Sunday, July 23, 2017

കതിവനൂര്‍ വീരന്‍ മന്ദപ്പന്‍

കുടകിലേക്കുള്ള വഴിയില്‍ തൊഴുന്ന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട തേരളായി ക്ഷേത്രത്തിന്‍റെ വിവിധ ദൃശ്യങ്ങളാണ് ചിത്രത്തില്‍.


""കുറുമാത്തൂര്‍ വലിയതോട്ടം കഴികെ പ്പോയി 
തേരളായി ദേവരെയും കൈതൊഴുതു ""
എന്ന് തോറ്റം
തേരളായി ദേവന്‍റെ ഇന്നത്തെ സ്ഥിതി കഷ്ടത്തിലാണ് കാടുപിടിച്ചു ചിതലരിച്ചു കടന്നുചെല്ലാന്‍ വഴിയില്ലാതെ അങ്ങനെ..... 
എന്നാല്‍ ഇലപ്പടര്‍പ്പുകളും മരക്കൂട്ടവും താണ്ടിചെന്നാല്‍ പുഴയോരത്തെ ഈ ദ്വീപില്‍ നമ്മെ കാത്തിരിക്കുന്നത് വിസ്മയകരമായ കാഴ്ചകളാണ്. വടക്കന്‍കേരളത്തില്‍ അത്യപൂര്‍വമായ ശിലാശില്പങ്ങള്‍ ഇവിടുത്തെ മുഖ്യ ആകര്ഷണമാണ്...


കതിവനൂര്‍ വീരന്‍

കതിവനൂര്‍ വീരനായ മന്ദപ്പന്‍ ജനിച്ചത്‌ കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടുള്ള മണിഗ്രാമത്തിലായിരുന്നു. ഗ്രാമത്തിലെ ഒരു ഉത്സവകാലത്തില്‍ കുമാരപ്പനും ചക്കിയമ്മയ്ക്കും പിറന്ന മന്ദപ്പന്‍ വളര്‍ന്നപ്പോള്‍ തികഞ്ഞ ഒരു കായികഭ്യസിയായി തീര്‍ന്നു. കളരിപ്പയറ്റിലും നായാട്ടിലും കേമനായ മന്ദപ്പന്‍റെ ജീവിതം ലക്ഷ്യമില്ലാതെ അലഞ്ഞു തിരിയുന്നതായിരുന്നു. കൂട്ടുകാരോടൊത്തു നായാടിയും റാക്ക് കുടിച്ചും ജീവിതം ആസ്വദിച്ചു. മകന്‍റെ ദുര്‍നടപ്പ് കണ്ടു മനംനൊന്ത കുമാരപ്പന്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടും പഴയപടി അലസനായി നടക്കുന്ന മകനെ, സഹികെട്ടു കുമാരപ്പന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു.



നിസ്കാസിതനായ മന്ദപ്പന്‍ കൂട്ടുകാരുമൊത്തു കുടക് മല കയറാന്‍ തീരുമാനിച്ചു. പോകുംവഴി ഒരു പെരുംകാഞ്ഞിരമരത്തിന്‍റെ ചുവട്ടില്‍ അവര്‍ രാത്രി കഴിച്ചു കൂട്ടി. കൈയില്‍ കരുതിയ റാക്ക് കുടിച്ചും ആടിപാടിയും അവര്‍ യാത്ര ആഘോഷിച്ചു. ലഹരി തലയ്ക്കു പിടിച്ചു ഉറങ്ങിപ്പോയ മന്ദപ്പനെ വഴിയില്‍ തനിച്ചാക്കി കൂട്ടുകാര്‍ മലയിറങ്ങി.




ഉറക്കമുണര്‍ന്നപ്പോള്‍ ചങ്ങാതിമാരുടെ ചതി മനസിലാക്കിയ മന്ദപ്പന്‍ തിരിച്ചുപോകാന്‍ മനസ്സ് വരാതെ കുടക് ലക്ഷ്യമാക്കി നടന്നു. വഴിയില്‍ കണ്ടുമുട്ടിയ കള്ളമ്മന്‍ എന്ന കുടകന്‍റെ സഹായത്തോടെ കതിവനൂരുള്ള തന്‍റെ അമ്മാവന്‍റെ വീട് കണ്ടു പിടിച്ചു. മങ്ങാട്ട് നിന്നും ഇത്ര ദൂരം താണ്ടി വന്ന മന്ദപ്പനെ അമ്മാവനും കുടുംബവും സ്വന്തം മകനെ പോലെ സ്വീകരിച്ചു. അവിടെ അമ്മാവനെ കൃഷിയില്‍ സഹായിച്ചും ചക്കില്‍ എണ്ണയാട്ടിയും കുടകിലെ നാളുകള്‍ മന്ദപ്പന്‍ അദ്ധ്വാനിച്ചു ജീവിച്ചു.



ഒരു ദിവസം ചന്തപിരിഞ്ഞു വരും വഴി മന്ദപ്പന്‍ ചെമ്പരത്തിയെന്ന പെണ്‍കുട്ടിയെ കണ്ടു അനുരുക്തനായി. അമ്മാവനോടു കാര്യം അറിയിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ആലോചിച്ചു വിവാഹം നടത്തികൊടുക്കുകയും ചെയ്തു. വിവാഹത്തിന്‍റെ ആദ്യനാളുകള്‍ ഏറെ സന്തോഷപൂര്‍ണമായിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ അവരുടെ കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ കണ്ടു തുടങ്ങി. സന്ധ്യ കഴിഞ്ഞു വൈകി വരുന്ന മന്ദപ്പനെ ചെമ്പരത്തി സംശയദ്രിഷ്ടിയോടെ കണ്ടു, അതെ ചൊല്ലി വഴക്കുകളും പതിവായി.


