഒരുക്കം തുടങ്ങി. മിശ്അലിന്റെ ദേഹത്ത് പ്രയോഗിച്ച വിഷത്തിനുള്ള പ്രതിമരുന്ന് ഉടന്‍ ലഭ്യമാക്കാമെന്ന് പ്രസിഡന്റ് ക്ലിന്റന്‍ ഉറപ്പുനല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിക്ക് പ്രതിബന്ധമാകുന്ന ഒരു നീക്കവും പാടില്ലെന്ന് നെതന്യാഹുവിനെ പ്രസിഡന്റ് താക്കീത് ചെയ്തു. രാജാവിനോടും വിവരം പറഞ്ഞു. രാജാവ് സമ്മതിച്ചുകൊണ്ട് പറഞ്ഞു. ''ഈ ജോര്‍ഡാനിയന്റെ ജീവനുമേലാണ് സമാധാന പ്രക്രിയയുടെ ഭാവി നില്‍ക്കുന്നത്. അദ്ദേഹമെങ്ങാന്‍ കൊല്ലപ്പെട്ടാല്‍..... അത് സമാധാനത്തിന്റെ കൂടി മരണമായിരിക്കും.''
നെതന്യാഹുവിനെ ഒരു പാഠം പഠിപ്പിക്കുന്നതോടൊപ്പം ജോര്‍ഡാന്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന പലസ്തീനികളുടെ വിശ്വാസമാര്‍ജിക്കുകയെന്നതും സുപ്രധാനമാണെന്ന് ബോധ്യമുള്ള ഹുസൈന്‍ രാജാവ് സമാധാനക്കരാറ് ഒപ്പിട്ടതിന്റെ പേരില്‍ നിലവിലുള്ള നാണക്കേട് കുറച്ചെങ്കിലും പരിഹരിക്കും വിധമായിരിക്കണം ഏതു തീരുമാനമെന്നും രാജാവ് തന്റെ ഉപദേശകരെ ഓര്‍മിപ്പിച്ചു. മൊസാദ് ഏജന്റുമാരെ അമ്മാനില്‍ വിചാരണ ചെയ്യണമെന്നായിരുന്നു ഹമാസിന്റെ ആവശ്യം. എല്ലാവരേയും ഒരേസമയം തൃപ്തിപ്പെടുത്താനുള്ള ഒരു പദ്ധതി രാജാവും ഉപദേശകരും മുമ്പോട്ടുവെച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഹമാസ് സ്ഥാപകനേതാവ് ശൈഖ് അഹമദ് യാസീനെ മോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ ഇസ്രായേലി മേധാവികള്‍ പല മുരട്ടുന്യായങ്ങളും പറയാന്‍തുടങ്ങി. രാജാവിന്റെ പരിചയക്കാരനും സമാധാനക്കരാറിന്റെ ശില്‍പികളില്‍ ഒരാളും യൂറോപ്യന്‍ യൂനിയനില്‍ ഇസ്രായേലി അംബാസിഡറുമായ എഫ്രെയിം ഹെലാവി മൊസാദിന്റെ പ്രശ്‌നം എങ്ങിനെ തീര്‍ക്കണമെന്നല്ല ഹുസൈന്‍ രാജാവിന്റെ ആവശ്യം എങ്ങിനെ പരിഹരിക്കാം എന്നാണ് ആലോചിക്കേണ്ടതെന്നും ഇതല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിന് അദ്ദേഹം വഴങ്ങില്ലെന്നും നെതന്യാഹുവിനെ ഓര്‍മിപ്പിച്ചു.
