Wednesday, June 21, 2017

കഅബയുടെയും മദീന പള്ളിയുടെയും ആദ്യ ചിത്രത്തിന്റെ പിറകില്‍


ജിദ്ദ: വിശുദ്ധ കഅബയുടെയും മദീനയിലെ പ്രവാചകന്റെ പള്ളിയുടെയും പഴയ ചിത്രങ്ങള്‍ കാണുംബോള്‍ 137 വര്‍ഷങ്ങള്‍ക്ക് മുംബ് അവ പകര്‍ത്തിയ വ്യക്തിയെ കൂടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണു

റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് ലൈബ്രറിയിലെ അപൂര്‍ ചിത്രങ്ങളുടെ ശേഖരങ്ങളിലെ രേഖകള്‍ പ്രകാരം വിശുദ്ധ ഭൂമികയിലെത്തിയ മുഹമ്മദ് സാദിഖ് പാഷ എന്ന ഈജിപ്ഷ്യന്‍ സൈനികനാണു 1880 ല്‍ വിശുദ്ധ മക്കയുടെയും മദീനയുടെയും ചിത്രങ്ങള്‍ ആദ്യമായി ക്യാമറ കൊണ്ട് പകര്‍ത്തിയത്.

1860 നും 1880 നുമിടക്ക് മക്കയിലും മദീനയിലും മൂന്ന് തവണ സന്ദര്‍ ശനം നടത്തിയ മുഹമ്മദ് സാദിഖ് തന്റെ സഞ്ചാര കഥകള്‍ നാലു പുസ്തകങ്ങളിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.60 പേജുകളുള്ള ‘മിശ് അലുല്‍ മഹ്മല്‍ ‘എന്ന ഗ്രന്ഥമാണു ഇവയില്‍ പ്രധാനപ്പെട്ടത്.

പാരീസില്‍ വെച്ചാണു ഫോട്ടോഗ്രാഫിയില്‍ മുഹമ്മദ് സാദിഖ് പ്രാവീണ്യം നേടിയത്.
മക്കയുടെയും മദീനയുടെയും അതിപുരാതന ചിത്രങ്ങള്‍ പകര്‍ത്തി ലോകത്തിനു സമര്‍പ്പിച്ച അദ്ദേഹം 1902 ല്‍ തന്റെ 70 ആം വയസ്സിലാണു അന്തരിച്ചത്.