ഒരു നാള്‍ ഇത്തരത്തില്‍ വഴക്ക് മൂത്തു നില്‍ക്കും നേരമാണ് കുടകപട തങ്ങളെ ആക്രമിക്കുന്നു എന്ന വാര്‍ത്ത‍ മന്ദപ്പന്‍ അറിയുന്നത്. അറയില്‍ നിന്നും ആയുധങ്ങള്‍ എടുത്തു ഇറങ്ങി വരവെ കാല്‍ത്തട്ടി മന്ദപ്പന്‍ വീണു ചുമരില്‍ തലയിടിച്ചു. ചോര വാര്‍ന്നൊഴുകി നില്‍ക്കുന്ന മന്ദപ്പനെ നോക്കി ചെമ്പരത്തി മൊഴിഞ്ഞു- സ്വന്തം ചോര കണ്ടു യുദ്ധത്തിനിരങ്ങിയാല്‍ ശത്രു സൈന്യത്താല്‍ വധിക്കപെടുമെന്നു. അതിനു മറുപടിയായി- നിന്‍റെ വാക്കുകള്‍ സത്യമാകട്ടെ എന്നു പറഞ്ഞുംകൊണ്ട് മന്ദപ്പന്‍ പടയ്ക്കു പുറപ്പെട്ടു.



പോര്‍ക്കളത്തില്‍ കൊടുങ്കാറ്റു പോലെ മന്ദപ്പന്‍ ആഞ്ഞടിച്ചു. കുടകപടയെ തലങ്ങും വിലങ്ങും അരിഞ്ഞു വീഴ്ത്തി. പിടിച്ചു നില്‍ക്കാനാവാതെ കുടക പട പിന്‍വാങ്ങി. വിജയശ്രീലാളിതനായി മന്ദപ്പന്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് തന്‍റെ മോതിരവിരല്‍ നഷ്ടമായ വിവരം മനസ്സിലാക്കിയത്. ചെമ്പരത്തി അണിയിച്ച വിവാഹമോതിരം വീണ്ടെടുക്കാനായി പടക്കളത്തിലേക്ക് മടങ്ങിയ മന്ദപ്പനെ മറഞ്ഞിരുന്ന കുടകപടയാളികള്‍ ചതിച്ചു വെട്ടി വീഴ്ത്തി.



കാര്യമറിഞ്ഞു കുടക്മലയുടെ കിഴക്കന്‍ ചെരിവിലേക്ക് വന്നണഞ്ഞ ദുഃഖര്‍ത്തരായ ബന്ധുമിത്രാദികള്‍ ചേര്‍ന്ന് മന്ദപ്പന്‍റെ വീരദേഹം ദഹിപ്പിച്ചു. തന്‍റെ വാക്കുകള്‍ അറംപറ്റിയല്ലോ എന്ന വ്യസനത്താല്‍ ചെമ്പരത്തി ഭര്‍ത്താവിന്‍റെ ചിതയിലെ ചാടി സ്വയം ബലിയര്‍പ്പിച്ചു. സൂര്യന്‍ അസ്തമിച്ച ആ സന്ധ്യയില്‍ ഒരു പകല്‍ പോലെ മന്ദപ്പനും എരിഞ്ഞടങ്ങി.


ആ വീരയോദ്ധാവിന്‍റെ ഓര്‍മ്മക്കായ് നാട്ടുകാര്‍ പിന്നീട് കതിവന്നൂര്‍ വീരന്‍ തെയ്യം കെട്ടി ആടാന്‍ തുടങ്ങി. കതിവനൂര്‍ വീരന്‍ തെയ്യം കാഴ്ചയില്‍ പകിട്ടേറുന്നു. കളരിപ്പയറ്റിന്‍റെ ചുവടിലും മെയ്യഭ്യാസത്തിലും ചെമ്പരത്തി തറയ്ക്ക് ചുറ്റും കതിവനൂര്‍ വീരന്‍ ആടി തിമിര്‍ക്കുന്നു.


Saturday, July 15, 2017

‘ടിപ്പുസുല്‍ത്താന്‍ കോട്ട’; കാത്ത് വെക്കേണ്ട ചരിത്രസ്മാരകം

കോഴിക്കോടിന്‍റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടിപ്പു സുല്‍ത്താന്‍ കോട്ട. ചരിത്ര സ്മാരകമമെന്ന് വിശേഷിപ്പിക്കുന്ന ടിപ്പു സുല്‍ത്താന്‍ കോട്ട പൂര്‍ണ്ണ നാശത്തിലെത്തി കൊണ്ടിരിക്കുകയാണ്. ദിവസം കഴിയും തോറും ഈ ചരിത്ര സ്മാരകം ഒരോര്‍മ്മ മാത്രമാവുന്നു.
1989 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കേരള സന്ദര്‍ശന വേളയില്‍ ആദ്ദേഹം മലപ്പുറത്തും എത്തുകയുണ്ടായി. മലബാറിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയ അദ്ദേഹം മലബാറില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ കോട്ടയെ കുറിച്ചന്യേഷിച്ചു.എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. പലര്‍ക്കും അറിവുള്ളത് പാലക്കാട് കോട്ടയെ കുറിച്ചായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി തിരക്കിയത് കോഴിക്കോടിന് 12 കി.മീ അപ്പുറമുള്ള ഫറോക്കില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു കോട്ടയെ കുറിച്ചാണ്. ഫറോക്കില്‍ ടിപ്പു സുല്‍ത്താന്‍ കോട്ടയോ…….?. ഉദ്യോഗസ്ഥര്‍ക്കുമാത്രമല്ല പല മലബാറുകാര്‍ക്കും അതൊരു പുതിയ അറിവായിരുന്നു. അപ്പോഴേക്കും കോട്ടയുടെ പല ഭാഗങ്ങളും കാലവും മനുഷ്യരും കവര്‍ന്നെടുത്തിരുന്നു..