അടുത്ത ദിവസം പുലര്‍ന്നപ്പോള്‍ നെതന്യാഹു തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ചതില്‍ ക്രുദ്ദരായ ജോര്‍ഡാന്റേയും, മൊസാദിന്റെ തെമ്മാടിത്തം കാരണം മുഖഛായ നഷ്ടപ്പെട്ട കാനഡയുടേയും, മിഡിലീസ്റ്റ് സമാധാനപ്രക്രിയ താറുമാറാക്കിയതില്‍ അരിശംപൂണ്ട അമേരിക്കയുടേയും വലയത്തിലായി. നിലപാട് മാറ്റാതെ ഒരു നിവൃത്തിയുമില്ല. മാറ്റിയില്ലെങ്കില്‍ മൂന്ന് രാഷ്ട്രങ്ങളെ എങ്ങിനെ നേരിടുമെന്നതിനേക്കാള്‍, മൊസാദ് കിങ്കരന്മാര്‍ അമ്മാനില്‍ തൂക്കിലേറ്റപ്പെടുകയും എംബസിയില്‍ കഴിയുന്നവര്‍ ജോര്‍ഡാന്റെ പിടിയിലാവുകയും ചെയ്താല്‍ ഇസ്രായേലിനകത്ത് തനിക്കെതിരെ ഉയരാന്‍ പോകുന്ന ജനകീയ പ്രക്ഷോഭം ഓര്‍ത്ത് കാല്‍മുട്ട് വിറക്കാന്‍ തുടങ്ങിയ നെതന്യാഹു, ഹലാവി വഴി ഹുസൈന്‍ രാജാവിനെ തീരുമാനം അറിയിച്ചു. അന്ന് പാതിരാവില്‍ ഒരു കൊച്ചു ഇസ്രായേലി വിമാനം ജോര്‍ഡാനിലെ സൈനിക വിമാനത്താവളത്തില്‍ വന്നിറങ്ങി. ഒരു കീഴടങ്ങലിന്റെ ഇറക്കമായിരുന്നു അത്. വിമാനത്തിലെത്തിയ ഡോക്ടര്‍ അവിടെ കാത്തിരുന്ന ജോര്‍ഡാന്റെ ഉന്നത ഉദ്യോഗസ്ഥന് ഒരു ചെറിയ കുപ്പി മരുന്നും രണ്ടുപേജുള്ള രേഖയും കൈമാറി. ഖാലിദ് മിശ്അലിന്റെ ചെവിയിലേക്ക് മൊസാദ് ഏജന്റുമാര്‍ സ്‌പ്രേ ചെയ്തത് 'ലെവോഫെന്റാലിന്‍' എന്ന വിഷമരുന്നാണെന്ന് മിശ്അലിനെ ചികില്‍സിച്ച ജോര്‍ഡാനിയന്‍ ഡോക്ടരോട് മൊസാദിന്റെ കൂട്ടത്തില്‍പെട്ട ഇസ്രായേലി ഡോക്ടര്‍ സമ്മതിച്ചു. ശസ്ത്രക്രിയാനന്തര വേദനാസംഹാരിയായി ബെല്‍ജിയത്തിലെ 'ജാന്‍സെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്' ഫെന്റാനില്‍ എന്ന ഒരു മരുന്ന് വികസിപ്പിച്ചെടുത്തിരുന്നു. അമേരിക്കയിലെ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്ന കുത്തക മരുന്ന് കമ്പനിയായിരുന്നു ഈ സ്ഥാനത്തിന്റെ ഉടമ. 'ഫെന്റാലി'ന്റെ വന്‍ വിജയം അവര്‍ക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് പ്രേരകമായി. ഇതിന്റെ ഉപോല്‍പന്നത്തിനായുള്ള ഗവേഷണം പരാജയപ്പെട്ടപ്പോള്‍ 'ലെവോഫെന്റാലിന്‍' എന്ന ഈ മാരക വിഷത്തിന്റെ ഫോര്‍മുല മോഷ്ടിച്ചെടുത്ത മൊസാദ് വിപണിയിലില്ലാത്ത ഈ ഔഷധം സ്വന്തം ലാബറട്ടറിയില്‍ രഹസ്യമായി നിര്‍മിക്കുകയായിരുന്നു. അബദ്ധത്തില്‍ മൊസാദ് ഏജന്റുമാര്‍തന്നെ ഇതിന് ഇരയായാല്‍ രക്ഷപ്പെടുത്താനായി മറുമരുന്നും വികസിപ്പിച്ചെടുത്തു. നാര്‍കാന്‍ എന്ന ഈ മരുന്നും അമ്മാനിലെത്തിയ മൊസാദ് കൊലയാളി സംഘത്തില്‍പെട്ട വനിതാഡോക്ടര്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ നിന്ന് കണ്ടെടുത്ത സിറിഞ്ചിലെ മരുന്നും ഒന്നാണെന്ന് കണ്ടെത്തി.
