Friday, May 19, 2017

ബുഖാരി റൈസ്


ഇത് വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന രുചികരമായ  ഒരു അറബിക് റൈസ് ആണ്.
ചേരുവകൾ:
  • ഒലിവ് ഓയിൽ -2 ടേബിൾ സ്പൂൺ
  • ബസ്മതി അരി -2.5  കപ്പ്
  • ചിക്കൻ -1 കിലോഗ്രാം
  • പട്ട -ഒരു ചെറിയ കഷ്‌ണം
  • ഏലക്ക -4 എണ്ണം
  • ഗ്രാമ്പൂ(കരയാമ്പൂ) -4
  • ചെറിയ ജീരകം -ഒരു ടീസ്പൂൺ
  • ഉണക്ക നാരങ്ങ -1
  • സവാള ചെറുതായി അരിഞ്ഞത് -1
  • പച്ചമുളക് -2
  • വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
  • കാരറ്റ് -1
  • തക്കാളി പേസ്റ്റ് -2 വലിയ  തക്കാളിയുടെ
  • ചിക്കൻ സ്റ്റോക്ക് ക്യൂബ് - 1
  • ഏലക്കപ്പൊടി -അര ടീസ്പൂൺ
  • ഗ്രാമ്പൂ (കരയാമ്പൂ)പൊടിച്ചത് -അര ടീസ്പൂൺ
  • കുരുമുളക് പൊടി -അര ടീസ്പൂൺ
  • ചെറിയ ജീരകം പൊടിച്ചത് -അര ടീസ്പൂൺ
  • തിളച്ച വെള്ളം -4 കപ്പ്
  • ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:

ഒരു പ്രഷർ കുക്കറിൽ 2  ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക്, പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം ഇവ ചേർത്ത് മൂപ്പിക്കുക. ഇനി അതിലേക്ക് സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. സവാള വഴറ്റുമ്പോൾ ഉപ്പു ചേർത്താൽ പെട്ടെന്ന് വഴന്നു വരും. സവാള ബ്രൗൺ നിറമായി കഴിഞ്ഞാൽ തൊലി കളഞ്ഞ് വലിയ കഷ്ണങ്ങൾ ആക്കി മുറിച്ച ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുക്കുക. കുറഞ്ഞ തീയിൽ ഏകദേശം 15 മിനിറ്റ് ചിക്കൻ ഒന്നു ഫ്രൈ ചെയ്തെടുക്കണം. ഇനി അതിലേക്ക് ചെറിയ ചതുര കഷ്ണങ്ങൾ ആക്കി മുറിച്ച കാരറ്റ് ചേർക്കുക. കൂടെ 2 തക്കാളി മിക്സിയിൽ അരച്ച് പേസ്​റ്റ്​ ആക്കിയതും വെളുത്തുള്ളി പേസ്​റ്റും ഒരു ചിക്കൻ ക്യൂബും കൂടി ചേർത്ത് കൊടുക്കാം. ചിക്കൻ ക്യൂബ് ഓപ്‌ഷണൽ ആണ്. ആവശ്യമുണ്ടെങ്കിൽ ചേർത്താൽ മതി. ഇനി ഇതിലേക്ക് ഏലക്കാപ്പൊടി, ഗ്രാമ്പൂ പൊടിച്ചത്, കുരുമുളക് പൊടി, ചെറിയ ജീരകം പൊടിച്ചത് ഇത്രയും ചേർക്കുക. ഇനി തിളച്ച കൊണ്ടിരിക്കുന്ന വെള്ളവും ഉപ്പും ഉണക്ക നാരങ്ങയും കുക്കറിലേക്ക് ചേർത്ത് കൊടുക്കുക. 10 മിനിറ്റ് കൂടി വേവിച്ച ശേഷം ചിക്കൻ കുക്കറിൽ നിന്നും എടുത്തു മാറ്റുക. അര മണിക്കൂർ വെള്ളത്തിൽ കുതിർത്തി ഊറ്റിവെച്ച അരി കുക്കറിലേക്ക് ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. ആവി മുഴുവൻ പോയിക്കഴിഞ്ഞാലേ കുക്കർ തുറക്കാവൂ. മാറ്റിവെച്ച ചിക്കൻ അൽപം ഒലിവ് ഓയിലിൽ ഒരു പാനിലോ ഓവനിലോ ഗ്രിൽ ചെയ്തെടുക്കുക. റൈസ് ഒരു പാത്രത്തിൽ വിളമ്പിയതിനു ശേഷം മുകളിൽ ഗ്രിൽ ചെയ്ത ചിക്കൻ വെച്ച് സെർവ് ചെയ്യുക.
തയാറാക്കിയത്: ഷഹന ഇല്ല്യാസ്​

Tuesday, May 2, 2017

ജനഗണമന മുഴുവനായി കേള്‍ക്കാം (Janaganamana Full Vesion)

നമ്മുടെ ദേശീയ ഗാനമായ 'ജനഗണ മന' യുടെ
full version ഇതില്‍ post ചെയ്യുന്നു.


ജനഗണമന മുഴുവന്‍ കേട്ടവര്‍ അപൂര്‍വമായിരിക്കും.

ഇപ്പോള്‍ കേള്‍ക്കാനൊരു അവസരം


ആലാപനം 

ബല്‍ഖീസ് ടീച്ചര്

ഇന്ത്യയിലെ പട്ടാളക്കാർക്കും പോലീസ് സേനക്കും ബാക്കി ഇന്ത്യയിലെ 10% ആളുകൾക്കുമേ ദേശീയഗാനം ഫുൾവേർഷൻ ഇത്രയും സമയം ഉണ്ടെന്ന് അറിയുകയുള്ളു. എല്ലാവരും ആദ്യത്തെ ഒരു പദ്യഭാഗമേ അറിയു ബാക്കി 4 ഭാഗം കേട്ടിട്ട് കൂടെ ഉണ്ടാകില്ല..