*ചരിത്രം*
ദക്ഷിണ കര്‍ണാടകത്തിലെ മൈസൂര്‍ ആസ്ഥാന ഭരണം നടത്തിയ രാജാക്കന്‍മാരായിരുന്നു ഹൈദരും അദ്ദേഹത്തിന്റെ മകനായ ടിപ്പുവും.സ്വന്തം സാമ്രാജ്യം വിസ്തൃതമാക്കുക എത് നാട്ടുരാജാക്കന്‍മാരുടെ രീതിയാണ്.ഈ രീതിയില്‍െൈ ഹദരും ടിപ്പുവും നടത്തിയ പടയോട്ടങ്ങളും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് നിയന്ത്രണത്തിലാകുന്നതിന്‍മുമ്പ് അനേകം ചെറുനാട്ടുരാജ്യങ്ങളായി ചിതറികിടക്കുകയായിരുു മലബാര്‍ പ്രദേശം. അതില്‍ പ്രബലരായ സാമൂതിരിമാരുടെ അധീനതയിലായിരുന്നു ഇന്നത്തെ ഫറോക്ക്.
1967 ല്‍ ഹൈദരലി നട്ത്തിയ പടയോട്ടത്തില്‍ മലബാര്‍പ്രദേശത്തെ പല നാട്ടുരാജ്യങ്ങളും തകര്‍ന്നടിഞ്ഞു.പടയോട്ടത്തില്‍ സാമൂതിരിമാരുടെ കീഴില്‍ ഉണ്ടായിരുന്ന കോഴിക്കോട് പിടിച്ചടക്കാന്‍ ഹൈദര്‍ക്ക കഴിഞ്ഞു. കോഴിക്കോട് ത്കര്‍ന്നടിഞ്ഞപ്പോള്‍ സാമൂതിരി കുടുംബം തിരുവിതാംകൂറിലേക്ക് കുടിയേറി.1782 ലെ ഹൈദരുടെ മരണശേഷം ടിപ്പു മെസൂര്‍ രാജാവായി. പിതാവിന്റെ പാത പിന്തുടര്‍ന്ന ടിപ്പു 1788 ഏപ്രില്‍ 5 ന് താമശ്ശേരിചുരം വഴി മലബാറിലെത്തി.മലബാര്‍ ആക്രമിച്ചു കീഴടക്കിയ ടിപ്പു മലബാറിന്റെ ആസ്ഥാനം കോഴിക്കോട് നിന്ന് ബേപ്പൂര്‍ പുഴയുടെ തെക്കേകരയിലെ ഫറോക്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അവിടെ ഒരു കോട്ട പണിയാനും അദ്ദേഹം തീരുമാനിച്ചു.

*പാറമുക്കില്‍ നിന്ന് ഫാറൂക്കാബാദ് വഴി ഫാറോക്കിലേക്ക്.*
ടിപ്പു കോട്ട കെട്ടാന്‍ തിരഞ്ഞെടുത്ത സ്ഥലം കോഴിക്കോടിന് 12 കി. മീ മാറിയുള്ള ഒരു കുന്നിന്‍ പ്രദേശം ആയിരുന്നു.അത് വരേ പാറമുക്ക് എന്ന് അറിയപ്പെട്ട സ്ഥലത്തിന് ടിപ്പു ”ഫറൂക്കാബാദ്”
എന്ന പുതിയ പേര് നല്‍കി. ബ്രിട്ടീഷ് ഭരണകാലത്ത ഫാറൂക്കിയ എന്ന അറിയപ്പെട്ട ഈ സ്ഥലം ഇപ്പോള്‍ ഫാറൂക്ക് ആയിത്തീര്‍ന്നു.ചാലിയാറിന്റെ തീരത്ത് അറബിക്കടലിനഭിമുഖമായി നില്‍ക്കുന്ന കുന്നിന്‍ പ്രദേശമാണ് കോട്ടയ്ക്കായി അദ്ദേഹം കണ്ടെത്തിയത്. ഇന്നത്തെ ഫറോക്ക് ട്രഷറിക്കു സമീപം ഫറോക്ക് മലപ്പുറം റോഡിന്റെ വലതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഭൂമി ശാസ്ത്രപരമായി വളെര പ്രത്യേകതയുള്ളതാണ്.കടല്‍ മുഖേനയുള്ള യാത്രാസൗകര്യമായിരുന്നു മുഖ്യം. കൂടാതെ കോഴിക്കോട്,കടലുണ്ടി,ബേപ്പൂര്‍ എന്നീ കടലോര പ്രദേശങ്ങളും കല്ലായിപുഴ,കടലുണ്ടിപുഴ എന്നിവ വീക്ഷിക്കാനും കഴിയുന്ന തരത്തിലുള്ളതായിരുന്നു ഈ പ്രദേശം
പൂര്‍ത്തീകരിക്കപ്പെടാതെ പോയ സ്വപ്‌നം…

