Tuesday, April 7, 2015

സമ്പത്തുണ്ടാക്കാന്‍ വാറന്‍ ബുഫെയുടെ 5 നിര്‍ദേശങ്ങള്‍

  
പതിനൊന്നാം വയസില്‍ സാധാരണ കുട്ടികള്‍ കളികളിലും കാഴ്‌ചകളി ലുമാണ്‌ മുഴുകാറ്‌. ഈ പ്രായത്തില്‍ ച്യൂവിംഗ്‌ ഗമ്മും, കൊക്കകോളയും വീടുവീടാന്തരം കയറിയിറങ്ങി വില്‍പ്പന നടത്തി ലഭിക്കുന്ന പണം സൂക്ഷിച്ചു വച്ച ഒരു പയ്യന്‍ പിന്നീട്‌ ലോകത്തിലെ ഏറ്റവും വലിയ നി ക്ഷേപകനായി മാറി. വാറന്‍ ബുഫെ എന്നാണു പയ്യന്റെ പേര്‌. 73.5 ബി ല്ല്യണ്‍ ഡോളറാണ്‌ ബര്‍ക്‌ഷയര്‍ ഹേത്‌വെയുടെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസറായ അദ്ദേഹത്തിന്റെ ഏകദേശ മൂല്യം. ലോകത്തെ ഏറ്റ
വും ശക്തരുടെ പട്ടികയില്‍ 12-ാമ
നാണ്‌ വാറന്‍ ബുഫെ എന്ന നി ക്ഷേപ മാന്ത്രികന്‍. അമേരിക്കയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ അഞ്ചാമതാണ്‌ ബുഫെയുടെ ഹേത്‌വെ.

ചെറുപ്രായത്തില്‍ തന്നെ സമ്പാദ്യശീലം വളര്‍ത്തി. ച്യൂവിംഗം, കൊക്ക കോള, വീക്ക്‌ലികള്‍ തുടങ്ങിയവ ഡേര്‍ റ്റു ഡോര്‍ വില്‍പ്പന നടത്തി. മുത്തച്ഛന്റെ ഗ്രോസറി കടയില്‍ ജോലി ചെയ്‌തു
10ാം വയസ്സില്‍ ന്യൂയോര്‍ക്ക്‌ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ച്‌ സന്ദര്‍ശനം. 11ാം വയസ്സില്‍ സിറ്റീസ്‌ സെര്‍വീസിന്റെ മൂന്ന്‌ ഓഹരികള്‍ വാങ്ങി. മൂന്നെണ്ണം സഹോദരി ഡോറിസ്‌ ബുഫെക്കും വാങ്ങി നല്‍കി. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ അച്ഛന്റെ കമ്പനിയില്‍ നിക്ഷേപം നടത്തി, ഒരു കര്‍ഷകന്റെ ഫാം വിലയ്‌ക്ക്‌ വാങ്ങുകയും ചെയ്‌തു. ബുഫേയും സുഹൃത്തും കൂടി 25 ഡോളര്‍ മുടക്കി ഒരു പിന്‍ബോള്‍ മെഷീന്‍ വാങ്ങി ബാര്‍ബര്‍ ഷോപ്പില്‍ സ്ഥാപിച്ചത്‌ വന്‍വിജയമായി.

വിദ്യാഭ്യാസം: വൂഡ്രോ വില്‍സണ്‍ ഹൈസ്‌കൂള്‍, വാര്‍ട്ടണ്‍ സ്‌കൂള്‍ (പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി), കൊളംബിയ ബിസിനസ്‌ സ്‌കൂള്‍, ന്യൂയോര്‍ക്ക്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫ്രാന്‍സ്‌ എന്നിവിടങ്ങളില്‍. ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം.

സമ്പത്തുണ്ടാക്കാന്‍ വാറന്‍ ബുഫെയുടെ 5 നിര്‍ദേശങ്ങള്‍:

----------------------------------------------------------------------------------------
1. ഓഹരി വിപണിയില്‍ നിന്ന്‌ നിങ്ങള്‍ ആദ്യമായി പണമുണ്ടാക്കുമ്പോള്‍ അത്‌ ചെലവിട്ടുകളയാന്‍ നിങ്ങള്‍ക്ക്‌ തോന്നും. എന്നാല്‍ അത്‌ ചെയ്യരുത്‌. ലാഭം റീഇന്‍വെസ്‌റ്റ്‌ ചെയ്യുക. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ ബുഫെയും സുഹൃത്തും പിന്‍ബോ ള്‍ മെഷീന്‍ വാങ്ങിച്ച്‌ ബാര്‍ബര്‍ഷോപ്പില്‍ വെച്ചു. എന്നാല്‍ അതില്‍നിന്നും ലഭിച്ച കാശുകൊണ്ട്‌ കൂടുതല്‍ മെഷീനുകള്‍ അവര്‍ വാങ്ങിച്ച്‌ കൂടുതല്‍ ബാര്‍ബര്‍ഷോപ്പുകളില്‍ വെച്ചു. പിന്നീട്‌ ഈ പണമെല്ലാം ഓഹരികള്‍ വാങ്ങാനും ചെറിയ ബിസിനസ്‌ ചെയ്യാനുമാണ്‌ ബുഫെ ഉപയോഗിച്ചത്‌. അങ്ങനെ 26-ാം വയസ്സാല്‍ തന്നെ 1.4 മില്ല്യണ്‍ ഡോളര്‍ ബുഫെ സമ്പാദിച്ചു.


2. വ്യത്യസ്‌തനാവുക: മറ്റുള്ളവര്‍ ചെയ്യുന്നതോ പറയുന്നതോ കണ്ട്‌ നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കരുത്‌. നിങ്ങള്‍ക്കുള്ള ഗുണങ്ങളും ദൗബ്ബല്യങ്ങളും അനുസരിച്ച്‌ തീരുമാനമെടുക്കുക. അല്ലാതെ മറ്റുള്ളവരുടെ പുറകെ പോകാതിരിക്കുക.

3. കടം വാങ്ങുന്നത്‌ കുറയ്‌ക്കുക: ക്രെഡിറ്റ്‌ കാര്‍ഡിലും ബാങ്ക്‌ ലോണിലുമുള്ള ജീവിതം നിങ്ങളെ സമ്പന്നനാക്കില്ല. 

4. റിസ്‌കുകള്‍ ശരിയായി മുന്‍കൂട്ടി കാണാനുള്ള കഴിവ്‌ വേണം. 

5. ശരിയായ സമയത്ത്‌ ഓഹരികള്‍ വില്‍ക്കാനും വാങ്ങാനും കഴിയണം. നഷ്‌ടം വരാതെ ഓഹരികള്‍ വിറ്റഴിക്കുകയെന്നത്‌ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.

http://www.emergingkerala.in/news.php?id=2821