മൊസാദ് എജന്റുമാരെ കൈകാര്യം ചെയ്യുന്ന വിഷയവും എട്ട് വര്‍ഷമായി ഇസ്രായേലി ജയിലില്‍ കഴിയുന്ന ഷൈഖ് അഹമദ് യാസീന്റെ മോചനവും ചര്‍ച്ചചെയ്യവേ ജോര്‍ഡാനില്‍ മിശ്അലിന്റെ സഹപ്രവര്‍ത്തകനായിരുന്ന മൂസ മര്‍സൂഖ്, ഷൈഖ് അഹമദ് യാസീന്റെ കൂടെ ജയിയലിലുള്ള 100 ഫലസ്തീന്‍ തടവുകാരെയെങ്കിലും മോചിപ്പിക്കണമെന്ന ആവശ്യം മുമ്പോട്ടുവെച്ചു. ഹുസൈന്‍ രാജാവിനെ നേരില്‍ കണ്ട് മാപ്പുചോദിക്കാനും പിടിയിലുള്ള മൊസാദ് ഏജന്റുമാരെ മോചിപ്പിക്കാനും പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ക്യാബിനറ്റ് അംഗങ്ങള്‍ അമ്മാനിലക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. സെപ്‌തെംബര്‍ 29 ഞാറാഴ്ച അര്‍ധരാത്രി പ്രത്യേക കോപ്റ്ററില്‍ പ്രോട്ടോകാളിനു വിരുദ്ധമായി ഒന്നിലധികം കേബിനറ്റ് മന്ത്രിമാരും പ്രധാനമന്ത്രിയും ഒരേവാഹനത്തില്‍ പുറപ്പെട്ടു. ജോര്‍ഡാനിലെ റോയല്‍ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്യാന്‍ സമ്മതം കിട്ടിയെങ്കിലും ഒരു രാഷ്ട്രത്തലവന് കിട്ടേണ്ട സ്വീകരണമൊന്നും നെതന്യാഹുവിനും സംഘത്തിനും ലഭിച്ചില്ല. അവരെ കാണാനും ഹുസൈന്‍ രാജാവ് തയാറായില്ല. രാജാവിന്റെ ഓഫീസ് ഡയറക്ടരുടെ ഫാംഹൗസിലേക്കാണ് അവരെ കൊണ്ടുപോയത്. കിരീടാവകാശി ഹസന്‍ രാജകുമാരനേയാണ് ചര്‍ച്ചക്കയച്ചത്. ചര്‍ച്ചയില്‍ മൊസാദ് എജന്റുമാരെ വിട്ടുകൊടുക്കുമെന്ന ഒരു ഉറപ്പും കിട്ടാതെ നിരാശരായി മടങ്ങി അവര്‍.

ഷൈഖ് അഹമദ് യാസീന്‍
പ്രതിഛായ വഷളായ നെതന്യാഹു സംഭവത്തിന്റെ ഇത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് 1997 ഒക്‌ടോബര്‍ അഞ്ചിന് പരസ്യ പ്രസ്താവനയിറക്കി. ഇത്തരത്തിലുള്ള ഓപറേഷനുകള്‍ നിര്‍ത്തിവെക്കുമെന്ന ഒരു സൂചനയും പ്രസ്താവനയിലില്ലായിരുന്നു. തുടര്‍ന്നു സംഭവം അന്വേഷിച്ച ഇസ്രായേലി അന്വേഷണക്കമ്മീഷന്റെ പരാമര്‍ശങ്ങള്‍ കാരണം മൊസാദ് തലവന്‍ രാജിവെക്കേണ്ടിവന്നു. ഹുസൈന്‍ രാജാവും നെതന്യാഹുവും തമ്മിലുണ്ടാക്കിയ ഒരു ഒത്തുതീര്‍പ്പുപ്രകാരം രണ്ട് ഏജന്റുമാരെയും വെറുതെ വിട്ടു. 1997 ഒക്‌ടോബര്‍ ആറിന് പകല്‍ രണ്ട് മണിയോടെ ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്ന് ചികല്‍സക്കുശേഷം ഖാലിദ് മിശ്അലിനേയും ശൈഖ് യാസീനേയും വഹിച്ചുള്ള സൈനിക ഹെലികോപ്റ്റര്‍ ഗസ്സയിലേക്കും മൊസാദ് ഏജന്റുമാരെ കയറ്റിയ മറ്റൊരു കോപ്റ്റര്‍ തെല്‍അവീവിലേക്കും പറന്നുയര്‍ന്നു. മിശ്അലിന്റെ ജീവന്‍ രക്ഷപ്പെടുത്തിയതോടൊപ്പം വര്‍ഷങ്ങളായി ഇസ്രയേലി ജയിലില്‍ യാതന അനുഭവിക്കുകയായിരുന്ന പരമോന്നതനേതാവ് ശൈഖ് അഹമദ് യാസീന്നും നാല്‍പ്പത് ഫലസ്തീന്‍ തടവുകാര്‍ക്ക് ജയില്‍മോചനവും ലഭിച്ച ഈ സംഭവം ഹമാസിനെ സംബന്ധിച്ചേടത്തോളം ഒരു ലാഭക്കച്ചവടമായാണ് അവസാനിച്ചത്.



കടപ്പാട് :Praveen Vs