1770 കളുടെ അവസാനമാണ് ടിപ്പു ഫറോക്കില്‍ കോട്ട പണിയാന്‍ തുടങ്ങുന്നത് .മലബാറില്‍ താന്‍ കീഴടക്കിയ പ്രദേശങ്ങള്‍ ഫറോക്ക കേന്ദ്രീകരിച്ച് ഭരിക്കാനായിരുന്നു ടിപ്പുവിന്റെ തീരുമാനം.900 ത്തോളം പടയാളികള്‍ കോട്ട നിര്‍മാണത്തില്‍ പങ്കാളികളായി.ഒരു പ്രദേശമാകെ നീണ്ടു നിന്ന കോട്ടയുടെ നിര്‍മാണം രണ്ടരവര്‍ഷക്കാലം നീണ്ടു നിന്നു. സൈനിക നീക്കങ്ങള്‍ക്ക് വളരേയേറെ പ്രാധാന്യം നല്‍കികൊണ്ടാണ് കോട്ടയുടെ നിര്‍മാണം പുരോഗമിച്ചത്.ശത്രു സൈന്യത്തിന്റെ ദൃഷ്ടി എത്തിപ്പെടാത്ത വിധത്തില്‍ കോട്ടമതിലിനോട് ചേര്‍ന്ന് ഒരു കീഴറ നിര്‍മിച്ചിരുന്നു. ടിപ്പിവിന്റെയും ഹൈദരുടേയും കോട്ടകളിലെ ശില്‍പ മാതൃകയില്‍ പാറ തുരന്നെടുത്ത കൃത്രിമ ഗുഹയാണിത്.കലാചരുതിയോടെ കമാന ആകൃതിയില്‍ പാറ തുരന്നാണ് മുന്‍ വശം ഗുഹ പോലെ തോന്നിക്കുന്ന ഭാഗങ്ങള്‍ ഉണ്ടാക്കിയതെന്ന് ‘വില്ം ലോഗന്‍’ മലബാര്‍ മാന്വലില്‍ പറയുന്നു.ഈ ഗുഹയില്‍ വെച്ചാണ് യുദ്ധത്തിനാവശ്യമായ വെടി മരുന്നികളും കോപ്പുകളും നിര്‍മിച്ചിരുന്നത്. ഇതിനെ പഴമക്കാര്‍ ‘മരുന്നറ’ എന്ന് പറയുന്നു.ഗുഹയ്ക്കകത്ത് പീരങ്കി വയ്ക്കാനായി പിന്‍ വശത്ത് ഒഴിവുമുണ്ട്.ഇതിന് മുകളിലായി കൊത്തളം അഥവാ വാച്ച് ടവര്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കാര്യമായ കേടുപാടുകള്‍ ഇല്ലാതെ ഗുഹ ഇന്നും നില നില്‍ക്കുന്നു.
സാമാന്യത്തലധികം വലുപ്പം ഉള്ള ഒരു കിണറില്‍ ഉള്ളിലായി രണ്ട് ചെറിയ കിണറുകള്‍ സ്ഥിതിചെയ്യുന്ന ‘ഇരട്ട കിണര്‍’ കോട്ടക്കുളളില്‍ ഉണ്ട്. കിണറിനുള്ളിലേക്ക് ഇറങ്ങാവുന്ന വിധത്തില്‍ പടവുകള്‍ ഉണ്ട് എന്നതാണ് പ്രത്യേകത.



കിണറിനുള്ളിലേക്ക് ഇറങ്ങാവുന്ന വിധത്തില്‍ പടവുകള്‍ ഉണ്ട് എന്നതാണ് പ്രത്യേകത.കിണറിനുള്ളില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടാനുള്ള തുരങ്കങ്ങളുണ്ടാകാനുള്ള സാധ്യത ചരിത്രകാരന്‍മാര്‍ തള്ളികളയുന്നില്ല.കോട്ടയുടെ പല ഭാഗത്ത് നിന്നായി ഇത്തരം തുരങ്കങ്ങളുടേ ഭാഗങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിടുണ്ട്.900 ത്തോളം പടയാളികള്‍ കോട്ട നിര്‍മാണത്തില്‍ പങ്കാളികളായി.ഒരുപ്രദേശമാകെ നീണ്ടു നിന്ന കോട്ടയുടെ നിര്‍മാണം രണ്ടരവര്‍ഷക്കാലം നീണ്ടു നിന്നു.കോട്ട നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം സമീപങ്ങളില്‍ വസിച്ചിരുന്ന ജനങ്ങളെ താഴെ ഭാഗങ്ങളിലേക്ക് മാറ്റി. അതിനു ശേഷം കോയമ്പത്തൂരിലേക്ക പോയ ടിപ്പു കോട്ടയുടെ ചുമതല സേനാതലവന്‍ മാര്‍ത്തബ് ഖാനെ ഏല്‍പ്പിച്ചു. ഈ അവസരത്തിലാണ് കേണല്‍ഹര്‍ട്ടിലിയുടെ നേതൃത്തത്തില്‍ ബ്രിട്ടീഷ് സൈന്യം മലബാറിലെത്തുന്നത്. പരാജയം മണത്തറിഞ്ഞ മൈസുര്‍ സൈന്യം ആനപ്പുറത്ത് കയറി രക്ഷപ്പെടുകയായിരുന്നു. മലബാറിലെ ടിപ്പുവിന്‍െ മോഹങ്ങള്‍ അതോടെ അവസാനിച്ചു.

ബ്രിട്ടീഷ് കാലം മദ്രാസ് അസ്ഥാനമാക്കിയുള്ള ബ്രിട്ടീഷ് ഭരണം ഫറോക്ക് കോട്ടയ്ക്കു പ്രാധാന്യം നല്‍കിയില്ല. ബ്രിട്ടിഷ് ഭരണകാലത്ത സാമൂതിരിമാര്‍ മലബറില്‍ മടങ്ങിയത്തി.അപ്പോഴേക്കും അവരുടെ പ്രതാപം നഷ്ടപെട്ടിരുന്നു. ബ്രിട്ടീഷ് അധീനതയല്‍ കോട്ടക്കകത്ത് പണിത കെട്ടിടം സാമൂതിരിമാര്‍ വിശ്രമകേന്ദ്രമായി ഉപയോഗിച്ചു.പിന്നീട് ചരിത്രം അവശേഷിക്കുന്ന കോട്ടയും പ്രദേശവും ബ്രിട്ടീഷുകാര്‍ കോമണ്‍വെല്‍ത്ത് അധികാരികള്‍ക്ക് കൈമാറി. 1971 ല്‍ കോമണ്‍വെല്‍ത്ത് അധികൃതര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറുകയും ചെയ്തതോടുകൂടി കോട്ടയുടെ നാശം ഏറെകുറെ സംഭവിച്ചു കഴിഞ്ഞിരുന്നു. പീരങ്കി തറകളൂം വാച്ച് ടവറകളും കിടങ്ങുകളും പൊളിച്ചടക്കിയവയില്‍ പെടുന്നു. തിരുശേഷിപ്പു പോലെ ഇവയുടെ ഒക്കെ ഭാഗങ്ങള്‍ ഇപ്പോഴും കോട്ടക്കകത്തുണ്‍്. സാമൂതിരിമാരുടെ വിശ്രമകേന്ദ്രം ഇത് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിതീര്‍ന്നിരക്കുന്നു. ചുമരുകളില്‍ കരിവാരിത്തേച്ചവര്‍ ചരിത്രത്തേയും വികൃതമാക്കിയിരിക്കുന്നു. ഇരട്ടകിണറും മരുന്നറയും കാടുകള്‍ കോട്ടകെട്ട’ി സംരക്ഷിക്കുന്നു.
രാജീവ് ഗാന്ധി കോട്ടയെ കുറിച്ചന്വേഷിച്ചത് പത്രങ്ങളിലൊക്കെ വലിയ വാര്‍ത്തയായി. കോട്ടയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയ പ്രദേശ വാസികള്‍ കോട്ടസംരക്ഷണ സമിതി രൂപീകരുക്കുകയും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാറിലേക്ക് പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കയുണ്‍ായി.തല്‍ഫലമായി 1991 ഫെബ്രുവരിയില്‍ അന്യേഷണാത്മക വിജ്ഞാപനവും 91 നവംബര്‍ 6 ന് 28/91/രമറ നമ്പറായി സ്ഥിര വിജ്ഞാപനവും പുറപ്പെടുവിച്ച് കൊണ്ട് കോട്ട പുരാവസ്തു സ്മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.



*എതിര്‍ സ്വരങ്ങള്‍*
നിലവില്‍ 14 സ്വാകര്യ വ്യകതികളുടെ കൈ വശമാണ് 8 ഏക്കറോളം വരുന്ന കോട്ട പ്രദേശം.പുരാവസ്തുവായി പ്രഖ്യാപിച്ച സ്വകാര്യസ്ഥലത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കരില്‍നിന്ന് അനുമതി വാങ്ങേതാണ്.എന്നാല്‍ നിയമം പാലിക്കതെ കോട്ടയ്ക്കകത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു.പഞ്ചായത്ത് മൈതാനം നിര്‍മിക്കന്‍ കോട്ട പ്രദേശം ഇടിച്ച് മണ്ണെടുക്കുക പോലുമുണ്‍ായി.ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഉടമകള്‍ കേസ് കൊടുത്തു.കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭൂമാഫിയകളുെട കയ്യില്‍ കോട്ട അകപെട്ടാലുള്ള അവസ്ഥയെ പേടിയോടെയാണ് കോട്ട സംരക്ഷണ പ്രവര്‍ത്തകര്‍ കാണുന്നത്.

Friday, July 7, 2017

KSRTC- യുടെ ചരിത്രം


ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ല​ണ്ട​ൻ കാ​ണാ​ൻ പോ​യ വേ​ള​യി​ലാ​ണ് ചി​ല്ല​റ പൗ​ണ്ടു മു​ട​ക്കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡി​ന്‍റെ ബ​സു​ക​ൾ അ​വി​ടെ കാ​ണാ​നി​ട​യാ​യ​ത്. ഇ​ത്ത​രം ബ​സു​ക​ൾ തി​രു​വി​താ​കൂ​റി​ലെ സ്വ​ന്തം പ്ര​ജ​ക​ൾ​ക്കും സ​മ്മാ​നി​ച്ചാ​ലോ എ​ന്നു ചി​ത്തി​ര​തി​രു​നാ​ൾ ആ​ഗ്ര​ഹി​ച്ചു​പോ​യി. റോ​ഡു​ക​ൾ കു​റ​വാ​യ നാ​ട്ടുരാ​ജ്യ​ത്ത് എ​ങ്ങ​നെ ബ​സോ​ടി​ക്കും എ​ന്ന​തൊ​ന്നും ചി​ന്തി​ക്കാ​തെ​യും മ​ന​സു മ​ടി​ക്കാ​തെ​യും ല​ണ്ട​ൻ ബ​സു​ക​ളെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​ൻ ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് ല​ണ്ട​ൻ പാ​സ​ഞ്ച​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡ് ഓ​ഫീ​സി​ൽ ചെ​ന്നു.
ഇം​ഗ്ള​ണ്ടി​ൽ നി​ന്ന് ബ​സ് എ​ൻ​ജി​നു​ക​ൾ മാ​ത്ര​മ​ല്ല തി​രു​വി​താം​കൂ​റി​ലെ ഗ​ട്ട​ർ റോ​ഡി​നു പ​റ്റി​യ ബോ​ഡി നി​ർ​മി​ക്കാ​ൻ പ​റ്റി​യ എ​ൻ​ജി​നി​യ​റെ​യും ത​രാം എ​ന്ന സാ​യി​പ്പി​ന്‍റെ ഉ​റ​പ്പി​ലാ​ണ് മ​ഹാ​രാ​ജാ​വ് അ​ന​ന്ത​പു​രി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. യാ​ത്ര​യി​ൽ കി​ട്ടി​യ ഉ​റ​പ്പ​നു​സ​രി​ച്ച് ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​ന്പ​നി​യി​ൽ ഓ​പ്പ​റേ​റ്റിം​ഗ് സൂ​പ്ര​ണ്ടാ​യി​രു​ന്ന സി.​ജി. സാ​ൾ​ട്ട​ർ എ​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റെ തി​രു​വി​താം​കൂ​റി​ൽ ബ​സി​റ​ക്കാ​ൻ വി​ട്ടു​കി​ട്ടി. അ​ത​നു​സ​രി​ച്ച് 1937 സെ​പ്റ്റം​ബ​ർ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ സാ​ൾ​ട്ട​ർ സാ​യി​പ്പി​നെ തി​രു​വി​താം​കൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് സൂ​പ്ര​ണ്ടാ​യി ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് നി​യ​മി​ച്ചു.
ബോൾട്ട് ബോംബെയിൽനിന്ന്...

ഒ​രു മാ​സ​ത്തി​നു​ള്ള​ൽ സാ​ൾ​ട്ട​ർ സാ​യി​പ്പ് ഇം​ഗ്ല​ണ്ടി​ൽ നി​ന്നും പെ​ർ​ക്കി​ൻ​സ് ഡീ​സ​ൽ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച 60 കോ​മ​റ്റ് ഷാസിക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​പ്പ​ലി​ലെ​ത്തി​ച്ചു. സാ​ൾ​ട്ട​ർ എ​ൻ​ജി​നു മു​ക​ളി​ൽ ഇ​വി​ട​ത്തെ റോ​ഡി​നു പ​റ്റി​യ ക​ന്പി​ക്കൂ​ടു​ക​ൾ തീ​ർ​ത്ത് പി​റ്റേ മാ​സം ഒ​രു ബ​സി​റ​ക്കി പ​രീ​ക്ഷ​ണം ന​ട​ത്തി. സം​ഗ​തി വി​ജ​യ​മാ​യ​തോ​ടെ സാ​ൾ​ട്ട​റും അ​ദ്ദേ​ഹം ഒ​പ്പം കൂ​ട്ടി​യ ത​ദ്ദേ​ശീയ മെ​ക്കാ​നി​ക്കു​ക​ളും ചേ​ർ​ന്ന് ആ​ഞ്ഞി​ലി ഉ​രു​പ്പ​ടി​ക​ൾ​കൊ​ണ്ട് ഷാസിക്കു മു​ക​ളി​ൽ ബോ​ഡി കെ​ട്ടി. ത​കി​ടും ബോ​ൾ​ട്ടു​ക​ളും ബോം​ബെ​യി​ൽ നി​ന്നും ചി​ല്ലു​ക​ൾ ഇം​ഗ്ല​ണ്ടി​ൽ നി​ന്നും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ​രു​ന്നി​ല്ല ക​ട​ന്പ, ബ​സോ​ടി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ​ളെ വേ​ണ​മ​ല്ലോ. ഹെ​വി വാ​ഹ​നം ഓ​ടി​ക്കാ​ന​റി​യാ​വു​ന്ന​വ​ർ അ​ക്കാ​ല​ത്ത് വി​ര​ളം. ഇ​തി​നും സാ​ൾ​ട്ട​ർ പ​രി​ഹാ​രം ക​ണ്ടെ​ത്തി.

തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​മാ​രി റോ​ഡി​ൽ കാ​റു​ക​ൾ ഓ​ടി​ച്ചി​രു​ന്ന​വ​രെ വി​ളി​ച്ചു​വ​രു​ത്തി പ​രി​ശീ​ല​നം ന​ൽ​കി ഹെ​വി ഡ്രൈ​വ​ർ​മാ​രാ​യി പ​രി​ശീ​ലി​പ്പി​ച്ചു. അ​ങ്ങ​നെ ബ​സു​ക​ൾ പ​ണി​ത് 1938 ഫെ​ബ്രു​വ​രി 20 ന് ​ശ്രീ ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് തി​രു​വി​താം​കൂ​ർ സ്റ്റേ​റ്റ് മോ​ട്ടോ​ർ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​സ​ർ​വീ​സാ​ണ് ഇ​ന്ന​ത്തെ കെഎ​സ്ആ​ർ​ടി​സി ആ​ന​വ​ണ്ടി​ക​ളാ​യി രൂ​പം മാ​റി​വ​ന്ന​ത്.
നാ​ട്ടു​കാ​രും നാ​ട്ടു​പ്ര​മാ​ണി​ക​ളും അ​രി​കു​പ​റ്റി നി​ന്ന രാ​ജ​പാ​ത​യി​ലൂ​ടെ മ​ഹാ​രാ​ജാ​വും അ​മ്മ​ത്ത​ന്പു​രാ​ട്ടി​യും ഇ​ള​യ​രാ​ജാ​വ് ഉ​ത്രാ​ടം​തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ​യും ബ​ന്ധു ക്യാ​പ്റ്റ​ൻ ഗോ​ദ​വ​ർ​മ​രാ​ജ​യും കു​രു​ത്തോ​ല​ക​ളും ക​സ​വു നേ​രി​യ​തു​ക​ളും കെ​ട്ടി അ​ല​ങ്ക​രി​ച്ച ബ​സി​ൽ പ്രൗ​ഢി​യോ​ടെ ഇ​രു​ന്നു. സാ​ൾ​ട്ട​ർ ബ​സ് സ്റ്റാ​ർ​ട്ടു ചെ​യ്ത​പ്പോ​ൾ ഉ​യ​ർ​ന്ന ക​റു​ത്ത പു​ക പ്ര​ജ​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ വി​സ്മ​യ​മാ​യി​രു​ന്നു. ഗി​യ​ർ വ​ലി​ച്ച​തോ​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് ആ ​രാ​ജ​വ​ണ്ടി​യു​ടെ ച​ക്ര​ങ്ങ​ൾ ഉ​രു​ണ്ടു​നീ​ങ്ങി. രാ​ജാ​വും അമ്മത്തന്പു​രാ​ട്ടി​യും ക​യ​റി​യ ബ​സിനു പി​ന്നാ​ലെ 33 ബ​സു​ക​ൾ അ​ന്ന് നി​ര​ത്തി​ലി​റ​ങ്ങി. ക​വ​ടി​യാ​ർ കൊ​ട്ടാ​രം​വ​രെ​യു​ള്ള എ​ഴു​ന്ന​ള്ള​ത്തോ​ടെ ജ​ന​കീ​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വൈ​കി​യി​ല്ല, പി​റ്റേ ദി​വ​സം മു​ത​ൽ (21 മു​ത​ൽ) തി​രു​വ​ന​ന്ത​പു​രംക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ഈ ​ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി.

ഒരു മൈലിന് അര ചക്രം
പു​ഷ് ബാ​ക്ക് സീ​റ്റും ഡോ​ൾ​ബി സം​ഗീ​ത​വു​മു​ള്ള ഇ​ക്കാ​ല​ത്തെ ഹൈ ​ടെ​ക് വ​ണ്ടി​ക​ളോ​ടൊ​ന്നും തു​ല​ന​പ്പെ​ടു​ത്താ​വു​ന്ന​വ​യാ​യി​രു​ന്നി​ല്ല ഈ ​സാ​ൾ​ട്ട​ർ ബോ​ഡി കെ​ട്ടി​യി​റ​ക്കി​യ ഈ ബ​സു​ക​ൾ.

ആ ​ബ​സു​ക​ളു​ടെ​യൊ​ക്കെ പു​റ​കു​വ​ശ​ത്താ​യി​രു​ന്നു വാ​തി​ൽ. ന​ടു​വി​ൽ സ​ഞ്ചാ​ര​മാ​ർ​ഗം. മു​ൻ​ഭാ​ഗ​ത്ത് തു​ക​ൽ പൊ​തി​ഞ്ഞ ര​ണ്ട് ഒ​ന്നാം​ക്ലാ​സ് സീ​റ്റു​ക​ൾ. ഒ​രു ബ​സി​ൽ 23 പേ​ർ​ക്കു ക​യ​റാ​നാ​യി​രു​ന്നു അ​നു​മ​തി. ഇ​രി​ക്കാ​ൻ പ്ലാ​റ്റ് ഫോ​മി​ൽ ഉ​റ​പ്പി​ച്ച ത​ടിക്കസേ​ര​ക​ൾ.
ഓ​രോ റൂ​ട്ടി​ലെ​യും ചാ​ർ​ജ് നി​ര​ക്കു​ക​ൾ അ​ന​ന്ത​പു​രം ദേ​ശ​മെ​ങ്ങും പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ അ​ത് വാ​യി​ച്ച​റി​യാ​ൻ ജ​നം തി​ക്കി​ത്തി​ര​ക്കി. ഒ​രു മൈ​ലി​ന് അ​ര​ച്ച​ക്രം ആ​യി​രു​ന്നു അ​ന്നു ബ​സ് ചാ​ർ​ജ്. ഒ​ന്നാം​ക്ലാ​സ് ടി​ക്ക​റ്റി​ന് അ​ന്പ​തു ശ​ത​മാ​നം നി​ര​ക്കു കൂ​ടു​ത​ൽ ന​ൽ​ക​ണം. മൂ​ന്നു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​ത്ര ഫ്രീ. ​മൂന്നു മു​ത​ൽ പ​തി​നാ​ലു വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് ഹാ​ഫ് ടി​ക്ക​റ്റ്. ല​ഗേ​ജി​ന് പ്ര​ത്യേ​കം കൂ​ലി ന​ൽ​കു​ക​യും വേ​ണ്ട. എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ച​ര​ക്ക് കൊ​ണ്ടു​പോ​കാ​ൻ യാ​ത്രാ ബ​സു​ക​ളോ​ടൊ​പ്പം ഒ​രു പാ​ഴ്സ​ൽ ബ​സും പ്ര​ത്യേ​കം ഓ​ടി​ച്ചി​രു​ന്നു. റോ​ഡു​ക​ളേ​റെ​യും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തോ ക​ല്ലു​പാ​കി​യ​തോ ആ​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ​സ്റ്റേ​ഷ​നി​ൽ നി​ന്നാ​യി​രു​ന്നു അ​ക്കാ​ല​ത്ത് തി​രു​വി​താം​കൂ​ർ ബ​സ് സ​ർ​വീ​സു​ക​ളു​ടെ തു​ട​ക്കം. ക​ന്യാ​കു​മാ​രി​വ​രെ മു​പ്പ​തു സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം നീ​ള​മു​ള്ള ബോ​ണ​റ്റും നീ​ളം​കു​റ​ഞ്ഞ ബോ​ഡി​യു​മാ​യി ഫോ​ർ​ഡ്, ഷെ​വ​ർ​ലെ, ഓ​സ്റ്റി​ൻ ഇം​ഗ്ല​ണ്ട് ക​ന്പ​നി ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം നി​ര​ത്തി​ലെ​ത്തി. 1950 ക​ളി​ൽ തി​രു​കൊ​ച്ചി സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ശേ​ഷം ബ്രി​ട്ടീ​ഷ് ലെയ് ലൻ​ഡ്, ബ്രി​ട്ടീ​ഷ് കോ​മ​റ്റ്, ഫോ​ർ​ഡ,് ഫാ​ർ​ഗോ ക​ന്പ​നി ബ​സു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്തു. അ​ങ്ങ​നെ ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രംവി​ട്ട് കൊ​ച്ചി​യി​ലു​മെ​ത്തി.
തി​രു​കൊ​ച്ചി സം​സ്ഥാ​ന​ത്ത് അ​ന്ന​ത്തെ ഏ​ക ഗ​താ​ഗ​ത​മാ​ർ​ഗം മെ​യി​ൻ സെ​ൻ​ട്ര​ൽ റോ​ഡ് എ​ന്ന എം​സി റോ​ഡാ​യി​രു​ന്നു. റൂ​ട്ടു​ക​ളി​ൽ പാ​ല​ങ്ങ​ൾ വി​ര​ള​മാ​യി​രു​ന്ന​തി​നാ​ൽ ക​ട​ത്തു​ക​ട​വു​ക​ളി​ൽ ബ​സു​ക​ളെ ച​ങ്ങാ​ട​ങ്ങ​ളി​ൽ അ​ക്ക​ര​യി​ക്ക​രെ ക​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. പി​ന്നീ​ട് ഹി​ന്ദു​സ്ഥാ​ൻ ക​ന്പ​നി​യു​ടെ ഹി​ന്ദു​സ്ഥാ​ൻ ബെ​ഡ്ഫോ​ർ​ഡ്, പ്രീ​മി​യ​ർ ക​ന്പ​നി​യു​ടെ പ്രീ​മി​യ​ർ ഫാ​ർ​ഗോ എ​ന്നി​വ​യും തു​ട​ർ​ന്ന് ടാ​റ്റാ ക​ന്പ​നി െമ​ഴ്സി​ഡ​സ് ബെ​ൻ​സു​മാ​യി ചേ​ർ​ന്ന് ടാ​റ്റാ മെ​ഴ്സി​ഡ​സ് ബെ​ൻ​സും ബ​സു​ക​ൾ നി​ർ​മി​ച്ചു നി​ര​ത്തി​ലി​റ​ക്കി. ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പി​ന്‍റെ ആ​ദ്യ ബെ​ൻ​സ് ബ​സ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത് പ​തി​ഞ്ഞ മു​ഖ​ത്തോ​ടു കൂ​ടി​യാ​യി​രു​ന്നു. 1956 ൽ ​അ​ലു​മി​നി​യം പ​ച്ച പെ​യി​ന്‍റു​ക​ള​ടി​ച്ച് അ​ന​ന്ത​പു​രി​യി​ലൂ​ടെ ഓ​ട്ടം തു​ട​ങ്ങി. വൈ​കാ​തെ സ​മാ​ന​മാ​യ രൂ​പ​ത്തി​ലും വ​ലി​പ്പ​ത്തി​ലും ലെ​യ് ലാ​ൻ​ഡ് ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി. ഒ​ന്നി​നു പി​റ​കി​ൽ മ​റ്റൊ​രു ബ​സ് ഘ​ടി​പ്പി​ച്ച റോ​ഡ് ട്രെ​യി​ൻ, ഒ​ന്ന​ര ഡ​ക്ക​ർ, ഡ​ബി​ൾ ഡ​ക്ക​ർ തു​ട​ങ്ങി വി​വി​ധ ഫാ​ഷ​ൻ ബ​സു​ക​ൾ.

അങ്ങനെ കെഎസ്ആർടിസി
1950ലെ ​റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട് ആ​ക്ടി​ലെ വ​കു​പ്പ് 44 പ്ര​കാ​രം 1965ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ച​ട്ട​ങ്ങ​ൾ ആ​വി​ഷ്കരി​ക്കു​ക​യും 1965 ഏ​പ്രി​ൽ ഒ​ന്നി​ന് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് സ്വ​യം​ഭ​ര​ണ ശേ​ഷി​യു​ള്ള ഒ​രു കോ​ർ​പ​റേ​ഷ​നാ​യി മാ​റു​ക​യും ചെ​യ്തു. അ​താ​ണ് ഇ​പ്പോ​ഴ​ത്തെ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ അ​ഥ​വാ കെഎ​സ്ആ​ർ​ടി​സി. ചു​വ​പ്പു നി​റ​വും ആ​ന​മു​ദ്ര​യും അ​ന്നു മു​ത​ൽ ഈ ​ബ​സു​ക​ൾ​ക്കു സ്വ​ന്തം.

33 ബ​സു​ക​ളി​ൽ ഓ​ട്ടം തു​ട​ങ്ങിയ കാ​ലം പോ​യി. ഇ​ന്നു കെഎസ്ആ​ർ​ടി​സി​ക്ക് 6304 ബ​സു​ക​ളും 6399 ഷെ​ഡ്യൂ​ളു​ക​ളു​മു​ണ്ട്. സൂ​പ്പ​ർ​ഫാ​സ്റ്റ്, സൂ​പ്പ​ർ എ​ക്സ്പ്ര​സ്, ഡീ​ല​ക്സ്, സി​ൽ​വ​ർ​ലൈ​ൻ ജെ​റ്റ്, ശ​ബ​രി എ​യ​ർ​ബ​സ് ഉ​ൾ​പ്പ​ടെ സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളും ഓ​ടു​ന്നു​ണ്ട്. വോ​ൾ​വോ, സ്കാ​നി​യ വി​ഭാ​ഗ​ത്തി​ൽ ആ​ഡം​ബ​ര ഷെ​ഡ്യൂ​ളു​ക​ളും കെഎസ്ആ​ർ​ടി​സി​ക്ക് ഉ​ണ്ട്. ഇ​തു​കൂ​ടാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ഗ​ര​വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ഫ്ലോ​ർ ബ​സു​ക​ളും.
പ്ര​തി​ദി​നം 16.8 ല​ക്ഷം കി​ലോ​മീ​റ്റ​റാ​ണ് കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. സാ​ൾ​ട്ട​ർ സാ​യി​പ്പ് തി​രു​വ​ന​ന്ത​പു​രം ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ൻ​ട്ര​ൽ വ​ർ​ക്സി​ലാ​ണ് ബ​സു​ക​ൾ ബോ​ഡി ചെ​യ്തു തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ എ​ട​പ്പാ​ൾ, ക​ള​മ​ശ്ശേ​രി, മാ​വേ​ലി​ക്ക​ര വ​ർ​ക്്ഷോ​പ്പു​ക​ളി​ലും ബോ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്നു.